കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'വീടും സ്ഥലും വാങ്ങി, ലോട്ടറി കട തുടങ്ങി, കൺസ്ട്രക്ഷൻ കമ്പനി തുടങ്ങാൻ പദ്ധതിയുണ്ട്'; മനസ് തുറന്ന് അനൂപ്

Google Oneindia Malayalam News

തിരുവനന്തപുരം: ഓണം ബംപറിന്റെ 25 കോടി ലോട്ടറി അടിച്ചതിന് ശേഷം വിമർശനങ്ങളും കുറ്റപ്പെടുത്തലുകളും മാത്രം കേൾക്കേണ്ട അവസ്ഥയിലാണെന്ന് പാറശാല സ്വദേശി അനൂപ്. സഹായം ചോദിച്ച് നിരവധി പേർ ഇപ്പോഴും വരുന്നുണ്ട്. വീട് മാറിയിട്ട് പോലും രക്ഷയില്ലെന്നും അനൂപ് പറയുന്നു. സീ ന്യൂസ് മലയാളത്തോടാണ് അനൂപിന്റെ വെളിപ്പെടുത്തൽ. ലോട്ടറി അടിച്ച തുക എങ്ങനെ വിനിയോഗിച്ചെന്നും അനൂപ് അഭിമുഖത്തിൽ മനസ് തുറന്നു. വായിക്കാം

ഓട്ടോ ഓടിച്ചപ്പോൾ മോശം അനുഭവം

'സ്വന്തമായി ലോട്ടറി കട തുടങ്ങി. ലോട്ടറിയിൽ നിന്നാണല്ലോ ഭാഗ്യം വന്നത്, അതുകൊണ്ട് ലോട്ടറി വിടാൻ ഉദ്ദേശമില്ല. ഓട്ടോ ഓടിച്ചപ്പോൾ നാലഞ്ച് പ്രാവശ്യം ചില ബുദ്ധിമുട്ടുണ്ടായിരുന്നു. ഇപ്പോൾ അനിയനാണ് അതുകൊണ്ട് ഓട്ടോ എടുക്കുന്നത്. ഓട്ടോ കാശ് ചോദിക്കുമ്പോൾ ഇനിയെന്തിനാണ് പൈസ, ഇത്രയും ലോട്ടറി അടിച്ചില്ലേ എന്നൊക്കെയാണ് ചോദ്യം. അതുകൊണ്ട് ഞാൻ ഇപ്പോൾ ഓടിക്കാത്ത്'

 ഓണം ബംപർ അടിച്ചപ്പോൾ

'ലോട്ടറി അടിച്ചതിന് ശേഷവും ലോട്ടറി എടുക്കാറുണ്ട്. ഓണം ബംപർ അടിച്ചപ്പോൾ ഭയങ്കര സന്തോഷമായിരുന്നു. എന്നാൽ അതിന് ശേഷം വീട്ടിലേക്ക് ആളുകൾ ആവശ്യങ്ങൾ ചോദിച്ച് വന്ന് തുടങ്ങി. മകളുടെ കല്യാണം, വീട് വെയ്ക്കണം എന്നൊക്കെ പറഞ്ഞാണ് ആളുകൾ വരുന്നത്. കുടുംബക്കാരേയും നാട്ടുകാരേയും കൊണ്ട് പ്രശ്നമുണ്ടായിരുന്നില്ല.അല്ലാതെ ഉള്ളവരാണ് വന്നത്'

'ലോട്ടറി' വിടാതെ 25 കോടി നേടിയ അനൂപ്; ജീവിതം ആകെ മാറി, താമസവും, പുതിയ സംരഭം ഇങ്ങനെ'ലോട്ടറി' വിടാതെ 25 കോടി നേടിയ അനൂപ്; ജീവിതം ആകെ മാറി, താമസവും, പുതിയ സംരഭം ഇങ്ങനെ

 15 കോടി 70 ലക്ഷമാണ് കിട്ടിയത്

'15 കോടി 70 ലക്ഷമാണ് എനിക്ക് കിട്ടിയത്. അതിൽ 3 രൂപ ടാക്സ് പോയി. 12.70 ഫിക്സഡ് ആയി ഇട്ടു. കുറച്ച് രോഗികളെയൊക്കെ സഹായിച്ചിരുന്നു. ഇപ്പോ ബാക്കി തുക ഒന്നും ചെയ്യാൻ ഉദ്ദേശിച്ചിട്ടില്ലെന്ന പറയുമ്പോ ആവശ്യം തേടി വരുന്നവർ പ്രാകിയും കുറ്റം പറഞ്ഞുമൊക്കെ പോകുകയാണ്. അവൻ നശിച്ച് പോകും , നന്നാകില്ലെന്നൊക്കെയാണ് പറയുന്നത്. അത് കേൾക്കുമ്പോൾ വിഷമം തോന്നും.ഒടുവിൽ വീട് വരെ മാറേണ്ടി വന്നു. പുതിയ വീട്ടിലും ആളുകൾ വരാൻ തുടങ്ങി. എവിടെ പോയാലും ഇനി എന്റെ അവസ്ഥ ഇത് തന്നെയായിരിക്കും.വീട്ടിൽ തന്നെ ഇരിപ്പാണ്'.

