കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒമിക്രോണും ഡെല്‍റ്റയും ഭീഷണി: വരുന്നത് 'കൊവിഡ് സുനാമി'യെന്ന് ലോകാരോഗ്യ സംഘടനാ തലവന്‍

Google Oneindia Malayalam News

ദില്ലി: ലോകം ഒമിക്രോൺ-ഡെൽറ്റ ഇരട്ട ഭീഷണിയിലാണ് ഡബ്യു എച്ച് ഒ തലവൻ ഡോ.ടെഡ്രോസ് ആദാനോം. ലോകം 'കൊവിഡ് സൂനാമി'യിലേക്ക് നീങ്ങുന്നുവെന്ന മുന്നറിയിപ്പാണ് അദ്ദേഹം നല്‍കുന്നത്. കൊറോണ വൈറസിന്റെ ഡെൽറ്റ, ഒമൈക്രോൺ വേരിയന്റുകള്‍ ഒരുമിച്ച് പ്രചരിക്കുന്നതാണ് ആശങ്ക നിറയ്ക്കുന്നത്. മിക്ക രാജ്യങ്ങളിലും രോഗികളുടെ എണ്ണം ഇതുവരെയുള്ള ഏറ്റവും ഉയർന്ന നിലയിൽ എത്തുമെന്നും ലോകാരോഗ്യ സംഘടനാ മേധാവി ചൂണ്ടിക്കാട്ടുന്നു. ഇന്നത്തെ ബ്രീഫിംഗിനെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഈ ഒരു സാഹചര്യത്തില്‍ പ്രതിസന്ധി നേരിടുന്ന ആരോഗ്യ പ്രവർത്തകരുടെയും ആരോഗ്യ സംവിധാനങ്ങളുടെയും മേൽ വളരെയധികം സമ്മർദ്ദം ചെലുത്തുകയും അത് തുടരുകയും ചെയ്യും, ഇത് വീണ്ടും സാധാരണ ജീവിതത്തെയും ഉപജീവനത്തെയും തടസ്സപ്പെടുത്തുകയും ചെയ്തേക്കും. എല്ലാവരും വാക്സിനേഷന്‍ എടുക്കുക എന്നുള്ളതാണ് പ്രധാനം. വാക്സിനേഷൻ എടുക്കാത്തവർ മരിക്കാനുള്ള സാധ്യത വാക്സിന്‍ എടുത്തവരേക്കാള്‍ പലമടങ്ങ് കൂടുതലാണ്, ഒമിക്റോൺ വ്യാപനം വളരെ വേഗത്തിൽ നീങ്ങിക്കൊണ്ടിരിക്കുകയാണെന്നും, വാക്സിനേഷനു പുറമേ, അണുബാധയുടെ തരംഗത്തെ തടയാന്‍ ആരോഗ്യ പ്രവർത്തകരെയും സംവിധാനങ്ങളെയും സംരക്ഷിക്കാനും പൊതുജനാരോഗ്യ സാമൂഹിക നടപടികളും ആവശ്യമാണെന്നും ടെഡ്രോസ് പറഞ്ഞു.

 who-chief

ഒമിക്രോൺ വകഭേദം വാക്സീൻ എടുത്തവരെയും ഒരിക്കൽ രോഗം വന്നുപോയവരെയും ബാധിക്കുന്നുണ്ടെന്ന് തെളിഞ്ഞതായും അദ്ദേഹം വ്യക്തമാക്കി. "ഡെൽറ്റയും ഒമിക്‌റോമും ഇപ്പോൾ ഇരട്ട ഭീഷണികളാണ്, ഇത് കേസുകൾ റെക്കോർഡ് സംഖ്യകളിലേക്ക് നയിക്കുന്നു, ഇത് ആശുപത്രിയിലും മരണത്തിലും വർദ്ധനവിന് കാരണമാകുന്നു," ടെഡ്രോസ് പറഞ്ഞു. "ഡെൽറ്റയുടെ അതേ സമയം തന്നെ ഒമിക്രൊൺ വളരെ വേഗം വ്യാപനം ചെയ്യപ്പെടുന്നതും വ്യാപിക്കുന്നതും കേസുകളുടെ സുനാമിയിലേക്ക് നയിക്കുന്നതിൽ ഞാൻ വളരെയധികം ആശങ്കാകുലനാണ്."- അദ്ദേഹം കൂട്ടിച്ചേർത്തു.

വാക്സിനുകൾ തുല്യമായി പങ്കിടാനുള്ള രാജ്യങ്ങൾക്കായുള്ള തന്റെ ആഹ്വാനം ടെഡ്രോസ് ആവർത്തിക്കുകയും ചെയ്തു. സമ്പന്ന രാജ്യങ്ങള് ബൂസ്റ്ററുകൾക്ക് ഊന്നൽ നൽകുന്നത് ദരിദ്ര രാജ്യങ്ങളെ ബുദ്ധിമുട്ടാക്കുമെന്ന മുന്നറിയിപ്പും അദ്ദേഹം നല്‍കി. 2022-ന്റെ മധ്യത്തോടെ എല്ലാ രാജ്യങ്ങളും 70% വാക്‌സിൻ കവറേജ് എന്ന ലക്ഷ്യത്തിലെത്താൻ ലോകാരോഗ്യ സംഘടന പ്രചാരണം നടത്തുന്നുണ്ടെന്നും ഇത് പകർച്ചവ്യാധിയുടെ നിശിത ഘട്ടം അവസാനിപ്പിക്കാൻ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.

'അത്തവും പിത്തവും കലർന്ന ഡയലോഗ് ബുദ്ധി പണയപ്പെടുത്തിയ സഖാക്കളോട് മതി', പിണറായിയോട് ഫിറോസ്'അത്തവും പിത്തവും കലർന്ന ഡയലോഗ് ബുദ്ധി പണയപ്പെടുത്തിയ സഖാക്കളോട് മതി', പിണറായിയോട് ഫിറോസ്

അതേസമയം, ഇന്ത്യയിൽ ഒമൈക്രോൺ വ്യാപകമാകുന്ന പശ്ചാത്തലത്തിൽ വരും ദിവസങ്ങളിൽ കൊവിഡ് കേസുകളിൽ വൻ കുതിച്ച് ചാട്ടമുണ്ടാകുമെന്ന മുന്നറിയിപ്പും ഇന്നുണ്ടായിട്ടുണ്ട്. കാംബ്രിഡ്ജ് യൂനിവേഴ്സിറ്റി വിദഗ്ദരുടേതാണ് മുന്നറിയിപ്പ്. അതേസമയം കേസുകൾ തീവ്രമാവുമെങ്കിലും ഈ ഘട്ടം താരതമ്യേന ചെറുതായിരിക്കുമെന്നും വിദഗ്ദർ പറയുന്നുണ്ട്. രാജ്യത്ത് ദില്ലിയിലാണ് ഏറ്റവും കൂടുതല്‍ ഒമിക്രോണ്‍ കേസ് സ്ഥിരീകരിച്ചിരിക്കുന്നത്

Recommended Video

cmsvideo
Night curfew issued in Kerala | Oneindia Malayalam

English summary
Omicron and Delta threat: WHO chief tedros warns of 'covid tsunami'
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X