Get Updates
Get notified of breaking news, exclusive insights, and must-see stories!

യുവാക്കളെ തിരിഞ്ഞ് കൊത്തി ഉമ്മന്‍ ചാണ്ടി, ആവേശം മാത്രം പോര, ഹൈക്കമാന്‍ഡുമായി പോരിന്

തിരുവനന്തപുരം: കോണ്‍ഗ്രസില്‍ സ്ഥാനം ഇളകാതിരിക്കാന്‍ നേരിട്ട് കളത്തിലിറങ്ങി ഉമ്മന്‍ ചാണ്ടി. പരസ്യമായ ചില പ്രസ്താവനകളും യുവ നേതാക്കള്‍ക്കെതിരെ അദ്ദേഹത്തില്‍ നിന്നുണ്ടായിരിക്കുകയാണ്. ഹൈക്കമാന്‍ഡ് രമേശ് ചെന്നിത്തലയെ മാറ്റാനായുള്ള ഓട്ടത്തിലാണ്. എന്നാല്‍ നടക്കില്ലെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് ഉമ്മന്‍ ചാണ്ടി. രണ്ടിലൊന്ന് അറിയാമെന്നാണ് അദ്ദേഹത്തിന്റെ തീരുമാനം. ഹൈക്കമാന്‍ഡുമായി ഏറ്റുമുട്ടലിനാണ് സംസ്ഥാന നേതൃത്വം ഒരുങ്ങുന്നതെന്നാണ് സൂചന.

ദില്ലിയില്‍ കനത്ത മഴ: ചിത്രങ്ങള്‍ കാണാം

യുവാക്കളെ തടഞ്ഞ് ചാണ്ടി

യുവാക്കളെ തടഞ്ഞ് ചാണ്ടി

യുവാക്കളെ മുന്‍നിരയിലേക്ക് തിരഞ്ഞെടുപ്പ് തോല്‍വിയുടെ തോല്‍വിയുടെ പശ്ചാത്തലത്തില്‍ കൊണ്ടുവരാനുള്ള നീക്കമാണ് ഉമ്മന്‍ ചാണ്ടി തടഞ്ഞിരിക്കുകയാണ്. പ്രതിപക്ഷ നേതാവായി രമേശ് ചെന്നിത്തല തന്നെ മതിയെന്ന് ഉമ്മന്‍ ചാണഅടി നിലപാടെടുത്തു. ആവേശം കൊണ്ടുമാത്രം പാര്‍ട്ടിയെ ചലിപ്പിക്കാനാവില്ലെന്നും, പാര്‍ട്ടിയെ മുന്നോട്ട് കൊണ്ടുപോകാന്‍ ചെന്നിത്തല വേണമെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.

ഹൈക്കമാന്‍ഡിനെ വിറപ്പിച്ചു

ഹൈക്കമാന്‍ഡിനെ വിറപ്പിച്ചു

വിഡി സതീശനെ എന്ത് വന്നാലും പ്രതിപക്ഷ നേതാവാക്കാന്‍ സമ്മതിക്കില്ലെന്ന നിലപാടിലാണ് ഉമ്മന്‍ ചാണ്ടി. ചെന്നിത്തല തന്നെ വന്നില്ലെങ്കില്‍ കാര്യം മാറുമെന്ന് അറിയിച്ച് ഉമ്മന്‍ ചാണ്ടി കഴിഞ്ഞ ദിവസം രാത്രി ഹൈക്കമാന്‍ഡിലെ നേതാക്കളെ നേരിട്ട് വിളിച്ച് സംസാരിച്ചു. വിഷയത്തിന്റെ ഗൗരവം എത്രത്തോളമുണ്ടെന്ന് ഹൈക്കമാന്‍ഡിനെ അറിയിച്ചിരിക്കുകയാണ് അദ്ദേഹം. സോണിയാ ഗാന്ധി പക്ഷേ ഉമ്മന്‍ ചാണ്ടിയുടെ വാക്കുകളെ തല്‍ക്കാലം ഗൗരവത്തിലെടുത്തിട്ടില്ല.

സോണിയക്ക് സമ്മര്‍ദം

സോണിയക്ക് സമ്മര്‍ദം

സോണിയയെ ഒരേ പോലെ രമേശ് ചെന്നിത്തലയും ഉമ്മന്‍ ചാണ്ടിയും സമ്മര്‍ദത്തിലാക്കുകയാണ്. ഗ്രൂപ്പിനതീതമായി ആര് വന്നാലും കേരളത്തില്‍ യോജിപ്പോടെ മുന്നോട്ട് പോകാന്‍ സമ്മതിക്കില്ലെന്ന സൂചനയാണ് ഗ്രൂപ്പ് നേതാക്കള്‍ നല്‍കുന്നത്. സതീശന്‍ വന്നാല്‍ കാര്യങ്ങള്‍ എളുപ്പമാവില്ല. രാഹുല്‍ ഗാന്ധി ചെന്നിത്തലയെയും ഉമ്മന്‍ ചാണ്ടിയെയും മാറ്റണമെന്ന ആവശ്യത്തിലാണ്. കേരള ഘടകം തന്നെ മാറണമെന്ന ആവശ്യമാണ് രാഹുലിന് മുന്നിലുള്ളത്. കെസി വേണുഗോപാലും ഇക്കാര്യം രാഹുലിനെ അറിയിച്ചിട്ടുണ്ട്.