ഒടുവിൽ പൂജാ ബംപർ വിജയിയെ കണ്ടെത്തി; 2 മാസങ്ങൾക്ക് ശേഷം.. 10 കോടി അടിച്ചത് ഗുരുവായൂർ സ്വദേശിക്ക്ഒടുവിൽ പൂജാ ബംപർ വിജയിയെ കണ്ടെത്തി; 2 മാസങ്ങൾക്ക് ശേഷം.. 10 കോടി അടിച്ചത് ഗുരുവായൂർ സ്വദേശിക്ക്

ലോട്ടറി അടിച്ചവരുടെ അവസ്ഥ അറിയാലോ


'ഇപ്പോൾ കൈയ്യിൽ കിട്ടിയ പൈസ എടുത്ത് ചെലവഴിച്ചാൽ ഇതിന് മുന്നേ ലോട്ടറി അടിച്ചവരുടെ അവസ്ഥ അറിയാലോ. പുതിയ ലോട്ടറി കടയിൽ നിന്നും ലാഭം ഉണ്ടാക്കി അതുകൊണ്ട് എന്തെങ്കിലും ചെയ്യാമെന്നാണ് ഞാൻ കരുതുന്നത്. പക്ഷേ അതിനുള്ള സാവകാശം തരുന്നില്ല.ഞാൻ സ്വന്തമായി ഒരു വീടും സ്ഥലവും വാങ്ങി.കൂടാതെ രണ്ട് മൂന്ന് പ്രോപ്പർട്ടി കൂടി വാങ്ങിച്ചിട്ടുണ്ട്. വേറൊന്നും ചോദിച്ചിട്ടില്ല'.

ക്രിസ്മസ് ബംപർ: '16 കോടിയുടെ ഭാഗ്യം പ്രതീക്ഷിച്ചില്ല, വന്‍ സന്തോഷം': മുന്‍പും കോടികളുടെ സമ്മാനംക്രിസ്മസ് ബംപർ: '16 കോടിയുടെ ഭാഗ്യം പ്രതീക്ഷിച്ചില്ല, വന്‍ സന്തോഷം': മുന്‍പും കോടികളുടെ സമ്മാനം

പുതിയ ലോട്ടറി കട തുടങ്ങിയിട്ടുണ്ട്


'പുതിയ ലോട്ടറി കട തുടങ്ങിയിട്ടുണ്ട്.
ലോട്ടറി കടയിലേക്ക് ധാരാളം പേർ വരുന്നുണ്ട്. ഭാഗ്യശാലിയുടെ ലോട്ടറി കടയാണല്ലോ. എങ്ങനെ കടപോകും എന്ന് നോക്കി സ്ഥിരമായി ഇവിടെ ഇരിക്കണമെന്നതാണ് ആഗ്രഹം.പക്ഷേ ഇവിടെയും ഇരിക്കാൻ പറ്റാത്ത അവസ്ഥയാണ്. ലോട്ടറി കടക്ക് പുറമെ ഒരു കൺസ്ട്രക്ഷൻ കമ്പനി കൂടി തുടങ്ങാനുള്ള പദ്ധതിയുണ്ട്'.

അനൂപിന് അഹങ്കാരമാണെന്ന് പറയും

'വീട്ടിൽ നിന്ന് വെളിയിലിറങ്ങാൻ പറ്റാത്ത അവസ്ഥയാണ്. കുടുംബവുമായി പുറത്തേക്ക് യാത്ര പോകണമെന്നൊക്കെ ഉണ്ടായിരുന്നു. അങ്ങനെ പ്ലാൻ ചെയ്തപ്പോൾ ആളുകൾ പറഞ്ഞ് തുടങ്ങി അവൻ അഹങ്കാരം കാണിച്ച് തുടങ്ങിയെന്ന്.ഞാൻ പുതിയ വണ്ടി എടുത്തിരുന്നു. അതിനെ കുറിച്ചും കേട്ടു വിമർശനം. അതായത് കൈയ്യിൽ കിട്ടിയ പൈസ ഒന്നും ചെയ്യാനും പറ്റുന്നില്ല, ഇവരുടെ വായിലിരിക്കുന്നത് കേൾക്കുകയും വേണം'.

ലോട്ടറി അടിച്ചത് പറയാതിരിക്കുക


'മകൻ ജനിച്ചപ്പോൾ ഞാനൊരു വീട് വെച്ചിരുന്നു. ഇപ്പോൾ മകൾ ലഭിച്ചപ്പോൾ ലോട്ടറിയും അടിച്ചു. ഭാഗ്യമുണ്ട്,കുഴപ്പമൊന്നുമില്ലെന്നാണ് തോന്നുന്നത്. ലോട്ടറി അടിക്കുന്നവർക്ക് എന്റെ അവസ്ഥ മനസിലായി കാണും. അടിച്ച കാര്യം പുറത്ത് പറയാതിരിക്കുക എന്നതാണ് ലോട്ടറി അടിക്കുന്നവരോട് ഇനി പറയാനുള്ളത്. പണം മാറ്റിയതിന് ശേഷം മറ്റ് കാര്യങ്ങൾ ചെയ്യുക. കൈയ്യിൽ പണം കിട്ടും മുൻപ് ആളുകൾ നമ്മളെ സങ്കടപ്പെടുത്തി കളയും. എന്റെ അവസ്ഥ ആണ്'

English summary
Onam Bumper Lottery Winner Opens Up About How He Spent His Money, Says Still People demands Money
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X