Get Updates
Get notified of breaking news, exclusive insights, and must-see stories!

ഉമ്മന്‍ ചാണ്ടിയും ചെന്നിത്തലയും എതിര്‍ക്കുന്നത് മക്കള്‍ക്കായി, പാര്‍ട്ടിയെ തകര്‍ക്കുന്നു, പരാതി

തിരുവനന്തപുരം: ഉമ്മന്‍ ചാണ്ടിക്കും രമേശ് ചെന്നിത്തലയ്ക്കുമെതിരെ കോണ്‍ഗ്രസില്‍ കൂട്ട പരാതികള്‍. പാര്‍ട്ടിയെ ഇരുവരും ചേര്‍ന്ന് തകര്‍ക്കാന്‍ നോക്കുന്നുവെന്നാണ് എല്ലാ പരാതികളിലും ആരോപിക്കുന്നത്. ഇരുവരും കോണ്‍ഗ്രസിലെ പുനസംഘടയെ എതിര്‍ക്കുന്നത് വ്യക്തിതാല്‍പര്യങ്ങള്‍ വേണ്ടിയാണെന്ന് നേതാക്കള്‍ തുറന്നടിക്കുന്നുണ്ട്. കെ സുധാകരന്‍ കെപിസിസി പ്രസിഡന്റായ ശേഷം ഇരുവര്‍ക്കുമെതിരെ പാര്‍ട്ടിയില്‍ കടുത്ത നീക്കങ്ങള്‍ നടക്കുന്നുണ്ട്. അതിന്റെ തുടര്‍ച്ചയായിട്ടാണ് ഈ നീക്കം. സുധാകരന്‍ തന്നിഷ്ടപ്രകാരം മുന്നോട്ട് പോവുകയാണെന്നും പുനസംഘടന നിര്‍ത്തിവെക്കണമെന്നുമൊക്കെ ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും ഉന്നയിക്കുന്ന കാര്യങ്ങളാണ്.

1

പുനസംഘടനയ്‌ക്കെതിരെ നീക്കത്തില്‍ നിന്ന് ഇരുവരെയും പിന്തിരിപ്പിക്കണമെന്നാണ് പരാതിക്കാര്‍ ഹൈക്കമാന്‍ഡിനോട് ആവശ്യപ്പെട്ടത്. ഉമ്മന്‍ ചാണ്ടിയും ചെന്നിത്തലയും ചേര്‍ന്ന് തലമുറ മാറ്റത്തെ എതിര്‍ക്കുന്നത് മക്കള്‍ക്ക് വേണ്ടിയാണെന്നും ഒരു വിഭാഗം നേതാക്കള്‍ സോണിയാ ഗാന്ധിക്ക് നല്‍കിയ കത്തില്‍ ചൂണ്ടിക്കാണിക്കുന്നു. ഇതോടെ കോണ്‍ഗ്രസിലെ പ്രശ്‌നങ്ങള്‍ കൂടുതല്‍ വലുതായിരിക്കുകയാണ്. പുനസംഘടനയിലെ എതിര്‍പ്പ് പരസ്യമാക്കിയ ഉമ്മന്‍ ചാണ്ടി ഇന്ന് സോണിയാ ഗാന്ധിയെ നേരില്‍ കാണാനിരിക്കുകയാണ്. അദ്ദേഹം ദില്ലിയില്‍ എത്തിയിട്ടുണ്ട്. സംഘടന തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തില്‍ പുനസംഘടന വേണ്ടെന്നാണ് ഉമ്മന്‍ ചാണ്ടി പറയുന്നത്.

പുനസംഘടനയ്ക്കുള്ള നടപടികള്‍ നിര്‍ത്തിവെക്കണമെന്നും ഉമ്മന്‍ ചാണ്ടി ആവശ്യപ്പെടുന്നു. ഇതേ നിലപാടാണ് രമേശ് ചെന്നിത്തലയ്ക്കുമുള്ളത്. ഇരുവരും ഈ വിഷയത്തില്‍ ഒന്നിച്ച് രണ്ട് ഗ്രൂപ്പുകള്‍ക്കും ശക്തി പകര്‍ന്നിട്ടുണ്ട്. എതിര്‍പ്പ് ഉമ്മന്‍ ചാണ്ടി അറിയിക്കും മുമ്പേ തന്നെ എതിര്‍ വിഭാഗം ഇരുവര്‍ക്കുമെതിരെ നിലപാട് കടുപ്പിക്കുകയാണ്. ഇരുവരെയും പൂര്‍ണമായും തഴയണമെന്ന നിലപാടിലാണ് സുധാകരന്‍ പക്ഷം പാര്‍ട്ടി പുനസംഘടന നടത്തുമെന്ന കടുത്ത നിലപാടിലാണ് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. ഹൈക്കമാന്‍ഡ് പിന്തുണ സുധാകരനും പുനസംഘടനയ്ക്കുമുണ്ടെന്ന് വിഡി സതീശനും പറയുന്നു.

ഇവരെ പിന്തുണയ്ക്കുന്നവരാണ് ഹൈക്കമാന്‍ഡിനെ സമീപിച്ചതെന്നാണ് ഗ്രൂപ്പുകള്‍ ആരോപിക്കുന്നത്. അതേസമയം കെപിസിസി പുനസംഘടന വിഷയത്തില്‍ കൂടിയാലോചിച്ച് പരിഹാരം കാണണമെന്ന നിലപാടിലാണ് വിഡി സതീശന്‍, മുതിര്‍ നേതാക്കളുടെ കൂടി അഭിപ്രായം കണക്കിലെടുത്തേ തീരുമാനം ഉണ്ടാകൂ. എല്ലാവരും മാറ്റം ആഗ്രഹിക്കുന്നുണ്ട്. കെ സുധാകരനെ കുറിച്ച് തനിക്ക് ഇതുവരെ ഒരുപരാതിയും ലഭിച്ചിട്ടില്ലെന്നും സതീശന്‍ വ്യക്തമാക്കി. കോഴിക്കോട്ട് കോണ്‍ഗ്രസുകാര്‍ മാധ്യമ പ്രവര്‍ത്തകരെ ആക്രമിച്ച സംഭവത്തില്‍ റിപ്പോര്‍ട്ട് ഇന്ന് ലഭിക്കും. അതിന് ശേഷം നടപടിയുണ്ടാവും. അക്രമത്തെ കോണ്‍ഗ്രസ് ഒരിക്കലും അംഗീകരിക്കില്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+