കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'പ്രാക്കോട് പ്രാക്കാണ്': ദുരനുഭവം മാറിയില്ലെന്ന് ഓണം ബംപർ ജേതാവ്, ലോട്ടറിക്കട ഉപജീവന ലക്ഷ്യമല്ല

Google Oneindia Malayalam News

പതിനാറ് കോടി രൂപ ഒന്നാം സമ്മാനം നല്‍കുന്ന കേരള ലോട്ടറി വകുപ്പിന്റെ ക്രിസ്മസ് ബംപർ ലോട്ടറിയുടെ നറുക്കെടുപ്പ് കഴിഞ്ഞിട്ട് ദിവസം രണ്ട് പിന്നിട്ടെങ്കിലും വിജയിയെ ഇതുവരെ കണ്ടെത്താന്‍ സാധിച്ചിട്ടില്ല. പാലക്കാട് ലോട്ടറി ഏജന്‍സിയില്‍ നിന്നാണ് ടിക്കറ്റ് വിറ്റതെന്ന് വ്യക്തമായതോടെ പാലക്കാട് ജില്ല കേന്ദ്രീകരിച്ചാണ് വിജയിക്കായുള്ള അന്വേഷണം.

ബംപർ വിജയി മനഃപൂർവ്വം പുറത്ത് വരാതിരിക്കുന്നതാണെന്നാണ് ഏവരുടേയും കരുതുന്നത്. തിരുവോണം ബംപർ ജേതാവ് അനൂപിനുണ്ടായ അനുഭവത്തോടെ വിജയികളാരും ഇപ്പോള്‍ പേര് വെളിപ്പെടുത്താന്‍ തയ്യാറാവുന്നില്ലെന്നാണ് ലോട്ടറി ഏജന്‍സി ഉടമകളും വ്യക്തമാക്കുന്നു.

പൂജാ ബംപർ വിജയി സമ്മാനം കൈപ്പറ്റിയെങ്കിലും

പൂജാ ബംപർ വിജയി സമ്മാനം കൈപ്പറ്റിയെങ്കിലും പേര് വെളിപ്പെടുത്തരുതെന്ന് ലോട്ടറി വകുപ്പിനോട് പ്രത്യേകം അഭ്യർത്ഥിക്കുകയും ചെയ്തിരുന്നു. ഇതോടൊപ്പം തന്നെയാണ് ബംപർ ജേതാക്കള്‍ക്കുള്ള മുന്നറിയിപ്പുമായി തിരുവോണം ബംപറിന്റെ 25 കോടിയുടെ ഒന്നാം സമ്മാനം നേടിയ അനൂപും രംഗത്ത് എത്തിയിരിക്കുന്നത്.

'ലോട്ടറി' വിടാതെ 25 കോടി നേടിയ അനൂപ്; ജീവിതം ആകെ മാറി, താമസവും, പുതിയ സംരഭം ഇങ്ങനെ'ലോട്ടറി' വിടാതെ 25 കോടി നേടിയ അനൂപ്; ജീവിതം ആകെ മാറി, താമസവും, പുതിയ സംരഭം ഇങ്ങനെ

കേരള ലോട്ടറിയുടെ ചരിത്രത്തിലെ ഏറ്റവും

കേരള ലോട്ടറിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനം നേടിയ അനൂപ് പുതുതായി തുടങ്ങിയ സംരഭവും ലോട്ടറിയുമായി ബന്ധപ്പെട്ട് തന്നെയാണ്. ഈ കഴിഞ്ഞ വെള്ളിയാഴ്ച മണക്കാട് ജങ്ഷനില്‍ അനൂപിന്റെ പുതിയ ലോട്ടറിക്കട ആരംഭിച്ച് കഴിഞ്ഞു. നിലവില്‍ മറ്റ് ഏജന്‍സികളില്‍ നിന്ന് ടിക്കറ്റെടുത്ത് വില്‍ക്കുകയാണെങ്കിലും നടപടിക്രമങ്ങള്‍ പൂർത്തിയാക്കുന്നതോടെ ഏജന്‍സി ലൈസന്‍സ് ലഭിക്കും.

