Get Updates
Get notified of breaking news, exclusive insights, and must-see stories!

ഭർത്താവ് പറഞ്ഞപ്പോഴാണ് ഓണം ബംപർ അടിച്ചെന്ന് അറിഞ്ഞത്: സെയ്തലവിയുടെ ഭാര്യ, വിവരമറിഞ്ഞപ്പോൾ ബോധരഹിതയായെന്ന്

കൽപ്പറ്റ: ഓണം ബംബർ ഭാഗ്യക്കുറിയുടെ ഫലം പ്രഖ്യാപിച്ചതോടെ ഒന്നാം സമ്മാനത്തിന് അർഹനായ ഭാഗ്യവാൻ ആരെന്ന് അറിയാനുള്ള കാത്തിരിപ്പിലാണ് കേരളരം. തൃപ്പൂണിത്തുറയിൽ നിന്നെടുക്ക ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചതെന്ന് വ്യക്തമായതോടെ വിജയി ആരാണെന്നറിയാനുള്ള ആകാംക്ഷ തുടരുകയാണ്. ഇതിനിടെയാണ് വയനാട്ടിലെ പനമരം സ്വദേശിയായ സെയ്തലവിക്കാണ് 12 കോടി ലഭിച്ചതെന്ന വാർത്ത പുറത്തുവരുന്നത്. ദുബായിലുള്ള സെയ്തലവി സുഹൃത്ത് വഴിയെടുത്തിട്ടുള്ള ടിക്കറ്റാണ് ഒന്നാം സമ്മാനത്തിന് അർഹമായിട്ടുള്ളതെന്നും സെയ്തലവിയെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.

1


ദുബായിൽ ഹോട്ടൽ ജീവനക്കാരനായി ജോലി നോക്കിവരുന്ന സെയ്തലവി കോഴിക്കോട് നിന്നാണ് ടിക്കറ്റ് എടുത്തിട്ടുള്ളത്. സമ്മാനാർഹമായ ടിക്കറ്റുമായി മകനും ബന്ധുക്കളും ലോട്ടറി ഏജൻസിയിലെത്തുമെന്നും സെയ്തലവി ഇതോടെ വ്യക്തമാക്കിയിട്ടുണ്ട്. ലോട്ടറി നമ്പറടക്കം തന്റെ വാട്സ്ആപ്പിലുണ്ടെന്നും തൃപ്പൂണിത്തുറയിലെ സ്റ്റാച്യൂ ജംങ്ഷനിലുള്ള മീനാക്ഷി ലോട്ടറീസ് വിറ്റഴിച്ച ടിക്കറ്റുകളിൽ ഒന്നിനാണ് സമ്മാനം ലഭിച്ചതെന്നായിരുന്നു കഴിഞ്ഞ ദിവസം പുറത്തുവന്ന വാർത്ത. എന്നാൽ ഇതോടെ ഇതേ പ്രദേശത്ത് തന്നെയുള്ള ആർക്കെങ്കിലും ആയിരിക്കും ലോട്ടറി അടിച്ചിട്ടുള്ളതെന്നാണ് കരുതിയിരുന്നതെങ്കിലും ഫലം വന്ന് മണിക്കുറുകൾ പിന്നിട്ട ശേഷവും ആരും വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരുന്നില്ല.

എന്തൊരു ക്യൂട്ടാണ് കാണാന്‍; പുതിയ ലുക്കില്‍ തിളങ്ങി വീണ നന്ദകുമാര്‍, വൈറല്‍ ചിത്രങ്ങള്‍

2

ലോട്ടറി നമ്പറടക്കം തന്റെ വാട്സ്ആപ്പിലുണ്ടെന്നും തൃപ്പൂണിത്തുറയിലെ സ്റ്റാച്യൂ ജംങ്ഷനിലുള്ള മീനാക്ഷി ലോട്ടറീസ് വിറ്റഴിച്ച ടിക്കറ്റുകളിൽ ഒന്നിനാണ് സമ്മാനം ലഭിച്ചതെന്നായിരുന്നു കഴിഞ്ഞ ദിവസം പുറത്തുവന്ന വാർത്ത. എന്നാൽ ഇതോടെ ഇതേ പ്രദേശത്ത് തന്നെയുള്ള ആർക്കെങ്കിലും ആയിരിക്കും ലോട്ടറി അടിച്ചിട്ടുള്ളതെന്നാണ് കരുതിയിരുന്നതെങ്കിലും ഫലം വന്ന് മണിക്കുറുകൾ പിന്നിട്ട ശേഷവും ആരും വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരുന്നില്ല.

