നാദിര്‍ഷ ഒന്നും അറിഞ്ഞിരുന്നില്ല...! ആദ്യാവസാനം ദിലീപും പിന്നെ ആ സ്ത്രീയും മാത്രം..!

  • By: Anamika
Subscribe to Oneindia Malayalam

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ഇനിയും പ്രതികള്‍ ഉണ്ടെന്നും കൂടുതല്‍ അറസ്റ്റുകള്‍ ഉണ്ടാകുമെന്നും അന്വേഷണ സംഘം വ്യക്തമാക്കിയിട്ടുള്ളതാണ്. കേസുമായി ബന്ധപ്പെട്ട് പ്രതി ചേര്‍ക്കപ്പെടാന്‍ സാധ്യതയുള്ള പല പ്രമുഖരുടേയും പേരുകള്‍ പറഞ്ഞ് കേള്‍ക്കുന്നുണ്ട് എങ്കിലും പോലീസ് ഇവയൊന്നും സ്ഥിരീകരിക്കുന്നില്ല. അതേസമയം നടിയെ ആക്രമിക്കാന്‍ ഗൂഢാലോചന നടത്തിയതില്‍ നേരിട്ട് പങ്കുള്ളത് പള്‍സര്‍ സുനി അടക്കം മൂന്ന് പേര്‍ക്കാണ് എന്ന വിവരമാണ് പുറത്ത് വന്നിരിക്കുന്നത്. മംഗളമാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.  

സംയുക്തയ്ക്കും ഗീതുവിനും ദിലീപിന്റെ ക്വട്ടേഷന്‍..?? സംഭവിച്ചത് !! നടുക്കുന്ന വെളിപ്പെടുത്തല്‍..!

സംശയ നിഴലിൽ ഇവർ

സംശയ നിഴലിൽ ഇവർ

നടിയെ ആക്രമിച്ച കേസിന്റെ ആദ്യഘട്ടങ്ങളില്‍ തന്നെ ദിലീപ് സംശയമുനയില്‍ ആയിരുന്നു. സംഭവവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ അനാവശ്യ പ്രതിരോധം ദിലീപ് പുറത്തെടുത്തത് സംശയങ്ങളുടെ ആഴം കൂട്ടി. സുഹൃത്തായ നാദിര്‍ഷയും ഭാര്യ കാവ്യാ മാധവനും അടക്കം സംശയ നിഴലില്‍ ആയി.

ഇനി ആരൊക്കെ ?

ഇനി ആരൊക്കെ ?

ഗൂഢാലോചനക്കേസില്‍ ദിലീപ് അറസ്റ്റിലായെങ്കിലും മറ്റ് പ്രമുഖരൊന്നും ഇതുവരെ കെണിയിലായിട്ടില്ല. ദിലീപിനൊപ്പം നാദിര്‍ഷായെയും പതിമൂന്ന് മണിക്കൂര്‍ ചോദ്യം ചെയ്തിരുന്നു എങ്കിലും കേസില്‍ പ്രതി ചേര്‍ക്കുകയോ അറസ്റ്റ് രേഖപ്പെടുത്തുകയോ ഉണ്ടായിട്ടില്ല. ഇതിന് കാരണമുണ്ട്.

നേരിട്ട് പങ്ക് മൂന്ന് പേർക്ക്

നേരിട്ട് പങ്ക് മൂന്ന് പേർക്ക്

നടിയെ ആക്രമിക്കാന്‍ ഗൂഢാലോചന നടത്തിയതില്‍ പള്‍സര്‍ സുനി അടക്കം മൂന്ന് പേര്‍ക്കാണ് നേരിട്ട് പങ്കുള്ളത് എന്നാണ് പോലീസ് നിഗമനം. അത് ദിലീപും പിന്നെ ഇപ്പോഴും അണിയറയിലുള്ള ആ മാഡവും ആണെന്നാണ് സൂചനകള്‍.

നാദിർഷ അറിഞ്ഞില്ല

നാദിർഷ അറിഞ്ഞില്ല

വര്‍ഷങ്ങളായുള്ള അടുത്ത ബന്ധം ഉണ്ടെങ്കിലും നാദിര്‍ഷ ഈ ഗൂഢാലോചനയെപ്പറ്റി അറിഞ്ഞിരുന്നില്ല എന്ന് തന്നെയാണ് പോലീസ് കരുതുന്നത്. മാത്രമല്ല ചോദ്യം ചെയ്യലില്‍ തനിക്ക് അറിയാവുന്ന വിവരങ്ങളെല്ലാം നാദിര്‍ഷ തുറന്ന് പറയുകയുമുണ്ടായി.

മാഡവും ദിലീപും

മാഡവും ദിലീപും

നടിക്ക് നേരെ നടന്ന ക്രൂരമായ ആക്രമണത്തിന്റെ വിവരങ്ങള്‍ ആദ്യാവസാനം അറിവുണ്ടായിരുന്നത് ദിലീപിനും മാഡം എന്ന് വിളിക്കുന്ന ആ സ്ത്രീയ്ക്കും മാത്രമാണ് എന്നാണ് പോലീസ് കരുതുന്നത്. ദിലീപിന്റെ മാനേജര്‍ അപ്പുണ്ണി ഇവരുടെ നിര്‍ദേശങ്ങള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കുകയായിരുന്നു

അപ്പുണ്ണി ഒളിവിൽ

അപ്പുണ്ണി ഒളിവിൽ

അപ്പുണ്ണി പള്‍സര്‍ സുനിയുമായി പലതവണ ഫോണില്‍ ബന്ധപ്പെട്ടതായി പോലീസിന് രേഖകള്‍ ലഭിച്ചിട്ടുണ്ട്. ദിലീപ് അറസ്റ്റിലായതിന് ശേഷം അപ്പുണ്ണി ഒളിവിലാണ്. എന്നാല്‍ അപ്പുണ്ണി പോലീസ് നിരീക്ഷണത്തില്‍ തന്നെയാണ് ഉളളതെന്നും സൂചനയുണ്ട്.

Police Would Not Present Dileep In Court Due To Security Reasons
മാഡം പുറത്ത് വരുമോ ?

മാഡം പുറത്ത് വരുമോ ?

ഗൂഢാലോചനയില്‍ ദിലീപിനൊപ്പം പങ്കുണ്ടെന്ന് സംശയിക്കുന്ന മാഡം ആരെന്നത് സംബന്ധിച്ച് ഇതുവരെ വ്യക്തത വന്നിട്ടില്ല. കാവ്യാ മാധവനോ കാവ്യയുടെ അമ്മ ശ്യാമളയോ ദിലീപിന്റെ കുടുംബസുഹൃത്തായ യുവനടിയോ ആണ് മാഡം എന്നാണ് സംശയിക്കപ്പെടുന്നത്.

English summary
Reports saying that only madam and Dileep involved in conspiracy against actress.
Please Wait while comments are loading...