24ന് അറിയാം

24ന് അറിയാം

ഈ മാസം 24ന് പ്രതിപക്ഷ നേതാവ് നിയമസഭയില്‍ ഉണ്ടാകുമെന്നാണ് കെ മുരളീധരന്‍ പറയുന്നത്. അന്നാണ് സഭയുടെ ആദ്യ സമ്മേളനം നടക്കുന്നത്. കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് പരാജയത്തെ പരാജയമായി തന്നെയാണ് കാണുന്നത്. ഒരു പരാജയവും ശാശ്വതമല്ല. കൂട്ടായ പരിശ്രമം ഉണ്ടായാലേ പ്രതിസന്ധിയില്‍ നിന്ന് കരകയറൂ. വികാരമല്ല, വിവേകമാണ് വേണ്ടതെന്നും മുരളീധരന്‍ വ്യക്തമാക്കി. രാജ്യത്തെ കോണ്‍ഗ്രസ് വിമുക്തമാക്കാന്‍ നരേന്ദ്ര മോദിക്ക് സാധിക്കില്ല. പിന്നെയാണോ പിണറായി വിജയന്‍ അങ്ങനെ വിചാരിക്കുന്നതെന്നും മുരളി ചോദിച്ചു.

അഴിച്ചുപണി വേണം

അഴിച്ചുപണി വേണം

സംഘടനാ തലത്തില്‍ മൊത്തം അഴിച്ചുപണി വേണം. തിരഞ്ഞെടുപ്പ് തോല്‍വിക്ക് പ്രധാന കാരണം പാര്‍ട്ടിക്ക് അടിത്തറ ഇല്ലാതായതാണ്. ഹൈക്കമാന്‍ഡ് നല്ല രീതിയിലാണ് നയിച്ചത്. പക്ഷേ അത് വോട്ടാക്കി മാറ്റാന്‍ ഇവിടെയുള്ള നേതൃത്വത്തിന് സാധിച്ചില്ല. സ്ഥാനങ്ങള്‍ ഗ്രൂപ്പ് അടിസ്ഥാനത്തിലല്ല വീതം വേക്കേണ്ടത്. എനിക്ക് ഒരു ചുമതലയുടെയും ആവശ്യമില്ല. ഇക്കാര്യം നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. താന്‍ മാറി നില്‍ക്കാന്‍ തയ്യാറാണ്. എന്റെ കാര്യം മാത്രമേ എനിക്ക് പറയാനാവൂ എന്നും മുരളീധരന്‍ പറഞ്ഞു.

തോമസ് പറയുന്നത് ഇങ്ങനെ

തോമസ് പറയുന്നത് ഇങ്ങനെ

പ്രതിപക്ഷ നേതാവ് ആരാകണം എന്ന കാര്യത്തില്‍ ഹൈക്കമാന്‍ഡിനെ അഭിപ്രായം അറിയിച്ചിട്ടുണ്ടെന്ന് കെവി തോമസ് പറഞ്ഞു. തീരുമാനം ഹൈക്കമാന്‍ഡ് പ്രഖ്യാപിക്കും. നിയമസഭ തുടങ്ങിയ ശേഷം പ്രതിപക്ഷ നേതാവിനെ തിരഞ്ഞെടുത്ത സംഭവം ഉണ്ടായിട്ടുണ്ട്. കോണ്‍ഗ്രസില്‍ തര്‍ക്കങ്ങള്‍ ഇല്ല. അഭിപ്രായങ്ങളാണ് ഉള്ളതെന്നും തോമസ് വ്യക്തമാക്കി. അതേസമയം സംസ്ഥാനത്ത് ചെന്നിത്തലയ്ക്ക് അനുകൂലമായി ഏകപക്ഷീയമായ പിന്തുണ ഇല്ലാത്തതാണ് നേതൃമാറ്റത്തിന് ഹൈക്കമാന്‍ഡിനെ പ്രേരിപ്പിക്കുന്നത്.

ബലിയാടാകുമോ മുല്ലപ്പള്ളി?

ബലിയാടാകുമോ മുല്ലപ്പള്ളി?

കോണ്‍ഗ്രസില്‍ മാറ്റം വേണമെന്ന വാദം ഉമ്മന്‍ ചാണ്ടി അംഗീകരിക്കും. പക്ഷേ അത് മുല്ലപ്പള്ളി രാമചന്ദ്രനെ ബലിയാടാക്കി കൊണ്ടായിരിക്കും. മിക്കവാറും അദ്ദേഹത്തെ മാറ്റി കെ സുധാകരന്‍ വരുമെന്നാണ് സൂചനകള്‍. അത്തരമൊരു ഫോര്‍മുലയ്ക്ക് ഹൈക്കമാന്‍ഡുമായി കേരളത്തിലെ നേതൃത്വം തയ്യാറാവാനാണ് സാധ്യത. ഇക്കാര്യത്തില്‍ എല്ലാ നേതാക്കളും ഒറ്റക്കെട്ടാണ്. ചെന്നിത്തലയ്ക്ക് പക്ഷേ വെല്ലുവിളികള്‍ ഇനിയും ബാക്കിയാണ്. മുല്ലപ്പള്ളി തെറിക്കുന്നതോടൊപ്പം പാര്‍ട്ടിയെ ശക്തിപ്പെടുത്തേണ്ട ചുമതല ചെന്നിത്തലയ്ക്കുണ്ടാവും. അത് പിഴച്ചാല്‍ അദ്ദേഹത്തിന്റെ രാഷ്ട്രീയ കരിയര്‍ തന്നെ അപകടത്തിലാവും.

ഭാനു ശ്രീയുടെ ഏറ്റവും പുതിയ ചിത്രങ്ങള്‍ കാണാം

Recommended Video

cmsvideo
    ഞെട്ടിക്കാൻ കോൺഗ്രസ്..ചെന്നിത്തലയെ വെട്ടി വി ഡി സതീശൻ

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+