3


സൈതലവിയ്ക്ക് തിരുവോണ ബംമ്പര്‍ ഒന്നാം സമ്മാനം അടിച്ച വാർത്ത പുറത്തുവന്നതോടെ ആദ്യം ഇതെക്കുറിച്ച് അറിയില്ലെന്ന് പ്രതികരിച്ച ഇദ്ദേഹത്തിന്റെ ഭാര്യ ഭർത്താവ് പറഞ്ഞ വിവരം മാത്രമേ തനിക്കറിയൂ എന്നാണ് പ്രതികരിച്ചത്. ഭർത്താവ് സെയ്തലവിക്ക് ലോട്ടറിയടിച്ച വാർത്ത താന്‍ മാധ്യമങ്ങള്‍ വഴിയാണ് അറിഞ്ഞത്. സെയ്തലവി ഡ്യൂട്ടിയിലായതിനാല്‍ ഒരു മണിക്കൂറിനകം വിളിക്കാമെന്ന് പറഞ്ഞുവെന്നായിരുന്നു ഇവർ ആദ്യം പ്രതികരിച്ചത്.

4


സൈതലവി ലോട്ടറി എടുത്തതിനെക്കുറിച്ച് അറിയില്ലെന്ന് ഭാര്യ സുഫൈറത്ത്. കേരളാ സര്‍ക്കാരിന്റെ ഓണം ബംമ്പറായ 12 കോടി ലഭിച്ചത് വയനാട് പനമരം സ്വദേശി സൈതലവിക്കാണെന്ന മാധ്യമ വാര്‍ത്തക്ക് പിന്നാലെയാണ് സുഫൈറത്തിന്റെ പ്രതികരണം.'ഈ വാര്‍ത്ത ഞാന്‍ മാധ്യമങ്ങള്‍ വഴിയാണ് അറിഞ്ഞത്. സൈതലവി ഡ്യൂട്ടിയിലായതിനാല്‍ ഒരു മണിക്കൂറിനകം വിളിക്കാമെന്ന് പറഞ്ഞു.' എന്നായിരുന്നു ഭാര്യയുടെ പ്രതികരണം.

5


സൈതലവി വിളിക്കുന്നതോടെ മാത്രമെ ലോട്ടറി ടിക്കറ്റിനെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭിക്കുകയുള്ളൂവെന്നുമാണ് സുഫൈറ പറഞ്ഞു. വിവരം അറിഞ്ഞ ഉടനെ ഭാര്യ ബോധം കെട്ട് വീണിരുന്നു. ലോട്ടറി അടിച്ച വിവരം അറിഞ്ഞ ഉടനെ 'കുറച്ച് സ്ഥലം വാങ്ങണം, വീട് വെക്കണം. ചാരിറ്റി നടത്തണം' എന്നെല്ലാമായിരുന്നു സൈതലവി പ്രതികരിച്ചത്. ദുബൈയില്‍ റസ്റ്റോറന്റ് ജീവനക്കാരനായി ജോലി ചെയ്തുവരികയാണ് സെയ്തലവി. ആറ് വര്‍ഷത്തോളമായി ഇതേ റസ്റ്ററന്റില്‍ ജോലി ചെയ്യുന്ന സൈതലവിയുടെ ഭാര്യയും രണ്ടു മക്കളും പനമരത്ത് വാടക ക്വാര്‍ട്ടേഴ്‌സിലാണ് താമസിച്ചുവരുന്നത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+