പഴയ സ്വർണം കൂട്ടത്തോടെ വിറ്റ് ഒഴിവാക്കല്ലേ..വിൽക്കുമ്പോൾ ഇത് അറിഞ്ഞില്ലെങ്കിൽ ചതിക്കപ്പെടും';വ്യാപാരി പറയുന്നു
കൊച്ചി: സംസ്ഥാനത്ത് സ്വർണ വില കുതിക്കുകയാണ്. രണ്ട് ദിവസത്തെ ഇടിവിന് ശേഷം വെള്ളിയാഴ്ച വീണ്ടും വില ഉയർന്നു. ഇനിയും സ്വർണ വില വർധിക്കാൻ തന്നെയാണ് സാധ്യത എന്നാണ് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നത്. അതേസമയം വില ഉയരുന്ന സാഹചര്യത്തിൽ സ്വർണം വാങ്ങുന്നതിനേക്കാൾ കൂടുതൽ സ്വർണം വിൽക്കാൻ എത്തുന്നവരുടെ എണ്ണം കൂടുതലാണെന്ന് വ്യാപാരികൾ പറയുന്നു. ഉയർന്ന മൂല്യം ലഭിക്കുമെന്നത് കൊണ്ട് തന്നെ സ്വർണം വിൽക്കുന്നതിൽ തെറ്റില്ല. എന്നാൽ ചതിക്കപ്പെടാതെ നോക്കണമെന്ന മുന്നറിയിപ്പാണ് വ്യാപാരികൾ നൽകുന്നത്. സ്വർണം വിൽക്കുമ്പോൾ എന്തൊക്കെ ശ്രദ്ധിക്കണമെന്ന് വിശദമാക്കുകയാണ് വ്യാപാരിയായ അരുണ്‍ മാർക്കോസ്. സീ ന്യൂസ് മലയാളത്തിന് നൽകിയ പ്രതികരണം ഇങ്ങനെ
' സ്വർണ വില വീണ്ടും വർധിക്കാനുള്ള സാധ്യതയാണ് നിലവിൽ മുന്നിൽ കാണുന്നത്. ഇന്നലെ രാവിലെ 65 രൂപ വർധിച്ച് 12,715 രൂപയായിരുന്ന സ്വർണവില ഉച്ചയ്ക്ക് ശേഷം വീണ്ടും 65 രൂപ കൂടി ഉയർന്നു. ഇതോടെ സ്വർണവില 12,770 രൂപ എന്ന നിലയിലെത്തി. ഈ വർധനവിന് പ്രധാന കാരണമായി പറയപ്പെടുന്നത് അമേരിക്കയിൽ ഉണ്ടാകുന്ന സാമ്പത്തിക വ്യതിയാനങ്ങളാണ്. ഏറ്റവും ഒടുവിലായി പുറത്തുവന്ന തൊഴിൽ ഡാറ്റ വിപണിയെ ബാധിച്ചിട്ടുണ്ട്. ഈ സാഹചര്യങ്ങൾ കണക്കിലെടുക്കുമ്പോൾ അടുത്ത ഒന്നോ രണ്ടോ ദിവസങ്ങൾക്കുള്ളിൽ വിലവർധനവ് തുടർന്നേക്കാനുള്ള സാധ്യതയും നിലനിൽക്കുന്നു.

സ്വർണ വ്യാപാരികളെ സംബന്ധിച്ചിടത്തോളം ഇത് വലിയ അനിശ്ചിതത്വമാണ് സൃഷ്ടിക്കുന്നത്. കാരണം ഇത്തരത്തിൽ ഉയർന്ന വില നിലനിൽക്കുന്ന സമയങ്ങളിൽ സ്വർണം വാങ്ങാൻ എത്തുന്നവരുടെ എണ്ണം ഗണ്യമായി കുറയുകയാണ്. അതോടൊപ്പം തന്നെ, വാങ്ങാൻ എത്തുന്നവർ വളരെ കുറഞ്ഞ അളവിൽ മാത്രമേ സ്വർണം വാങ്ങുന്നുള്ളൂ എന്ന പ്രവണതയും വിപണിയിൽ വ്യക്തമാണ്. അതുപോലെ, സ്വർണം വിൽക്കുന്നതിനെക്കുറിച്ചുള്ള അന്വേഷണങ്ങളുമായാണ് പലരും ജ്വല്ലറികളിലേക്ക് എത്തുന്നത്. വില കൂടുതൽ താഴേക്ക് പോകുമോ എന്ന ആശങ്ക ജനങ്ങളിൽ നിലനിൽക്കുന്നുണ്ട്. ഈ ആശങ്കകളെല്ലാം സ്വർണ വിപണിയിൽ പ്രതിഫലിക്കുകയും അതിന്റെ ഭാഗമായി ആളുകൾ സ്വർണം വിൽക്കാൻ എത്തുകയും ചെയ്യുന്നു.
എന്നാൽ ഇത്തരം സാഹചര്യങ്ങളിൽ സ്വർണം വിൽക്കുമ്പോൾ അത്യന്തം സൂക്ഷ്മത ആവശ്യമാണ്. വില വലിയ തോതിൽ താഴേക്ക് പോകാനുള്ള സാധ്യത നിലവിൽ കാണുന്നില്ല. ഇതുവരെയുള്ള ചരിത്രം പരിശോധിച്ചാൽ, സ്വർണവിലയിൽ ചെറിയ കുറവുകൾ ഉണ്ടായാലും അത് സ്ഥിരത കൈവരിച്ച് പിന്നീട് വീണ്ടും ഉയരുന്ന പ്രവണതയാണ് എപ്പോഴും ഉണ്ടായിട്ടുള്ളത്. അതിനാൽ അത്യാവശ്യക്കാർ അല്ലാത്തവർ സ്വർണം കൈവശം സൂക്ഷിക്കുന്നതാണ് ഉചിതം.
