15 കോടി മുടക്കുമോ, മലയാള സിനിമ ഇന്ന് വരെ കാണാത്ത രീതിയില്‍ വാരിയംകുന്നന്‍ വരും; ഒമര്‍ലുലു

കൊല്ലം: വാരിയന്‍ കുന്നന്‍ എന്ന ചിത്രത്തില്‍ നിന്ന് സൂപ്പര്‍ താരം പൃഥിരാജും സംവിധായകന്‍ ആഷിക് അബുവും പിന്‍മാറിയെന്ന വാര്‍ത്ത കഴിഞ്ഞ ദിവസങ്ങളിലാണ് പുറത്തുവന്നത്. നിര്‍മ്മാതാവുമായുള്ള പ്രശ്‌നങ്ങളെ തുടര്‍ന്നാണ് ഇരുവരും സിനിമയില്‍ നിന്ന് പിന്മാറുന്നതെന്നാണ് വിവരം. ഇതുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിന് പിന്നാലെ പ്രതികരിച്ച് രാഷ്ട്രീയ നേതാക്കള്‍ അടക്കം രംഗത്തെത്തിയിരുന്നു.

ഒട്ടേറെ പേര്‍ തീരുമാനത്തെ പിന്തുണച്ചും എതിര്‍ത്തും സോഷ്യല്‍ മീഡിയയില്‍ രംഗത്തെത്തിയിട്ടുണ്ട്. എന്നാല്‍ ഇപ്പോഴിതാ വാരിയംകുന്നല്‍ സംവിധാനം ചെയ്യാന്‍ തയ്യാറാണെന്ന് അറിയിച്ച് രംഗത്തെത്തിയിരിക്കുകയാണ് സംവിധായകന്‍ ഒമര്‍ ലുലു. നിര്‍മ്മാതാവ് ഉണ്ടെങ്കില്‍ വാരിയംകുന്നന്‍ ചിത്രം ബാബു ആന്റണിയെ വച്ച് സംവിധാനം ചെയ്യാന്‍ തയ്യാറാണെന്ന് ഒമര്‍ ലുലു അറിയിച്ചു. വിശദാംശങ്ങളിലേക്ക്...

1

വാരിയംകുന്നന്‍ ചിത്രം പ്രഖ്യാപിച്ചത് മുതല്‍ വലിയ സൈബര്‍ ആക്രമണമാണ് പൃഥിരാജ് അടക്കമുള്ളവര്‍ നേരിട്ടത്. കഴിഞ്ഞ വര്‍ഷം ജൂണിലാണ് ആഷിഖ് അബു വാരിയംകുന്നന്‍ പ്രഖ്യാപിച്ചത്. ഇതിന് പിന്നാലെ ചിത്രത്തിന്റെ തിരക്കഥാകൃത്തുക്കളില്‍ ഒരാളായ റമീസ് പ്രൊജക്ടില്‍ നിന്നും ഒഴിവായിരുന്നു. രാഷ്ട്രീയവും വ്യക്തിപരവുമായ നിലപാടുകള്‍ കാരണമാണ് റമീസ് ചിത്രത്തില്‍ നിന്ന് ഒഴിവായത്.

2

1921ലെ മലബാര്‍ വിപ്ലവത്തില്‍ പ്രധാന പങ്കുവഹിച്ച വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ചരിത്രമാണ് ചിത്രം പറയാന്‍ ഉദ്ദേശിക്കുന്നത്. മലബാര്‍ വിപ്ലവത്തിന്റെ നൂറാം വാര്‍ഷികമായ 2021ല്‍ ചിത്രീകരണം ആരംഭിക്കാനാണ് പദ്ധതിയിട്ടിരുന്നത്. ചിത്രീകരണം ആരംഭിക്കാനിരിക്കെയാണ് ഇപ്പോള്‍ പൃഥിരാജും ആഷിക് അബുവും പിന്‍മാറിയെന്ന വാര്‍ത്ത പുറത്തുവരുന്നത്.

3

അതേസമയം, ബാബു ആന്റണിയെ വച്ച് ചിത്രം സംവിധാനം ചെയ്യാമെന്ന് ഒമര്‍ ലുലു ഫേസ്ബുക്കിലൂടെയാണ് അറിയിച്ചത്. പ്രീബിസ്‌നസ് നോക്കാതെ ബാബു ആന്റണിയെ വച്ച് സിനിമ ചെയ്യാന്‍ തയ്യാറാണെന്നും ഒരു 15 കോടി രൂപ മുടക്കാന്‍ തയ്യാറുള്ള നിര്‍മ്മാതാവ് വന്നാല്‍ മലയാള സിനിമ ഇന്ന് വരെ കാണാത്ത രീതിയില്‍ ആക്ഷന്‍ രംഗങ്ങള്‍ ഉള്ള ഒരു വാരിയന്‍കുന്നന്‍ വരുമെന്ന് ഒമര്‍ലുലു ഫേസ്ബുക്കിലൂടെ അറിയിച്ചു. ഒമര്‍ലുലുവിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

