മക്കൾ പൊന്നാണെന്ന് അമ്മ: സഹായത്തിന് ആരുമില്ല പരാതിയുമായി പോലീസ് സ്റ്റേഷനിൽ

  • Posted By:
Subscribe to Oneindia Malayalam

നാദാപുരം: ആൺ മക്കൾ മൂന്ന് പേരും പൊന്നാണെന്ന് അമ്മ  വയ്യാത്ത കാലത്ത് ആരുമില്ലെന്ന പരാതിയുമായി വൃദ്ധ പോലീസിൽ. വയോവൃദ്ധക്ക് താങ്ങായി നാദാപുരം ജനമൈത്രി പോലീസും നാട്ടുകാരും. കല്ലാച്ചി കുമ്മങ്കോട് കണ്ണോത്ത് ചന്ദ്രമതി അമ്മ(82)ക്കാണ് ഈ ദുർഗതി. ഏഴു വര്ഷം മുമ്പ് ഭർത്താവ്  മരിച്ചതോടെയാണ് ചന്ദ്രമതി അമ്മയുടെ ശനിദശ തുടങ്ങിയത്. മൂത്ത  മകൻ ബാംഗ്ളൂരിൽ ജോലിയാണ്. രണ്ടാമത്തെ മകൻ ബാംഗളൂരിൽ കച്ചവടമാണ്. മൂന്നാമത്തെ മകന് എറണാകുളത്താണ് ജോലി. 

തമിഴ്നാട്ടിൽ നിന്നെത്തിച്ച കഞ്ചാവുമായി നാല് യുവാക്കള്‍ അറസ്റ്റില്‍

   മക്കൾ നാട്ടിലെത്തി അമ്മയെ കണ്ടിട്ട് മാസങ്ങളായി ഭക്ഷണത്തിനു പോലും വകയില്ലാതെ കഷ്ടപ്പെടുകയാണ് ഇവർ. പലപ്പോഴും പട്ടിണിയിലാണെെന്ന് ഇവർ പറയുന്നു. ആയുർവേദ ഡോക്ടറായിരുന്ന ഭർത്താവിൻറെ മരണ ശേഷം ലഭിച്ച കുടുംബ പെൻഷൻ ആയിരുന്നു ആദ്യകാലങ്ങളിൽ ഇവരുടെ വരുമാാനം. ഈ അമ്മയുടെ പേരിൽ   മൊകേരി, കായക്കൊടി എന്നിവിടങ്ങളിൽ ഭൂമി ഉണ്ടായിരുന്നെങ്കിലും രണ്ടാമത്തെ മകന്റെ കടം വീട്ടാൻ വേണ്ടി അവയൊക്കെ വിറ്റു എന്നാണിവർ പറയുന്നത്. രണ്ടാമത്തെ മകൻറെ ബിസിനസ്സ് തകർന്നു കടമായതോടെ ഇവരുടെ പെൻഷൻ അമ്മയെക്കൊണ്ട് തൻറെ ബേങ്ക് അക്കൗണ്ടിലേക്ക് മാറ്റിച്ചു.  ഇതോടെ ഇവരുടെ  വരുമാനവും ഇല്ലാതായി. പിന്നീട് അടുത്ത ബന്ധുക്കളുടെയും നാട്ടുകാരുടെയും സഹായം കൊണ്ട് മാത്രമാണ് ഇവർ ജീവിച്ചു പോന്നത്. 

amma

രാത്രിയിൽ  ഒറ്റ നില വാർപ്പ് വീട്ടിൽ തനിച്ചു താമസിക്കാൻ പേടിയാണെന്നും ഉറങ്ങാൻ  കഴിയുന്നില്ലെന്നും ഈ അമ്മ പറയുന്നു. പാതി രാത്രിയിൽ പോലും ഇവർ പുറത്തിറങ്ങി നടക്കാൻ തുടങ്ങിയതോടെയാണ് നാട്ടുകാർ നാദാപുരം പോലീസിൽ ഇവരുടെ വിവരം അറിയിച്ചത്. നാദാപുരം എസ്.ഐ. എൻ.പ്രജീഷും ജനമൈത്രി പൊലീസും വീട്ടിൽ എത്തി സഹായങ്ങൾ ചെയ്തു.മക്കളെപ്പറ്റി ചോദിക്കുമ്പോഴൊക്കെ അവരിൽ കുുറ്റം പറയാാതെ  നാളെയോ അടുത്ത ദിവസമോ എത്തുമെന്നാണ്  ഈ അമ്മ പറയുന്നത്. 

   വയോജന സംരക്ഷണ നിയമ പ്രകാരം മക്കൾക്കെതിരെ നിയമ നടപടി സ്വീകരിക്കാനൊരുങ്ങുകയാണ് പോലീസ്. മക്കൾ സംരക്ഷിക്കുന്നില്ല എന്ന് കാണിച്ച ജില്ലാ കളക്ടർക്ക് ഉടനെ റിപ്പോർട്ട് നൽകുമെന്ന് നാദാപുരം പോലീസ് പറഞ്ഞു.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Old lady gave complaint in police station

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്