ആർമിക്കാർ കശ്മീരില്‍ പോവട്ടെ, എന്നെയും ആ താരത്തേയും തമ്മില്‍ തല്ലിക്കാന്‍ നോക്കി; ഷിയാസ് കരീംആർമിക്കാർ കശ്മീരില്‍ പോവട്ടെ, എന്നെയും ആ താരത്തേയും തമ്മില്‍ തല്ലിക്കാന്‍ നോക്കി; ഷിയാസ് കരീം

ഓട്ടോറിക്ഷാ ഡ്രൈവറായിരുന്ന തന്റെ ജീവിതത്തില്‍

ഓട്ടോറിക്ഷാ ഡ്രൈവറായിരുന്ന തന്റെ ജീവിതത്തില്‍ മാറ്റം വരുത്തിയത് ലോട്ടറിയാണ്. അതുകൊണ്ടാണ് ലോട്ടറിക്കച്ചവടം തന്നെ തുടങ്ങാന്‍ തീരുമാനിച്ചത്. ഇതോടൊപ്പം തന്നെ മറ്റ് ചില സംരഭങ്ങളുമുണ്ട്. എം. എ ലക്കി സെന്റർ എന്നാണ് ലോട്ടറിക്കടയുടെ പേര്. ഭാര്യ മായയുടേയും തന്റെയും പേരുകളുടെ ആദ്യാക്ഷരം ചേർത്താണ് എം എ ലക്കി സെന്ററെന്ന് കടയ്ക്ക് പേരിട്ടിരിക്കുന്നതെന്നും അനൂപ് പറയുന്നു.

Hair Care: രണ്ട് തക്കാളിയുണ്ടോ, എങ്കില്‍ മുടി തഴച്ച് വളരാനുള്ള മരുന്ന് വീട്ടിലുണ്ടാക്കാം

 ലോട്ടറി അടിച്ചതിന് ശേഷവും കുറച്ച് ദിവസം

ജീവിതം നല്ല രീതിയില്‍ മൂന്നോട്ട് പോവുന്നു. ലോട്ടറി അടിച്ചതിന് ശേഷവും കുറച്ച് ദിവസം ഓട്ടോ ഓടിയെങ്കിലും ആളുകള്‍ക്ക് പൈസ തരാന്‍ ബുദ്ധിമുട്ടായിരുന്നു. ഇപ്പോള്‍ അനിയനാണ് വണ്ടി ഓടിക്കുന്നത്. ബംപറിന് ശേഷവും ഒരു 5000 രൂപ ലോട്ടറിയായി അടിച്ചിരുന്നു. മുക്കാലയ്ക്കല്‍ ക്ഷേത്രത്തിന് അടുത്ത് പുതിയൊരു വീട് വാങ്ങിയിട്ടുണ്ട്. ഈ വീട്ടിലും ആളുകള്‍ സഹായം അഭ്യർത്ഥിച്ച് എത്തുന്നുണ്ട്.

ലോട്ടറി എടുക്കാന്‍ മാത്രമല്ല, സഹായം ചോദിച്ചും

തുടക്കത്തിലേ പോലെ ഇല്ലെങ്കിലും ഒരു ദിവസം രണ്ടും മൂന്നും ആളുകളായി എത്തുന്നുണ്ട്. ആർക്കും അങ്ങനെ പൈസയൊന്നും നല്‍കി സഹായിച്ച് തുടങ്ങിയിട്ടില്ല. കട തുടങ്ങിയതോടെ ടിക്കറ്റെടുക്കാന്‍ ആളുകള്‍ വലിയ തോതില്‍ വരുന്നുണ്ട്. ഓണ്‍ലൈനിലൂടേയും കച്ചവടം നടക്കുന്നു. ലോട്ടറി എടുക്കാന്‍ മാത്രമല്ല, സഹായം ചോദിച്ചും ആളുകള്‍ വരുന്നുണ്ട്. അതുകൊണ്ട് തന്നെ ഞാന്‍ കടയില്‍ അധിക നേരം ഇരിക്കാറില്ല. മാമനാണ് കട നോക്കുന്നതെന്നും അനൂപ് പറയുന്നു.

