അത്തച്ചമയാഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി; ഓണാഘോഷങ്ങൾക്ക് ഔദ്യോഗിക തുടക്കം
കൊച്ചി: സംസ്ഥാനത്ത് ഓണാഘോഷത്തിന് തുടക്കം ഇടുന്ന തൃപ്പൂണിത്തുറ അത്തച്ചമയ ഘോഷ യാത്രയ്ക്ക് തുടക്കമായി. രാവിലെ 8.30 ന് വ്യവസായ മന്ത്രി പി രാജിവ് അത്തം നഗറായ തൃപ്പൂണിത്തുറ ബോയ്‌സ് സ്‌കൂള്‍ ഗ്രൗണ്ടില്‍ പതാക ഉയര്‍ത്തി. തുടര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അത്തച്ചമയ ഘോഷയാത്രയുടെ ഔദ്യോഗിക ഉദ്ഘാടനം നിര്‍വഹിച്ചു. നടന്‍ മമ്മൂട്ടി, കെ ബാബു എംഎല്‍എ, അനൂപ് ജേക്കബ് എംഎല്‍എ തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു.

നാടന്‍ കലാരൂപങ്ങളും വാദ്യഘോഷങ്ങളും ഉള്‍പ്പെടുന്നതാണ് ഘോഷയാത്ര. രാജഭരണകാലത്ത് കൊച്ചി രാജ്യത്തിന്റെ സ്മരണകള്‍ ഉണര്‍ത്തുന്നതാണ് പഴയ കൊച്ചി രാജ്യത്തിന്റെ തലസ്ഥാനമായ തൃപ്പൂണിത്തുററയില്‍ നടക്കുന്ന ഘോഷ യാത്ര. വൈകീട്ട് 5. 30ന് ലായം കൂത്തമ്പലത്തില്‍ നടക്കുന്ന കലാസന്ധ്യയുടെ ഉദ്ഘാടനത്തോടെ ഓണം വരെ നീണ്ടുനില്‍ക്കുന്ന കാലാവിരുന്നിനും തുടക്കമാകും.
ഓണം വാരാഘോഷ പരിപാടികൾ 27 മുതൽ സെപ്റ്റംബർ 2 വരെ
തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ ഓണം വാരാഘോഷം പരിപാടികൾ 27 മുതൽ സെപ്റ്റംബർ 2 വരെ തലസ്ഥാനത്തും ജില്ലാ ആസ്ഥാനങ്ങളിലും നടക്കും. സംസ്ഥാനതല ആഘോഷത്തിന്റെ ഭാഗമായി തിരുവനന്തപുരം കവടിയാർ മുതൽ മണക്കാട് ജംക്ഷൻ വരെയുള്ള പ്രദേശത്തെ ഉത്സവ മേഖലയായി ടൂറിസം വകുപ്പ് പ്രഖ്യാപിച്ചു.
റോഡിന് ഇരുവശമുള്ള സർക്കാർ, പൊതുമേഖല, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ദീപാലങ്കാരമൊരുക്കാണം എന്ന് നിർദ്ദശിച്ചിട്ടുണ്ട്.
തനത് ഫണ്ടിൽ നിന്ന് 2 ലക്ഷം രൂപ വരെ ഉപയോഗിക്കാം. എന്നാൽ വലിയ കെട്ടിടങ്ങൾക്കും ചെറിയ കെട്ടിടങ്ങൾക്കും ഒരുപോലെ വിനിയോഗിക്കുന്നത് യുക്തിസഹമല്ലാത്തതിനാൽ സ്ഥാപനങ്ങൾ പരമാവധി ചെലവ് കുറച്ച് വിനിയോഗിക്കണം
ഓരോ വകുപ്പിന്റെയും വൈദ്യുതാലങ്കാരം സംബന്ധിച്ച് എസ്റ്റിമേറ്റ് പൊതുമരാമത്ത് അസിസ്റ്റന്റ് എഞ്ചിനീയറിൽ ( ഇലക്ട്രോണികസ് ഇലക്ട്രിക്കൽ) കുറയാത്ത ഉദ്യോദസ്ഥന്റെ അംഗീകാരം തേടണം. കെട്ടിടണത്തിന്റെയും വലുപ്പം അനുസരിച്ച് ചെലവ് ബന്ധപ്പെട്ട പൊതുമരാമത്ത് ഉദ്യോഗസ്ഥൻ ക്രമപ്പെടുത്തണം. ഓണാഘോഷ സമാപനയാത്രയിൽ ഫ്ലോട്ട് അവതരിപ്പിക്കുന്നതിന് നാല് ലക്ഷം രൂപ വരെ ഓരോ സ്ഥാനത്തിനും ഉപയോഗിക്കാം.












Click it and Unblock the Notifications