4

ഒമര്‍ ലുലുവിന്റെ തീരുമാനത്തെ അനുകൂലിച്ചും എതിര്‍ത്തും പോസ്റ്റിന് താഴെ കമന്റുകള്‍ വരുന്നുണ്ട്. ചിലര്‍ അധിക്ഷേപിക്കുന്ന തരത്തിലുള്ള കമന്റുകളും പോസ്റ്റ് ചെയ്യുന്നുണ്ട്. സംഘികള്‍ എതിര്‍ക്കുന്നത് കൊണ്ട് ചിത്രം 100 ശതമാനം വിജയിക്കുമെന്നാണ് ചിലര്‍ കമന്റില്‍ പറയുന്നത്. ചിലര്‍ പരിഹാസ രൂപേണയുടെ പ്രതികരണങ്ങളും പങ്കുവയ്ക്കുന്നുണ്ട്.

5

അതേസമയം, ഒമര്‍ ലുലു തന്റെ തീരുമാനം അറിയിച്ചതിന് പിന്നാലെ ഹിന്ദു സേന നേതാവ് പ്രതീഷ് വിശ്വനാഥന്‍ പ്രതികരണവുമായി രംഗത്തെത്തി. ഒമര്‍ലുലുവിന്റെ ഫേസ്ബുക്ക് പോസ്റ്റ് പങ്കുവച്ചുകൊണ്ടാണ് പ്രതീഷ് വിശ്വനാഥന്‍ വിമര്‍ശനം രേഖപ്പെടുത്തിയത്. കേരളം കണ്ട ഏറ്റവും വലിയ ഇസ്ലാമിക ഭീകരന്‍ വാരിയം കുന്നനെ കുറിച്ചു സിനിമ ചെയ്യാന്‍ അഭിനവ ജിഹാദികള്‍ നേരിട്ട് രംഗത്തെത്തുന്നത് നല്ലതാണെന്ന് പ്രതീഷ് ഫേസ്ബുക്കില്‍ കുറിച്ചു.

6

വാരിയം കുന്നനും കൂട്ടരും കൊല ചെയ്ത ഹിന്ദുക്കളുടെ പിന്‍മുറക്കൊരോടും മുഴുവന്‍ സമാജത്തോടുമുള്ള വെല്ലുവിളികളാണോ ഇതെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഇവിടുത്തെ ദേശീയ സമാജത്തിനു, ഐസിസ് , താലിബാന്‍ , കാലഘട്ടത്തിലും ആത്മാഭിമാനത്തോടെ ജീവിച്ചേ മതിയാകൂ. ഭീകരവാദികള്‍ക്കെതിരായ പോരാട്ടം അതിന്റെ അന്ത്യം കാണും വരെ തുടരേണ്ടതുണ്ടെന്നും പ്രതീഷ് ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പില്‍ വ്യക്തമാക്കി.

7

ഇതിനിടെ വാരിയംകുന്നന്‍ സിനിമയുടെ നിര്‍മ്മാണം ഏറ്റെടുക്കാന്‍ തയ്യാറാണെന്ന് അറിയിച്ച് മുസ്ലീം ലീഗ് സംസ്ഥാന സെക്രട്ടറി ഷാഫി ചാലിയം രംഗത്തെത്തി. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. സിനിമ നിര്‍മ്മാണം ഏറ്റെടുക്കാന്‍ താന്‍ തയ്യാറാണെന്നും വാരിയംകുന്നന്റെ വേഷം ഏറ്റെടുക്കാനുള്ള ധൈര്യമുള്ള ഏത് കലാകാരനാണുള്ളത് എന്ന് പറയണമെന്ന് അദ്ദേഹം ഫേസ്ബുക്കിലൂടെ ചോദിച്ചു.

