ഒരാള്‍ക്കൂടി പിടിയില്‍!! അയാള്‍ സുനിലിനു വേണ്ടി ചെയ്തത് ഞെട്ടിക്കും!!
കസ്റ്റഡിയിലായത് കോട്ടയം സ്വദേശി
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ ഒരാള്‍കൂടി പോലീസിന്റെ പിടിയിലായി. കോട്ടയം സ്വദേശിയെയാണ് പോലീസ് കസ്റ്റഡിയില്‍ എടുത്തത്. കേസിലെ മുഖ്യപ്രതിയായ സുനില്‍ കുമാറിനെ സഹായിച്ചുവെന്നതാണ് ഇയാള്‍ക്കെതിരായ കുറ്റം. ഇപ്പോള്‍ പോലീസ് കസ്റ്റഡിയിലുള്ള സുനിലിനെ പോലീസ് ചോദ്യം ചെയ്തു കൊണ്ടിരിക്കുകയാണ്. തനിക്കു ക്രൂരമായ മര്‍ദ്ദനമാണ് നേരിടുന്നതെന്ന് സുനില്‍ മാധ്യമങ്ങളോടു പറഞ്ഞു. തന്റെ മരണമൊഴി രേഖപ്പെടുത്താന്‍ മജിസ്‌ട്രേറ്റിനെ വരുത്തണമെന്ന് സുനില്‍ ആവശ്യപ്പെടുകയും ചെയ്തു. സുനില്‍ ഇപ്പോള്‍ തങ്ങളുടെ കസ്റ്റഡിയിലായതിനാല്‍ എത്രയും വേഗം അന്വേഷണം പൂര്‍ത്തിയാക്കാനുള്ള തിടുക്കത്തിലാണ് അന്വേഷണസംഘം. ഇതിന്റെ ഭാഗമായി കൂടുതല്‍ പേരെ ചോദ്യം ചെയ്യാനും തീരുമാനിച്ചിട്ടുണ്ട്.

കസ്റ്റഡിയിലുള്ളത്
കോട്ടയം സ്വദേശിയായ സുനിയെയാണ് പോലീസ് ഇന്നു കസ്റ്റഡിയിലെടുത്തത്. ഇയാള്‍ കേസിലെ മുഖ്യപ്രതിയായ സുനിലിനൊപ്പം ജയിലിലെ സഹതടവുകാരനായിരുന്നു.

സുനിലിനെ സഹായിച്ചു
സുനിലിനെ സഹായിച്ചുവെന്നതാണ് സുനിക്കെതിരായ കുറ്റം. ജയിലില്‍ വച്ചു സുനിലിനെ രഹസ്യമായി ഫോണ്‍ ചെയ്യാന്‍ സഹായിച്ചത് ഇയാളാണെന്നു പോലീസ് അന്വേഷണത്തില്‍ കണ്ടെത്തുകയായിരുന്നു.

സുനില്‍ സമ്മതിച്ചു
ജയിലില്‍ വച്ചു രഹസ്യമായി താന്‍ പലരെയും ഫോണ്‍ ചെയ്തിട്ടുണ്ടെന്നു പോലീസിന്റെ ചോദ്യം ചെയ്യലില്‍ സുനില്‍ സമ്മതിച്ചിട്ടുണ്ട്. നാദിര്‍ഷായെയും ദിലീപിന്റെ മാനേജരായ അപ്പുണ്ണിയെയുമാണ് താന്‍ വിളിച്ചതെന്നാണ് സുനില്‍ വെളിപ്പെടുത്തിയത്.

വിളിച്ചത് പണത്തിന്
പണത്തിനു വേണ്ടിയാണ് താന്‍ സുനിലിനെയും നാദിര്‍ഷായെയും നിരവധി തവണ ഫോണില്‍ വിളിച്ചതെന്നും പോലീസിന്റെ ചോദ്യം ചെയ്യലില്‍ സുനില്‍ പറഞ്ഞു.

അപ്പുണ്ണിയെ വിളിച്ചത്
ദിലീപിന്റെ മാനേജരായ അപ്പുണ്ണിയെ താന്‍ ആദ്യമായി വിളിച്ചത് മൊബൈല്‍ ഫോണില്‍ അല്ലെന്നു സുനില്‍ പോലീസിനോടു പറഞ്ഞതായി സൂചനയുണ്ട്.

ഒരുമിച്ച് ചോദ്യം ചെയ്യും
സുനിലിന്റെ പുതിയ മൊഴി രേഖപ്പെടുത്തിയ പോലീസ് ഇനി ദിലീപ്, നാദിര്‍ഷാ, അപ്പുണ്ണി എന്നിവരെ ഒരുമിച്ച് ചോദ്യം ചെയ്യാന്‍ തയ്യാറെടുക്കുകയാണെന്നാണ് സൂചന. ഇന്നു തന്നെ ചോദ്യം ചെയ്യല്‍ ഉണ്ടാവാന്‍ സാധ്യതയുണ്ടെന്നു സൗത്ത്‌ലൈവ് റിപ്പോര്‍ട്ട് ചെയ്യുന്നു.

അന്വേഷണം വേഗത്തിലാക്കുന്നു
സുനിലിനെ അഞ്ചു ദിവസത്തെ കസ്റ്റഡിയിലാണ് വിട്ടിരിക്കുന്നത്. അതുകൊണ്ടു തന്നെ ഈ അഞ്ചു ദിവസത്തിനുള്ളില്‍ കേസിന്റെ അന്വേഷണം ഏറക്കുറെ പൂര്‍ത്തിയാക്കാനുള്ള തിടുക്കത്തിലാണ് പോലീസ്.












Click it and Unblock the Notifications