ലോട്ടറി കച്ചവടം ഒരു ഉപജീവന മാർഗ്ഗമായി

ലോട്ടറി കച്ചവടം ഒരു ഉപജീവന മാർഗ്ഗമായി മുന്നോട്ട് കൊണ്ടുപോവാന്‍ ഉദ്ധേശിക്കുന്നില്ല. കണ്‍സ്ട്രക്ഷന്‍ മേഖലയാണ് താല്‍പര്യം. പ്ലോട്ടുകള്‍ വാങ്ങി വീട് വെച്ച് ആളുകള്‍ക്ക് നല്‍കും. ആ പണി ചെയ്തിരുന്ന ആളാണ്. അതുകൊണ്ടാണ് അതിലേക്ക് തന്നെ പോവാമെന്ന് വിചാരിച്ചത്. ലോട്ടറി അടിച്ചവർക്ക് ക്ലാസുണ്ടെന്ന് ലോട്ടറ് വകുപ്പ് അറിയിച്ചിരുന്നു. എന്നാല്‍ ഇതുവരെ അതുണ്ടായിട്ടില്ല. ഉടന്‍ ഉണ്ടാവുമെന്നാണ് കരുതുന്നത്.

കാര്യങ്ങള്‍ നല്ല രീതിയില്‍ പഠിച്ചതിന് ശേഷം

കാര്യങ്ങള്‍ നല്ല രീതിയില്‍ പഠിച്ചതിന് ശേഷം സ്വന്തമായി ഏജന്‍സിയെടുക്കും. ലോട്ടറി അടിച്ചതോടെ ഇവിടെ നിന്നും എറണാകുളത്ത് പോയിട്ട് അവിടേയും പുറത്തിറങ്ങാനാവാതെ മാറി നിന്നിട്ടുണ്ട്. എവിടെ ചെന്നാലും അറിയാം. നമ്മളോട് സംസാരിച്ചതിന് ശേഷം പൈസ ചോദിക്കും,കൊടുക്കില്ലെന്ന് അറിയുന്നതോണെ പ്രാക്കാണ് ഇപ്പം കിട്ടുന്നത്. ബുദ്ധി മുട്ടുകള്‍ ഉള്ളവർക്ക് കൊടുക്കും, അല്ലാത്തവർക്ക് പറ്റില്ല.

 കൊടുക്കാത്ത അമ്പത് പേരുടെ പ്രാക്കാണ്

അഞ്ച് പേർക്ക് കൊടുക്കുമ്പോള്‍ കൊടുക്കാത്ത അമ്പത് പേരുടെ പ്രാക്കാണ് കിട്ടുന്നത്. എന്നെ മാത്രമാല്ല, കൊച്ചിനെ സഹിതം പ്രാകിയിട്ടാണ് ആളുകള്‍ പോവുന്നത്. നന്നാവില്ല, നശിച്ച് പോകുമെന്നൊക്കെയാണ് പറയുന്നത്. കൊടുക്കുന്നതിനും ഒരു പരിധിയുണ്ടല്ലോ.എല്ലാവർക്കും വാരിക്കോരി കൊടുത്ത് നമ്മളുടെ പൈസയൊക്കെ തീർന്നുപോയാല്‍ ഞാന്‍ ധൂർത്തടിച്ചെന്നേ പറയൂ. കൊടുത്തത് ഒരിക്കലും വെളിയില്‍ വരില്ലെന്നും അനൂപ് കൂട്ടിച്ചേർക്കുന്നു.

English summary
Onam Bumper Lottery Winner Anoop Say About New Life, These are the difficulties faced
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X