കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലോ അക്കാദമി സംഘര്‍ഷത്തിനിടെ ഒരാള്‍ മരിച്ചു, പ്രതിഷേധം കത്തുന്നു...

മണക്കാട് സ്വദേശി അബ്ദുള്‍ ജബ്ബാറാണ് മരണപ്പെട്ടത്.

Google Oneindia Malayalam News

തിരുവനന്തപുരം: പേരൂര്‍ക്കട ലോ അക്കാദമിയിലെ സംഘര്‍ഷത്തിനിടെ ഒരാള്‍ മരിച്ചു. സംഘര്‍ഷത്തിനിടയില്‍ കുഴഞ്ഞുവീണ മണക്കാട് സ്വദേശി അബ്ദുള്‍ ജബ്ബാറാണ് മരണപ്പെട്ടത്. ഇയാളുടെ മരണത്തിന് ഉത്തരവാദി സര്‍ക്കാരും പോലീസുമാണെന്നും ആരോപിച്ച് പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തെത്തിയിട്ടുണ്ട്.

ചൊവ്വാഴ്ച വൈകീട്ടാണ് ലോ അക്കാദമിക്ക് മുന്നില്‍ സമരക്കാരും പോലീസും തമ്മില്‍ സംഘര്‍ഷമുണ്ടായത്. അക്കാദമിയിലെ വിദ്യാര്‍ത്ഥികള്‍ ഉന്നയിക്കുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് എബിവിപി പ്രവര്‍ത്തകന്‍ മരത്തിന് മുകളില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയിരുന്നു.

lawacademy

പിന്നീട് നാലു മണിക്കൂറിന് ശേഷമാണ് ഇയാളെ താഴെയിറക്കാന്‍ കഴിഞ്ഞത്. ഇതിനിടെ സ്ഥലത്തുണ്ടായിരുന്ന രണ്ട് കെഎസ് യു പ്രവര്‍ത്തകര്‍ ദേഹത്ത് പെട്രോളൊഴിച്ച് ആത്മഹത്യ ശ്രമവും നടത്തി.ഫയര്‍ ഫോഴ്സും പോലീസും ഇവര്‍ക്ക് നേരെ വെള്ളം ചീറ്റിച്ചാണ് ആത്മഹത്യാ ശ്രമം തടഞ്ഞത്. ഇതേസമയമാണ് പോലീസിന് നേരെ കല്ലേറുണ്ടായത്.

തുടര്‍ന്ന് പോലീസ് ലാത്തി ചാര്‍ജ്ജ് നടത്തിയാണ് പ്രവര്‍ത്തകരെ വിരട്ടിയോടിച്ചത്. ഈ സമയത്താണ് സംഘര്‍ഷ സ്ഥലത്ത് കൂടെ നടന്നു പോകുകയായിരുന്ന അബ്ദുള്‍ ജബ്ബാര്‍ കുഴഞ്ഞു വീണത്. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തണമെന്ന് കെപിസിസി അദ്ധ്യക്ഷന്‍ വിഎം സുധീരന്‍ ആവശ്യപ്പെട്ടു. അബ്ദുള്‍ ജബ്ബാര്‍ ലോ അക്കാദമി സമരത്തിന്‍റെ രക്തസാക്ഷിയാണെന്നാണ് കെ മുരളീധരന്‍ അഭിപ്രായപ്പെട്ടത്. അബ്ദുള്‍ ജബ്ബാറിന്‍റെ മരണത്തിന് ഉത്തരവാദി സര്‍ക്കാരും പോലീസുമാണെന്ന് ബിജെപി നേതാവ് വിവി രാജേഷ് പ്രതികരിച്ചു.

English summary
One died during conflict in Law Academy
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X