സരിതയുടെ സാരി നോക്കി അവരെപ്പോലെ ഓര്‍മിക്കാന്‍ തനിക്കാവില്ല... തുറന്നടിച്ച് ഉമ്മന്‍ ചാണ്ടി

  • By: Desk
Subscribe to Oneindia Malayalam
'സാരി നോക്കി സരിതയെ ഓര്‍ക്കാനുള്ള കഴിവ് എനിക്കില്ല' | Oneindia Malayalam

തിരുവനന്തപുരം: സോളാര്‍ കമ്മീഷനെതിരേ ആഞ്ഞടിച്ച് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. കേസിലെ മുഖ്യപ്രതിയായ സരിത എസ് നായരെക്കുറിച്ച് ഉമ്മന്‍ ചാണ്ടി പറഞ്ഞത് ഇങ്ങനെയായിരുന്നു. സരിതയുടെ വസ്ത്രധാരണ രീതിയും മറ്റും നോക്കി സോളാര്‍ കമ്മീഷനെപ്പോലെ അവരെ ഓര്‍മിച്ചു വയ്ക്കാനുള്ള കഴിവ് തനിക്ക് ഇല്ലെന്ന് അദ്ദേഹം തുറന്നടിച്ചു.

തന്റെ അടുക്കല്‍ വന്നിട്ടുള്ളവരെ അങ്ങനെ കാണാന്‍ സാധിക്കില്ല. സരിതയെ കണ്ടിട്ടില്ലെന്നു താന്‍ പറഞ്ഞിട്ടില്ല. എന്നാല്‍ ഇവരാണ് ഇന്നയാളാണെന്ന തരത്തില്‍ സരിതയെ അന്നു മനസ്സിലാക്കിയിരുന്നില്ലെന്നും ഉമ്മന്‍ ചാണ്ടി പറയുന്നു. സോളാര്‍ കേസിലെ പ്രതികളിലൊരാളായ ബിജു രാധാകൃഷ്ണനാണ് സരിതയെക്കുറിച്ച് തന്നോട് ആദ്യമായി പറഞ്ഞതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സരിതയെക്കുറിച്ച് കൂടുതല്‍ അറിഞ്ഞത്

സരിതയെക്കുറിച്ച് കൂടുതല്‍ അറിഞ്ഞത്

ബിജു രാധാകൃഷ്ണന്‍ പറഞ്ഞപ്പോഴാണ് സരിതയെക്കുറിച്ച് മനസ്സിലായ്ത്. സരിത തന്നെ വന്നു കാണുകയും നിവേദനം നല്‍കിയിട്ടുമുണ്ടാവാം. എന്നാല്‍ ഇന്നയാള്‍ എന്ന നിലയില്‍ സരിതയെ തനിക്ക് അറിയുമായിരുന്നില്ലെന്ന് ഉമ്മന്‍ ചാണ്ടി വിശദീകരിച്ചു.
ഒരു ദൈവ വിശ്വാസിയാണ് താന്‍. തെറ്റൊന്നും ചെയ്തിട്ടില്ലെന്ന വിശ്വാസം തന്നെയാണ് തന്റെ ശക്തി. സോളാര്‍ കേസില്‍ അന്തിമ വിധി വരുമ്പോള്‍ തലയുയര്‍ത്തി തന്നെ നില്‍ക്കും. നിയമസഭയില്‍ രമേശ് ചെന്നിത്തല തന്റെ പേര് പറഞ്ഞത് ഏതോ ഒരു നീക്കത്തിന്റെ ഭാഗമാണെന്ന് വരുത്താന്‍ മുഖ്യമന്ത്രി പിണറായി ശ്രമിക്കുന്നതായി കണ്ടതായും ഉമ്മന്‍ ചാണ്ടി പറഞ്ഞു.

പേര് മുഖ്യമന്ത്രി തന്നെ ആദ്യം പറഞ്ഞു

പേര് മുഖ്യമന്ത്രി തന്നെ ആദ്യം പറഞ്ഞു

മുഖ്യമന്ത്രി തന്നെ ആദ്യം വിളിച്ചുചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ തന്റെ പേര് പരാമര്‍ശിച്ചിട്ടുണ്ട്. രമേശുമായി ബന്ധപ്പെട്ട് ഒരു ആക്ഷേപവും താന്‍ കേട്ടിരുന്നു. കോണ്‍ഗ്രസില്‍ ഏതെങ്കിലും തരത്തിലുള്ള പ്രശ്‌നമുണ്ടെന്ന് വരുത്തിതീര്‍ക്കാനാണ് സിപിഎമ്മിന്റെ ശ്രമമെങ്കില്‍ അതൊന്നും വിജയിക്കില്ലെന്നും ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി. മുഖ്യമന്ത്രിയും മറ്റു മന്ത്രമാരുമടക്കമുള്ളവരുടെ ചിത്രവുമായി കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ടീം സോളാറിന്റെ പരസ്യങ്ങള്‍ വന്നിരുന്നു. ഇതിന്റെ തെളിവും ഉമ്മന്‍ ചാണ്ടി കാണിച്ചു. ഏതെങ്കിലും തരത്തിലുള്ള ആനുകൂല്യം കഴിഞ്ഞ യുഡിഎഫ് ഭരണകാലത്ത് ടീം സോളാറിന് ലഭിച്ചെന്നു തെളിയിക്കാന്‍ സോളാര്‍ കമ്മീഷന് സാധിച്ചോയെന്നും അദ്ദേഹം ചോദിച്ചു.

