ഓണത്തിന് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ബോണസും ഉത്സവബത്തയും, ശമ്പള അഡ്വാന്‍സ് ഉണ്ടാകില്ലെന്ന് മന്ത്രി
തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാര്‍ ഓണത്തില്‍ ശമ്പള അഡ്വാന്‍സ് ഉണ്ടാകില്ലെന്ന് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍. എന്നാല്‍ ഉത്സവബത്തയും ബോണസും ഉണ്ടായിരിക്കുമെന്ന് ധനമന്ത്രി പറഞ്ഞു. നിയമസഭയിലാണ് ധനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. അതേസമയം കേരളത്തില്‍ കൊവിഡ് കാരണം പ്രതിസന്ധിയിലായി നില്‍ക്കുന്ന അവസ്ഥയാണ്. ഈ സാഹചര്യത്തില്‍ മുന്‍ വര്‍ഷങ്ങളിലേത് പോലെ ശമ്പള അഡ്വാന്‍സ് നല്‍കാനാവില്ലെന്നും ധനമന്ത്രി പറഞ്ഞു. കഴിഞ്ഞ വര്‍ഷങ്ങളിലെല്ലാം സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നേരത്തെ തന്നെ അഡ്വാന്‍സ് നല്‍കാന്‍ സര്‍ക്കാര്‍ ശ്രമിച്ചിരുന്നു.

Recommended Video
ഹോട്ട് ലുക്കിൽ ഇഷാനി കൃഷ്ണ; ചിത്രങ്ങൾ കാണാം
സാമ്പത്തികമായി കഴിവുള്ളവര്‍ ഈ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കണമെന്നും ധനമന്ത്രി അഭ്യര്‍ത്ഥിച്ചു. അതേസമയം നിശ്ചിത ശമ്പളത്തിന് മുകളിലുള്ളവര്‍ക്ക് ഉത്സവബത്തയും അതിന് താഴെ വരുന്നവര്‍ക്ക് ബോണസുമാണ് നല്‍കുന്നത്. ഉപധനാഭ്യര്‍ത്ഥ ചര്‍ച്ചയ്ക്കിടെയായിരുന്നു ധനമന്ത്രി പ്രഖ്യാപനം നടത്തിയത്. മാസം 27360 രൂപയില്‍ താഴെ ശമ്പളമുള്ളവര്‍ക്ക് നാലായിരം രൂപ ബോണസായി ലഭിക്കും. ശമ്പളം ഇതിന് മുകളിലുള്ളവര്‍ക്ക് 2750 രൂപ ഉത്സവ ബത്തയായി ലഭിക്കും. ഇത് രണ്ടും കഴിഞ്ഞ തവണ സര്‍ക്കാര്‍ നല്‍കിയ കണക്കാണ്. കഴിഞ്ഞ തവണ പതിനയ്യായിരം രൂപ അഡ്വാന്‍സായും നല്‍കിയിരുന്നു.
അതേസമയം കേരള ആധാരമെഴുത്തുകാരുടെയും പകര്‍പ്പെഴുത്തുകാരുടെയും സ്റ്റാമ്പ് വെണ്ടര്‍മാരുടെയും ക്ഷേമനിധിയില്‍ നിന്ന് പുതുക്കിയ നിരക്കില്‍ ഓണക്കാല ഉത്സവബത്തയും, കൊവിഡ് കാല അധിക സഹായവും വിതരണം ചെയ്യുമെന്ന് രജിസ്‌ട്രേഷന്‍ വകുപ്പ് മന്ത്രി വിഎന്‍ വാസവന്‍ അറിയിച്ചു. ക്ഷേമനിധി അംഗങ്ങള്‍ക്ക് രണ്ടായിരം രൂപ തോതിലാണ് ഉത്സവബത്ത കഴിഞ്ഞ തവണ വിതരണം ചെയ്തത്. ഇത്തവണ അത് വര്‍ധിപ്പിക്കും. ആയിരം രൂപയാണ് വര്‍ധിപ്പിക്കുന്നു. ഒപ്പം മൂവായിരം രൂപ ഓണക്കാല ഉത്സവബത്തയായും വിതരണം ചെയ്യാനാണ് മന്ത്രിയുടെ നിര്‍ദേശം.
മന്ത്രിയുടെ നിര്‍ദേശത്തോടെ ആറായിരത്തോളം വരുന്ന ക്ഷേമനിധി അംഗങ്ങള്‍ക്കാണ് പ്രയോജനം ലഭിക്കുക. അടിയന്തര സാഹചര്യത്തില്‍ ക്ഷേമനിധി അംഗങ്ങള്‍ക്ക് 3000 രൂപ വരെ സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതിയോടെ പ്രത്യേക ധനസഹായം വിതരണം ചെയ്യാം. ഇതിനും പദ്ധതിയില്‍ നിര്‍ദേശമുണ്ട്. മുഖ്യമന്ത്രി നിര്‍ദേശാനുസരണം രണ്ടായിരം രൂപ കൂടി പ്രത്യേക ധനസഹായമായി ലഭിക്കും. ഇതിനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.












Click it and Unblock the Notifications