ഓണം ബംപർ ഭാഗ്യവാനെ കണ്ടെത്തി; ഒന്നാം സമ്മാനം കോയമ്പത്തൂർ സ്വദേശി നടരാജൻ വാങ്ങിയ ടിക്കറ്റിന്
തിരുവനന്തപുരം: ഇത്തവണത്തെ തിരുവോണം ബംപർ ഭാഗ്യവാൻ തമിഴ്നാട് സ്വദേശി. കോയമ്പത്തൂർ അന്നൂർ സ്വദേശി നടരാജൻ വാങ്ങിയ ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. നടരാജൻ 10 ടിക്കറ്റുകളായിരുന്നു വാങ്ങിയത്. ഇതിൽ TE 230662 എന്ന ടിക്കറ്റിനാണ് സമ്മാനം ലഭിച്ചത്.

കോഴിക്കോട് പാളയത്തുള്ള ബാവ ഏജൻസി പാലക്കാട് വാളയാറിൽ വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം എന്ന് കണ്ടെത്തിയിരുന്നുവെങ്കിലും ടിക്കറ്റ് വാങ്ങിയ ആൾ ആരാണെന്നതിൽ ആകാംക്ഷ നിലനിൽക്കുകയായിരുന്നു. നാല് ദിവസം മുൻപാണ് ടിക്കറ്റ് വിറ്റത് എന്നാണ് കടയുടമായയ ഗുരുസ്വാമി പറഞ്ഞത്. അതേസമയം നടരാജനാണ് ടിക്കറ്റ് എടുത്തതെന്ന് പിന്നീട് കണ്ടെത്തുകയായിരുന്നു. ചെറുകിട ലോട്ടറി കച്ചവടക്കാരനാണ് നടരാജൻ.
അതേസമയം TH305041, TL894358, TC708749, TA781521, TD166207, TB398415, TB127095, TC320948,TB515087, TJ410906, TC946082, TE421674, TC287627, TE220042, TC151097, TG381795, TH314711, TG496751, TB617215 എന്നീ ടിക്കറ്റുകൾക്കാണ് രണ്ടാം സമ്മാനം ലഭിച്ചത്. 1 കോടി വീതമാണ് രണ്ടാം സമ്മാനം. രണ്ടാം സമ്മാനത്തിന് അർഹമായ മൂന്ന് ടിക്കറ്റുകൾ കോട്ടയത്ത് വിറ്റവയാണ് . കോട്ടയം ആസ്ഥാനമായുള്ള മീനാക്ഷി ലക്കി സെന്ററില്‍ നിന്നാണ് ഈ ടിക്കറ്റുകൾ വിറ്റത്. ഒരു ടിക്കറ്റ് തിരുവനന്തപുരം പഴവങ്ങാടിയിൽ നിന്ന് വാങ്ങിയതാണ്.
ഓണം ബംബറിൽ ഇത്തവണ റെക്കോഡ് വിൽപനയായിരുന്നു. . 75.76 ലക്ഷം ടിക്കറ്റാണ് വിറ്റത്. ജുലൈ 27 നായിരുന്നു ഓണം ബംബർ വിൽപ്പന ആരംഭിച്ചത്. അന്ന് മാത്രം 4,41,600 ടിക്കറ്റുകളായിരുന്നു വിറ്റിരുന്നത്. കഴിഞ്ഞ വർഷം 67.5 ലക്ഷം ഓണം ബമ്പർ ടിക്കറ്റ് അച്ചടിച്ചതിൽ 66,55,914 എണ്ണം വിറ്റിരുന്നു.125.54 കോടി രൂപയാണ് ആകെ സമ്മാനമായി ഇത്തവണ നൽകുന്നത്.50 ലക്ഷം വീതം 20 നമ്പറുകൾക്കാണ് മൂന്നാം സമ്മാനം. നാലാം സമ്മാനം 5 ലക്ഷം വീതം 10 പേർക്കും ലഭിക്കും. 500 രൂപയാണ് ടിക്കറ്റ് വില. സപ്റ്റംബർ 20 നായിരിക്കും നറുക്കെടുപ്പ്.
ഏജന്റ് കമ്മീഷനും നികുതിയുമൊക്കെ കുറച്ച് ഏകദേശം 15.75 കോടി രൂപയാണ് ഒന്നാം സമ്മാനക്കാരന് ലഭിക്കുക. സർ ചാർജും സെസും കൂടി 2.86 കോടി രൂപ ഇതിൽ നിന്ന് വീണ്ടും അടക്കണം. ബാക്കി 12.88 രൂപയായിരിക്കും ജേതാവിന് ലഭിക്കുക.












Click it and Unblock the Notifications