Get Updates
Get notified of breaking news, exclusive insights, and must-see stories!

മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ മരുമകൻ ട്വന്റി ട്വന്റിയിൽ; യൂത്ത് വിങ് കോർഡിനേറ്ററാകും

കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കൂടുതൽ പ്രമുഖർ ട്വന്റി ട്വന്റിയിലേക്ക്. കോൺഗ്രസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ ഉമ്മൻ ചാണ്ടിയുടെ മരുമകനും ട്വന്റി ട്വന്റിയിൽ ചേർന്നു. ഉമ്മൻചാണ്ടിയുടെ മൂത്ത മരുമകൻ വർഗീസ് ജോർജാണ് ട്വന്റി ട്വന്റിയുടെ ഭാഗമാകുന്നത്. കൂട്ടായ്മയുടെ ജനറൽ സെക്രട്ടറിയായും യൂത്ത് കോർഡിനേറ്ററായും ഉപദേശക സമിതി അംഗമായും പ്രവർത്തിക്കും

Twenty Twenty

നടനും സംവിധായകനുമായി ലാലും അദ്ദേഹത്തിന്റെ മരുമകനും ട്വന്റി ട്വന്റിയിൽ ചേർന്നു. കൂട്ടായ്മയുടെ ജനസേവന നടപടികളും വികസന കാഴ്ചപാടുകളുമാണ് ട്വന്റി ട്വന്റിയിലേക്ക് അടുപ്പിച്ചതെന്ന് ലാലിന്റെ മരുമകൻ അലൻ ആന്റണി പറഞ്ഞു. സ്വകര്യ എയർലൈനിൽ ക്യാപ്റ്റനാണ് അലൻ. ട്വന്റി ട്വന്റി യൂത്ത് വിങ് പ്രസിഡന്റായും അലൻ പ്രവർത്തിക്കും.

Recommended Video

cmsvideo
    #KLElection2021 ഉമ്മൻചാണ്ടിയുടെ മരുമകനും സംവിധായകൻ ലാലും ട്വൻറി20യിൽ

    ഉമ്മൻചാണ്ടിയുടെ മൂത്ത മകൾ മരിയയുടെ ഭർത്താവാണ് വർഗീസ് ജോർജ്. വിദേശത്ത് ഒരു കമ്പനിയുടെ സിഇഒ ആയി പ്രവർത്തിച്ചു വരുകയായിരുന്നു വർഗീസ് ജോർജ്. ഇത് ഉപേക്ഷിച്ചാണ് ട്വന്റി ട്വന്റിയിൽ ചേർന്ന് പ്രവർത്തിക്കുന്നതിനായി നാട്ടിലേക്ക് എത്തിയിരിക്കുന്നത്. ഉപദേശക സമിതി ചെയർമാൻ കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളിയാണ് വർഗീസ് ജോർജിന് സംഘടനയിലേക്ക് അംഗത്വം നൽകി സ്വീകരിച്ചത്.

    നേരത്തെ സംവിധായകൻ സിദ്ധിഖ്, നടനും തിരക്കഥാകൃത്തുമായ ശ്രീനിവാസൻ എന്നിവരും ട്വന്റി ട്വന്റിക്ക് പിന്തുണയുമായി രംഗത്തെത്തിയിരുന്നു. പ്രമുഖ വ്യവസായി കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി കഴിഞ്ഞ ദിവസമാണ് ട്വന്റി ട്വന്റിയുടെ ഉപദേശക സമിതി ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ടത്. കൂട്ടായ്മയുടെ ഉപദേശക സമിതി അംഗമായി തിരഞ്ഞെടുക്കപ്പെട്ടത്. സംവിധായകൻ സിദ്ധിഖും ഉപദേശക സമിതിയുടെ ഭാഗമാകും.

    അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി ലോയിഡ് ഓസ്റ്റിന്‍ ഇന്ത്യയില്‍

    ഏതെങ്കിലും ഒരു മുന്നണിയെ ശക്തിപ്പെടുത്താനോ ദുര്‍ബലപ്പെടുത്താനോ അല്ല ട്വന്‍റി-ട്വന്‍റി നിലകൊള്ളുന്നതെന്നാണ് സാബു ജേക്കബ് നേരത്തെ പറഞ്ഞിരുന്നു. ട്വന്‍റി ട്വന്‍റി സ്ഥാനാര്‍ത്ഥികള്‍ ജയിച്ചാല്‍ ഏത് മുന്നണിയെ സഭയില്‍ പിന്തുണക്കണമെന്ന് അപ്പോള്‍ തീരുമാനിക്കുമെന്നും വരാന്‍ പോകുന്ന നിയമസഭയില്‍ ട്വന്‍റി ട്വന്‍റി പ്രതിനിധികള്‍ നിയമസഭയില്‍ ഉണ്ടാവുമെന്നും അദ്ദേഹം വ്യക്തമാക്കി.

    അമൃത ഖാന്‍വില്‍ക്കറുടെ ഏറ്റവും പുതിയ ചിത്രങ്ങള്‍ കാണാം

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+