കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒമൈക്രോണ്‍ വ്യാപനം; സംസ്ഥാനത്ത് കര്‍ശന നിയന്ത്രണം, രാത്രി പുറത്തിറങ്ങാന്‍ സാക്ഷ്യപത്രം വേണം

Google Oneindia Malayalam News

തിരുവനന്തപുരം: സംസ്ഥാനത്ത് ഒമൈക്രോണ്‍ പടരാനുള്ള സാഹചര്യം കൂടുതലായതിനാല്‍ നിയന്ത്രണം കടുപ്പിച്ച് സംസ്ഥാന സര്‍ക്കാര്‍. രാത്രികാല കര്‍ഫ്യു നേരത്തെ സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. രാത്രിയില്‍ ഒരു വിധത്തിലുള്ള ആള്‍കൂട്ടമോ പരിപാടികളോ അനുവദിക്കില്ലെന്നാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. അടിയന്തര ആവശ്യങ്ങള്‍ക്ക് പുറത്തിറങ്ങുന്നവര്‍ സ്വയം സാക്ഷ്യപത്രം കൈയില്‍ കരുതണമെന്നും അധികൃതര്‍ പുറപ്പെടുവിച്ച നിര്‍ദേശത്തില്‍ പറയുന്നു. ഡിസംബര്‍ 30 മുതല്‍ ജനുവരി രണ്ട് വരെ ദേവാലയങ്ങളിലും മറ്റ് പൊതുയിടങ്ങളിലും ഉള്‍പ്പെടെ നടത്തുന്ന മത, സാമുദായിക, രാഷ്ട്രീയ, സാംസ്‌കാരിക, സാമൂഹിക കൂടിച്ചേരലുകള്‍ അടക്കം ആള്‍ക്കൂട്ട പരിപാടികളൊന്നും രാത്രി പത്ത് മണി മുതല്‍ രാവിലെ അഞ്ച് വരെ അനുവദിക്കില്ലെന്നും സംസ്ഥാന ദുരന്ത നിവാരണ വകുപ്പ് അറിയിച്ചു.

'ലീഗിനെതിരായാൽ നക്കി കൊല്ലലും മുക്കി കൊല്ലലും'; രൂക്ഷവിമർശനവുമായി എംവി ജയരാജൻ'ലീഗിനെതിരായാൽ നക്കി കൊല്ലലും മുക്കി കൊല്ലലും'; രൂക്ഷവിമർശനവുമായി എംവി ജയരാജൻ

തിയേറ്ററുകളില്‍ രാത്രികാല ഷേകള്‍ക്കും കഴിഞ്ഞ ദിവസം വിലക്കേര്‍പ്പെടുത്തിയിരുന്നു. തിയേറ്ററുകളില്‍ രാത്രി പത്തു മണിക്ക് ശേഷം പ്രദര്‍ശനം നടത്തരുതെന്നാണ് സര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്. ഒമൈക്രോണ്‍ സാഹചര്യം മുന്‍ നിര്‍ത്തി ഇന്നലെയാണ് സംസ്ഥാനത്ത് ന്യൂ ഇയര്‍ ആഘോഷങ്ങള്‍ക്ക് സര്‍ക്കാര്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നത്. ഡിസംബര്‍ 30 മുതല്‍ ജനുവരി രണ്ട് വരെയാണ് സംസ്ഥാനത്ത് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഈ ദിവസങ്ങളില്‍ എല്ലാ വ്യാപാരികളും കടകള്‍ രാത്രി പത്ത് മണിക്ക് അടയ്ക്കണമെന്നും ആള്‍ക്കൂട്ടങ്ങളും അനാവശ്യയാത്രകളും പാടില്ലെന്നും രാത്രി പത്തു മുതല്‍ പുലര്‍ച്ചെ അഞ്ച് വരെയുള്ള നിയന്ത്രണം ഒമൈക്രോണും പുതുവര്‍ഷാഘോഷവും മുന്‍നിര്‍ത്തിയാണെന്നാണ് സര്‍ക്കാര്‍ അറിയിച്ചിരുന്നു. അതേ സമയം മറ്റ് സംസ്ഥാനങ്ങളില്‍ ക്രിസ്മസിന് മുമ്പേ തന്നെ നവിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. ഡല്‍ഹി ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നേരത്തെ നിയന്ത്രണം പ്രഖ്യാപിച്ചിരുന്നു.

ni

തമിഴ്‌നാട്ടില്‍ ഇന്നാണ് ന്യൂ ഇയര്‍ ആഘോഷങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഒമൈക്രോണ്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ബീച്ചുകളിലും, പൊതു സ്ഥലങ്ങളിലുമുള്‍പ്പെടെ ന്യൂ ഇയര്‍ ആഘോഷങ്ങള്‍ക്ക് ശ്തമായ നിയന്ത്രണമാണ് തമിഴ്‌നാട്ടില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഒരു തരത്തിലുമുള്ള കൂടിചേരലുകളും അനുവദിക്കില്ലെന്നും. സംസ്ഥാനത്തെ മുഴുവന്‍ ബീച്ചുകളിലേക്കുമുള്ള പ്രവേശനവും നിരോധിച്ചിരിക്കുകയാണെന്നും അധികൃതര്‍ അറിയിച്ചു. ഡല്‍ഹിയിലാണ് നിയന്ത്രണങ്ങള്‍ കടുപ്പിച്ചത്. ഒമൈക്രോണും കോവിഡും വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്‍ കഴിഞ്ഞ ദിവസം സംസ്ഥാനത്ത് യെല്ലോ അലര്‍ട്ട് പ്രഖ്യാപച്ചിരുന്നു.

'കെ മുരളീധരൻ ഫ്യൂഡൽ മാടമ്പിമാരെ പോലെ പെരുമാറുന്നു'; .ഫേസ്ബുക്കിലൂടെ തുറന്നടിച്ച് ശിവൻകുട്ടി'കെ മുരളീധരൻ ഫ്യൂഡൽ മാടമ്പിമാരെ പോലെ പെരുമാറുന്നു'; .ഫേസ്ബുക്കിലൂടെ തുറന്നടിച്ച് ശിവൻകുട്ടി

ഈ പശ്ചാതലത്തില്‍ ഡല്‍ഹിയിലെ സ്‌കൂളുകള്‍, കോളജുകള്‍, സിനിമാ തിയേറ്ററുകള്‍, ജിംനേഷ്യം ഏന്നിവകള്‍ അടച്ചിടണമെന്നാണ് സര്‍ക്കാര്‍ നല്‍കിയ നിര്‍ദേശം. കൂടാതെ മെട്രോസര്‍വീസുകളില്‍ 50 ശതമാനം യാത്രക്കാര്‍ മാത്രമേ പ്രവേശിക്കാവൂയെന്നും, നിന്ന്‌കൊണ്ട് യാത്രകള്‍ ചെയ്യാന്‍ പാടില്ലെന്നും സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. ബസ്സുകള്‍ക്കും ഈ നിയന്ത്രണം ബാധകമാക്കിയിട്ടുണ്ട്.

Recommended Video

cmsvideo
Night curfew issued in Kerala | Oneindia Malayalam

English summary
omicron fear; restrictions are strict in kerala, to go out at night need testimonial certificate
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X