സരിതയുടെ പരാതിയില്‍ പുതിയ കേസ്; ആദ്യപ്രതികരണവുമായി ഉമ്മന്‍ ചാണ്ടി, പിന്നീല്‍ രാഷ്ട്രീയ ഗൂഡാലോചന
തിരുവനന്തപുരം: സരിത എസ് നായരുടെ ലൈംഗികപീഡന പരാതിയില്‍ തനിക്കെതിരെ കേസ് എടുത്തതില്‍ ആദ്യ പ്രതികരണവുമായി മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. സരിതയുടെ പീഡനപരാതിയില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ കേസ് എടുത്തത് ശബരിമല വിഷയത്തില്‍ നിന്ന് ശ്രദ്ധ തിരിക്കാനുള്ള ശ്രമമാണെന്നായിരുന്നു ഉമ്മന്‍ചാണ്ടിയുടെ പ്രതികരണം.
കേസ് രാഷ്ട്രീയപ്രേരിതമാണ്. കേസിനെ നിയമപരമായി നേരിടും. ഇരുട്ടുകൊണ്ട് ഓട്ടയടക്കാനാവില്ല. സംഭവത്തില്‍ തിങ്കളാഴ്ച്ച തിരുവനന്തപുരത്ത് വിശദമായ പ്രതികരണം നടത്തുമെന്നും ഉമ്മന്‍ചാണ്ടി വ്യക്തമാക്കി. പ്രൃതിവിരുദ്ധ പീഡനത്തിനാണ് ഉമ്മന്‍ചാണ്ടിക്കെതിരെ കേസ് എടുത്തിട്ടുള്ളത്.

ഉമ്മന്‍ചാണ്ടിയും കെസി വേണുഗോപാലും തിരുവനന്തപുരത്ത് വച്ച് തന്നെ പീഡിപ്പിച്ചെന്നുമാണ് സരിത മൊഴി നല്‍കിയിരിക്കുന്നത്. ഈ മൊഴിയുടെ അടിസ്ഥാനത്തിലാണ് ക്രൈബ്രാഞ്ച് എഎഫ്ആആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 2012 ലാണ് സംഭവം നടന്നതെന്നും എഫ്‌ഐആറില്‍ വ്യക്തമാക്കുന്നു.












Click it and Unblock the Notifications