കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചൊവ്വയിലേക്ക് കുടിയേറാന്‍ ഒരു മലയാളിയും?

  • By Soorya Chandran
Google Oneindia Malayalam News

തിരുവനന്തപുരം: തിരുച്ചു വരാത്ത ചൊവ്വ കുടിയേറ്റ പദ്ധതിയില്‍ ഒരു മലയാളിയും ഉണ്ടെന്ന് റിപ്പോര്‍ട്ട്. തിരുവനന്തപുരം സ്വദേശിയാണെന്നല്ലാതെ ഈ വ്യക്തിയെ കുറിച്ച് വേറെ വിവരങ്ങള്‍ ഒന്നും ലഭ്യമല്ല. പുരുഷനാണോ സ്ത്രീയാണോ എന്ന് പോലും അറിയില്ല.

നെതര്‍ലന്റ്‌സ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മാര്‍സ് വണ്‍ എന്ന സംഘടനയാണ് ചൊവ്വ കുടിയേറ്റത്തിന്റെ ഉപജ്ഞാതാക്കള്‍. തിരിച്ചുവരവില്ലാത്ത ചൊവ്വായാത്രക്കായി പതിനായിരങ്ങളാണ് അപേക്ഷ നല്‍കിയിരുന്നത്. ഇതില്‍ 705 പേരുടെ ചുരുക്കപ്പട്ടികയാണ് ഇപ്പോള്‍ തയ്യാറാക്കിയിരിക്കുന്നത്.

Mars One

തിരഞ്ഞെടുക്കപ്പെട്ട 705 പേരില്‍ 44 പേര്‍ ഇന്ത്യക്കാരണ്. അതില്‍ തന്നെ 17 പേര്‍ സ്ത്രീകളാണ്. ചൊവ്വായാത്രക്ക് നറുക്ക് വീണേക്കാവുന്ന മലയാളി ആണാണോ പെണ്ണാണോ എന്ന് ഇനിയും വെളിവാക്കപ്പെട്ടിട്ടില്ല. ദില്ലി, കൊല്‍ക്കത്ത, മുംബൈ, ഹൈദരാബാദ്, പൂനെ തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നാണ് മറ്റ് അപേക്ഷകര്‍.

140 രാജ്യങ്ങളില്‍ നിന്ന് അപേക്ഷകര്‍ ഉണ്ടായിരുന്നു. ഇന്ത്യയില്‍ നിന്ന് മാത്രം ഇരുപതിനായിരം പേരാണ് തിരിച്ചുവരാത്ത യാത്രക്കായി അപേക്ഷ നല്‍കിയത്.ഇപ്പോള്‍ തിരഞ്ഞെടുക്കപ്പെട്ട 705 പേരില്‍ 313 പേര്‍ അമേരിക്കയില്‍ നിന്നാണ്. 187 പേര്‍ യൂറോപ്പില്‍ നിന്നും 136 പേര്‍ ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നും ഉള്ളവരാണ്.

ഇപ്പോഴത്തെ പട്ടികയിലെ എല്ലാവര്‍ക്കും ആദ്യ ഘട്ടത്തില്‍ ചൊവ്വയിലേക്ക് പോകാന്‍ കഴിയില്ല. 353 പേരെ ഒഴിവാക്കിക്കൊണ്ട് ഒരു പുതിയ പട്ടിക തയ്യാറാകാകും. അതിനായുള്ള നടപടികള്‍ തുടരുകയാണ്. 2024 ലാണ് ആദ്യ ചൊവ്വായാത്ര നടത്താന്‍ ഉദ്ദേശിക്കുന്നത്.

English summary
One Malayali short listed for One Way trip to Mars.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X