8

അതേസമയം, സിനിമയുമായി മുന്നോട്ടുപോകാന്‍ തന്നെയാണ് നിര്‍മ്മാതാക്കളുടെയും രചയിതാക്കളുടെയും തീരുമാനം. നേരത്തെ വിക്രമിനെ നായകനാക്കി അന്‍വര്‍ റഷീദാണ് വാരിയംകുന്നന്‍ ആദ്യം സംവിദാനം ചെയ്യാനിരുന്നത്. പിന്നീട് ഈ പ്രോജക്ട് ആഷിക് അബു ഏറ്റെടുക്കുകയായിരുന്നെന്ന് സഹതിരക്കഥാകൃത്ത് റമീസ് ദ ക്യുവിനോട് പറഞ്ഞിരുന്നു. അന്‍വര്‍ റഷീദ് കൂടുതല്‍ സമയം ആവശ്യപ്പെട്ട പശ്ചാത്തലത്തിലായിരുന്നു പ്രോജക്ട് അന്ന് ഉപേക്ഷിച്ചത്. 2021 ല്‍ ചിത്രീകരണം ആരംഭിക്കാനായിരുന്നു ആഷിഖ് അബു ആലോചിച്ചിരുന്നത്.

9

സിക്കന്ദര്‍, മൊയ്തീന്‍ എന്നിവര്‍ നേതൃത്വം നല്‍കുന്ന കോംപസ് മുവീസും ആഷിഖ് അബുവും റിമാ കല്ലിങ്കലും നേതൃത്വം നല്‍കുന്ന ഒപിഎം സിനിമാസുമായിരുന്നു നിര്‍മ്മാണം. ഉണ്ട, പുഴു എന്നീ സിനിമകളുടെ തിരക്കഥാകൃത്തുക്കളായ ഹര്‍ഷദും റമീസും ചേര്‍ന്നാണ് വാരിയംകുന്നന്‍ തിരക്കഥ എഴുതിയത്. മുഹസിന്‍ പരാരിയായിരുന്നു കോ ഡയറക്ടര്‍. ഷൈജു ഖാലിദായിരുന്നു ക്യാമറ.

10

സിനിമയില്‍ നിന്ന് പിന്മാറിയതുമായി ബന്ധപ്പെട്ട് പ്രതകരിച്ച് ആഷ്‌ക് അബു രംഗത്തെത്തിയിരുന്നു. നിര്‍മ്മാതാക്കളുമായുണ്ടായ പ്രൊഫഷണല്‍ പ്രശ്‌നമാണ് സിനിമയില്‍ നിന്നും പിന്മാറാനുണ്ടായ കാരണമെന്ന് ആഷിഖ് അബു പറഞ്ഞു. മറ്റ് രീതിയില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ തെറ്റാണ്. ചിത്രത്തില്‍ നിന്ന് പിന്മാറുന്നതുമായി ബന്ധപ്പെട്ട് ഏറെ നാളായി ചര്‍ച്ച ചെയ്തുവരികയായിരുന്നെന്നും ഇത് അടുത്തിടെ എടുത്ത തീരുമാനമല്ലെന്നും അദ്ദേഹം റിപ്പോര്‍ട്ടര്‍ ചാനലിനോട് പ്രതികരിച്ചു.

11

അതേസമയം, ആഷിഖ് അബുവും പൃഥിരാജും പിന്മാറിയതിന് പിന്നാലെ മലബാര്‍ കലാപത്തെ കുറിച്ച് ആലോചിച്ച തന്റെ സിനിമയുമായി മുന്നോട്ടു പോകുമെന്ന് സംവിധായകന്‍ പിടി കുഞ്ഞുമുഹമ്മദ് അറിയിച്ചു. തന്റെ ചിത്രം വലിയ ക്യാന്‍വാസിലുള്ളതാണെന്നും കൊവിഡ് നിയന്ത്രണങ്ങള്‍ മാറിയാല്‍ ചിത്രീകരണം ആരംഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

12

ചെയ്യാന്‍ വേണ്ടിയാണ് സിനിമ പ്രഖ്യാപിച്ചത്, ചെയ്യാതിരിക്കാന്‍ വേണ്ടിയല്ല. ഈ സിനിമയില്‍ നിന്ന് ഞാന്‍ പിന്മാറുന്ന പ്രശ്‌നമില്ല. വര്‍ഷങ്ങള്‍ മുമ്പു ഞാന്‍ ആലോചിച്ച സിനിമയാണിത്. കഴിഞ്ഞ ഒരു വര്‍ഷം കൊണ്ടാണ് തിരക്കഥ പൂര്‍ത്തിയാക്കിയത്. ഒരു സിനിമ നടക്കുമോ എന്നുള്ള കാര്യത്തില്‍ ഉറപ്പ് പറയാന്‍ സാധിക്കില്ല. ഷൂട്ടിംഗ് തുടങ്ങിയാല്‍ നമുക്ക് അക്കാര്യത്തില്‍ ഉറപ്പ് പറയാന്‍ സാധിക്കും. ഞാന്‍ എന്റെ കര്‍മ്മം ചെയ്യുന്നു എന്നതാണ് പ്രധാനമെന്ന് പിടി കുഞ്ഞുമുഹമ്മദ് പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+