നിക്ഷേപമായി സ്വർണം സൂക്ഷിക്കാനാഗ്രഹിക്കുന്നവർ നാണയ രൂപത്തിൽ വാങ്ങുന്നതാണ് നല്ലത്. വലിയ ആവശ്യങ്ങളൊന്നുമില്ലാതെ സ്വർണം വിറ്റ് ആ പണം ബാങ്കിൽ നിക്ഷേപിക്കാം എന്ന ചിന്ത ശരിയല്ല. കാരണം ബാങ്ക് നിക്ഷേപങ്ങളേക്കാൾ ദീർഘകാലത്ത് കൂടുതൽ നേട്ടം സ്വർണവില തന്നെയാണ് നൽകിക്കൊണ്ടിരിക്കുന്നത്. അതേസമയം, സ്വർണ വ്യാപാര മേഖലയിലെ ചില പുഴുക്കുത്തുകളും ശ്രദ്ധിക്കപ്പെടേണ്ടതാണ്. ചെറുതായി പ്രവർത്തിക്കുന്ന ചില സ്ഥാപനങ്ങൾ വലിയ പരസ്യങ്ങൾ നൽകി വിവിധ പ്രദേശങ്ങളിൽ കടകൾ തുറന്ന് ഉപഭോക്താക്കളെ ചൂഷണം ചെയ്യുന്നതായുള്ള പരാതികൾ ഉയരുന്നുണ്ട്.
അതിനാൽ വിപണിയെക്കുറിച്ച് വിശദമായി പഠിച്ചും കാര്യങ്ങൾ വ്യക്തമായി മനസ്സിലാക്കിയുമാത്രമേ സ്വർണം വിൽക്കുന്നതിന് ആളുകൾ ശ്രമിക്കാവൂ. ഏത് സമയത്താണ് സ്വർണം വാങ്ങിയാലും അത് നഷ്ടമാകില്ല; ചെറിയ തോതിൽ വില കുറഞ്ഞാലും പിന്നീട് അതിനേക്കാൾ ഉയർന്ന നിലയിലേക്ക് വില ഉയരും എന്നതാണ് മനസ്സിലാക്കേണ്ടത്.
-
സ്വര്‍ണം പിടിവിടുന്നു; വൈകീട്ട് വന്‍ വില വര്‍ധന, ഇന്ന് 2 തവണ ഉയര്‍ന്നു, പുതിയ പവന് വില അറിയാം -
സ്വര്‍ണവില കുതിച്ചുകയറി; ഇനി വന്‍ മുന്നേറ്റം, ഒരു പവന് ആഭരണത്തിന് 1.20 ലക്ഷം രൂപ, ഗ്രാം വില അറിയാം -
സ്വര്‍ണവില സ്തംഭിച്ചു; ഏറെ കാലത്തിന് ശേഷം, ഇനി വന്‍ കുതിപ്പ് പ്രതീക്ഷിക്കാം, ഇന്നത്തെ പവന് വില -
ഏപ്രില്‍ മാസത്തില്‍ സ്വര്‍ണവില കുതിച്ചുയരും..! ഇപ്പോള്‍ വാങ്ങിയാല്‍ ലാഭം കൊയ്യാം, സംഭവിക്കാന്‍ പോകുന്നത് -
ഇനി എല്ലാ ആഴ്ചയും സ്വര്‍ണവില കൂടും? യുദ്ധം അവസാനിക്കുന്നതോടെ കരുത്തുകാട്ടി പൊന്ന് -
നിങ്ങളുടെ സ്വര്‍ണാഭരണം ഇന്‍ഷ്വര്‍ ചെയ്തിട്ടുണ്ടോ? പ്രീമിയം തുക ഇത്ര മാത്രം, നേട്ടങ്ങളിത് -
സ്വര്‍ണം വീണ്ടും മുകളിലേക്കോ? പവന്‍വില 1.35 ലക്ഷത്തിലേക്ക് ഉടനെത്തും, ഗ്രാമിന് 16600! -
സ്വര്‍ണം വില്‍ക്കാതെ എല്ലാവരും പണയം വെക്കുന്നു... സ്വര്‍ണവായ്പയില്‍ വന്‍ വര്‍ധനവെന്ന് റിപ്പോര്‍ട്ട് -
സ്വർണത്തിൽ സംഭവിക്കാൻ പോകുന്നത്..1.10 മുടക്കേണ്ടിടത്ത് 1.50 ലക്ഷം മുടക്കേണ്ടി വരും..മുന്നറിയിപ്പ് -
അമ്പരപ്പിൽ സ്വർണ വിപണി, സ്വർണ്ണവിലയിൽ 17 വർഷത്തിനിടയിലെ ഏറ്റവും വലിയ ഇടിവ്! -
സ്വർണ വില ഇനി പരമാവധി പോയാൽ 1.10 ലക്ഷം വരെ..ഈ വർഷം 2 ലക്ഷമൊന്നും ആകില്ല; പ്രവചനം -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി












Click it and Unblock the Notifications