Get Updates
Get notified of breaking news, exclusive insights, and must-see stories!

'സ്കൂളുകൾ അടച്ചിടേണ്ട സാഹചര്യം ഇല്ല';'കർശനമായ പ്രോട്ടോക്കോൾ പാലിച്ച് പ്രവർത്തനം'; വി. ശിവന്‍കുട്ടി

'സ്കൂളുകൾ അടച്ചിടേണ്ട സാഹചര്യം ഇല്ല';'കർശനമായ പ്രോട്ടോക്കോൾ പാലിച്ച് പ്രവർത്തനം'; വി. ശിവന്‍കുട്ടി

തിരുവനന്തപുരം: സംസ്ഥാനത്ത് നിലവിൽ സ്കൂളുകൾ അടച്ചിടേണ്ട സാഹചര്യം ഇല്ലെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. ഒമൈക്രോൺ കേസുകൾ ഉയരുന്ന സാഹചര്യം സംസ്ഥാനത്ത് നിലനിൽക്കുന്നുണ്ട്. കർശനമായ പ്രോട്ടോക്കോൾ പാലിച്ചാണ് കേരളത്തിലെ സ്കൂളുകളുടെ പ്രവർത്തിക്കുന്നത്.

എന്നാൽ, ഒമൈക്രോൺ കേസുകളുടെ സാഹചര്യം നോക്കി വിദഗ്ധ സമിതി പുതിയ ശുപാർശ എന്തെങ്കിലും നൽകിയാൽ പരിഗണിക്കുമെന്നും ശിവൻകുട്ടി വ്യക്തമാക്കി. കേരളം ഒമൈക്രോൺ രോഗ ബാധയിൽ നാലാം സ്ഥാനത്താണ്. എന്നാൽ, രാജ്യത്തെ നാല് സംസ്ഥാനങ്ങളില്‍ ഇരുനൂറിന് മുകളിലാണ് ഒമൈക്രോണ്‍ ബാധിതരുടെ എണ്ണം. മഹാരാഷ്ട്രയും ദില്ലിയും വ്യാപന പട്ടികയില്‍ മുന്നിലുള്ളത്.

sivan kutty

അതേ സമയം, സംസ്ഥാനത്ത് 50 പേര്‍ക്ക് കൂടി ഒമൈക്രോണ്‍ സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. എറണാകുളം 18, തിരുവനന്തപുരം 8, പത്തനംതിട്ട 7, കോട്ടയം, മലപ്പുറം 5 വീതം, കൊല്ലം 3, ആലപ്പുഴ, തൃശൂര്‍, പാലക്കാട് ഒന്ന് വീതം എന്നിങ്ങനെയാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. ഇതുകൂടാതെ കോയമ്പത്തൂര്‍ സ്വദേശിക്കും ഒമൈക്രോണ്‍ സ്ഥീരികരിച്ചത്.

ഇവരിൽ 45 പേര്‍ ലോ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും 5 പേര്‍ ഹൈ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും വന്നവരാണ്. ആര്‍ക്കും തന്നെ സമ്പര്‍ക്കത്തിലൂടെ ഒമിക്രോണ്‍ ബാധിച്ചിട്ടില്ല. എറണാകുളം യുഎഇ 13, ഖത്തര്‍ 4, സ്വീഡന്‍ 1, തിരുവനന്തപുരം യുഎഇ 4, സൗദി അറേബ്യ, മാലിദ്വീപ്, യുകെ, ഇറ്റലി 1 വീതം, പത്തനംതിട്ട യുഎഇ 4, യുഎസ്എ 2, ഖത്തര്‍ 1,

കോട്ടയം യുഎസ്എ 2, യുകെ, യുഎഇ, ഉക്രൈന്‍ 1 വീതം, മലപ്പുറം യുഎഇ 5, കൊല്ലം യുഎഇ 3, ആലപ്പുഴ സിങ്കപ്പൂര്‍ 1, തൃശൂര്‍ യുഎഇ 1, പാലക്കാട് യുഎഇ 1 എന്നിങ്ങനെ രാജ്യങ്ങളില്‍ നിന്നും വന്നതാണ്. കോയമ്പത്തൂര്‍ സ്വദേശി ഈജിപ്റ്റില്‍ നിന്നും വന്നതാണ്.

ഇതോടെ സംസ്ഥാനത്ത് ആകെ 280 പേര്‍ക്കാണ് ഒമൈക്രോണ്‍ സ്ഥിരീകരിച്ചത്. ലോ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും 186 പേരും ഹൈ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും ആകെ 64 പേരുമാണ് എത്തിയത്. 30 പേര്‍ക്കാണ് ആകെ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

എന്നാൽ, രാജ്യത്തെ പ്രതി ദിന കോവിഡ് കേസുകളുടെ എണ്ണം ഒരു ലക്ഷത്തിന് അടുത്തെത്തി. കഴിഞ്ഞ 24 മണിക്കൂറിനിടെ 90,928 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചു. പോസിറ്റിവിറ്റി നിരക്ക് 6.43 ശതമാനമാണ്.

പ്രതിദിന കേസുകളുടെ എണ്ണം കഴിഞ്ഞ ദിവസത്തെക്കാൾ 55 ശതമാനം ഉയർന്നു. 325 മരണങ്ങളും സ്ഥിരീകരിച്ചു. ആകെ മരണസംഖ്യ 4,82,876 ആയി ഉയർന്നു. 19,206 പേർ രോഗമുക്തി നേടി. രോഗമുക്തി നിരക്ക് 97.81 ശതമാനമാണ്. നിലവില്‍ 2,85,401 പേരാണ് ചികിത്സയിലുള്ളത്. രാജ്യത്തെ പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 3.47 ശതമാനമാണ്. ഇതുവരെ 148.67 കോടി വാക്സീൻ ഡോസുകളാണ് വിതരണം ചെയ്തത്. അതേസമയം, ഒമിക്രോൺ കേസുകളുടെ എണ്ണം 2,630 ആയി ഉയർന്നിട്ടുണ്ട്.

അതേ സമയം, ഇന്ത്യയിൽ വൈറസിന്റെ വ്യാപനശേഷി (ആർ വാല്യു) ഏറ്റവും ഉയർന്ന നിരക്കായ 2.69 ആയി ഉയർന്നു. കോവിഡ് പിടിപെട്ട ഓരോ 10 പേരിൽ നിന്നു കുറഞ്ഞത് 26 പേരിലേക്ക് വരെ പകരാൻ സാധ്യതയുണ്ട്. കഴിഞ്ഞ 8 ദിവസത്തിനിടെ, പ്രതിദിന കേസുകൾ 6.3 മടങ്ങ് വർധിച്ചു. ടിപിആറും കുത്തനെ കൂടി. കഴിഞ്ഞ ഡിസംബർ 29ന്, 0.79 ശതമാനം ആയിരുന്ന ടിപിആർ ഇന്നലെ 5.03 ശതമാനം ആയി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+