കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സോളാര്‍ റിപ്പോര്‍ട്ട് വേണമെന്ന് ഉമ്മന്‍ചാണ്ടിയുടെ കത്ത്.. തരില്ലെന്ന് പിണറായി വിജയന്‍

Google Oneindia Malayalam News

തിരുവനന്തപുരം: സോളാര്‍ കേസില്‍ ജസ്റ്റിസ് ശിവരാജന്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ പൂര്‍ണ രൂപം സര്‍ക്കാര്‍ പുറത്ത് വിട്ടിട്ടില്ല. കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഉമ്മന്‍ചാണ്ടി അടക്കമുള്ള നേതാക്കള്‍ക്കെതിരെ നടപടിക്കും മന്ത്രിസഭ തീരുമാനമെടുത്തു. സോളാര്‍ റിപ്പോര്‍ട്ട് സര്‍ക്കാര്‍ പുറത്ത് വിടണമെന്നാണ് പ്രതിപക്ഷം ആവശ്യപ്പെടുന്നത്. സോളാര്‍ റിപ്പോര്‍ട്ടിന്റെ പകര്‍പ്പിന് വേണ്ടി വിവരാവകാശ നിയമപ്രകാരം ഉമ്മന്‍ചാണ്ടി അപേക്ഷ നല്‍കിയിരുന്നു. മാത്രമല്ല മുഖ്യമന്ത്രിക്ക് കത്തും അയച്ചു. വിവരാവകാശ നിയമപ്രകാരം റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് നല്‍കണമെന്നും തനിക്കെതിരെ കേസെടുക്കാനുള്ള തീരുമാനം ഏകപക്ഷീയവും യുക്തിരഹിതവും ആണെന്ന് ചൂണ്ടിക്കാട്ടിയാണ് കത്ത്.

ദിലീപിന് ഒപ്പമുള്ളവർ നടിയുടെ ശത്രുക്കളോ?? ദിലീപ് സംശുദ്ധൻ, ക്രിമിനൽ പശ്ചാത്തലമില്ല.. കട്ട സപ്പോർട്ട്ദിലീപിന് ഒപ്പമുള്ളവർ നടിയുടെ ശത്രുക്കളോ?? ദിലീപ് സംശുദ്ധൻ, ക്രിമിനൽ പശ്ചാത്തലമില്ല.. കട്ട സപ്പോർട്ട്

solar

ജനപ്രിയനെ തേടി ആലുവയിലെ വീട്ടിൽ അപ്രതീക്ഷിത അതിഥി.. ശിക്ഷിക്കും മുൻപേ ദിലീപിനെ വേട്ടയാടുന്നവർ കാണൂ..ജനപ്രിയനെ തേടി ആലുവയിലെ വീട്ടിൽ അപ്രതീക്ഷിത അതിഥി.. ശിക്ഷിക്കും മുൻപേ ദിലീപിനെ വേട്ടയാടുന്നവർ കാണൂ..

സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നിയമസഭയില്‍ വെയ്ക്കും മുന്‍പ് ആര്‍ക്കും നല്‍കില്ലെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കിയിരിക്കുന്നത്. ആറു മാസത്തിലുള്ളില്‍ റിപ്പോര്‍ട്ട് നിയമസഭയില്‍ വെയ്ക്കാനാണ് സര്‍ക്കാര്‍ തീരുമാനം. സോളാര്‍ റിപ്പോര്‍ട്ടിന്മേല്‍ സര്‍ക്കാര്‍ എടുത്ത നടപടി പ്രതികാര നടപടി അല്ലെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. ഉമ്മന്‍ചാണ്ടി കത്തയച്ച പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. നേരത്തെ നിയമമന്ത്രി എകെ ബാലനും സോളാര്‍ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് നല്‍കാനാവില്ലെന്ന് വ്യക്തമാക്കിയിരുന്നു.

English summary
Oommen Chandy writes letter to Pinarayi Vijayan for Solar Report
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X