സരിതയുടെ കത്തിന്‍റെ അടിസ്ഥാനത്തില്‍ മാത്രം റിപ്പോര്‍ട്ട്

സരിതയുടെ കത്തിന്‍റെ അടിസ്ഥാനത്തില്‍ മാത്രം റിപ്പോര്‍ട്ട്

കേസിലെ പ്രതിയാണ് സരിത. അവരുടെ കത്തിന്റെ അടിസ്ഥാനത്തില്‍ മുന്‍വിധിയോടെയാണ് തൊട്ടും തൊടാതെയും സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് തയ്യാറാക്കിയതെന്ന് ഉമ്മന്‍ ചാണ്ടി ആരോപിച്ചു. ഒട്ടും വിശ്വാസ്യതയില്ലാത്ത സരിതയുടെ കത്തിന്റെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ ഓഫീസും പ്രതികാര രാഷ്ട്രീയമാണ് കളിക്കുന്നതെന്നും ഉമ്മന്‍ ചാണ്ടി കുറ്റപ്പെടുത്തി.

അന്വേഷിക്കണമെന്ന് കമ്മീഷന്‍, കേസെടുത്ത് മുഖ്യമന്ത്രി

അന്വേഷിക്കണമെന്ന് കമ്മീഷന്‍, കേസെടുത്ത് മുഖ്യമന്ത്രി

സോളാര്‍ കമ്മീഷന്റെ ശുപാര്‍ശകളെന്ന തരത്തില്‍ കത്തിലെ ഭാഗങ്ങളാണേ് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നും ഔദ്യോഗികമായി തയ്യാറാക്കി നല്‍കിയത്. ആരോപണങ്ങളെക്കുറിച്ച് അന്വേഷിക്കണമെന്നായിരുന്നു കമ്മീഷന്‍ ആവശ്യപ്പട്ടത്. അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി പറയുകയും ചെയ്തു. എന്നാല്‍ പിന്നീടാണ് കേസെടുക്കുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് മാധ്യമങ്ങളെ അറിയിച്ചത്. നിയമസഭയില്‍ മുഖ്യമന്ത്രി പറയാത്ത കാര്യം അദ്ദേഹത്തിന്റെ ഓഫീസ് എങ്ങനെയാണ് നല്‍കുകയെന്നും ഇതാണോ രാഷ്ട്രീയ മാന്യതയെന്നും ഉമ്മന്‍ ചാണ്ടി ചോദിക്കുന്നു.

ബ്ലാക്ക്മെയില്‍ ചെയ്യാന്‍ ശ്രമിച്ചു

ബ്ലാക്ക്മെയില്‍ ചെയ്യാന്‍ ശ്രമിച്ചു

സോളാര്‍ കേസില്‍ തന്നെ ബ്ലാക്‌മെയില്‍ ചെയ്യാന്‍ ശ്രമം നടന്നിട്ടുണ്ടെന്ന് ഉമ്മന്‍ ചാണ്ടി വെളിപ്പെടുത്തി. എന്നാല്‍ തന്നെ ബ്ലാക്‌മെയിലിങിനു വിധേയനാക്കാന്‍ ശ്രമിച്ചത് രാഷ്ട്രീയക്കാരല്ലെന്നും അദ്ദേഹം പറഞ്ഞു. അതാരാണെന്ന് യഥാസമയം വെളിപ്പെടുത്തുക തന്നെ ചെയ്യുമെന്നും ഉമ്മന്‍ചാണ്ടി കൂട്ടിച്ചേര്‍ത്തു.
തന്നെ ബ്ലാക്‌മെയില്‍ ചെയ്യാന്‍ ശ്രമിച്ചവരെന്ന തരത്തില്‍ പലരുടെയും പേരുകള്‍ പ്രചരിച്ചിരുന്നു. ആര്‍ ബാലകൃഷ്ണപ്പിള്ളയുടെ പേരും ഇക്കൂട്ടത്തിലുണ്ടായിരുന്നു. എന്നാല്‍ അദ്ദേഹം തന്നെ ബ്ലാക്‌മെയില്‍ ചെയ്യാന്‍ ശ്രമിച്ചിട്ടില്ലെന്നു ഉമ്മന്‍ ചാണ്ടി പറഞ്ഞു.

English summary
Oommen chandy criticize solar commission
Please Wait while comments are loading...