ഓപ്പറേഷന്‍ ഗംഗ: രക്ഷാപ്രവർത്തനത്തിനായി 4 കേന്ദ്ര മന്ത്രിമാർ യുക്രൈന്‍ അയല്‍ രാജ്യങ്ങളിലേക്ക്
ദില്ലി: യുക്രൈനിലെ ഇന്ത്യക്കാരുടെ രക്ഷാദൌത്യത്തിന് കേന്ദ്ര മന്ത്രിമാർ പുറപ്പെടും. യുക്രൈനിന്റെ അയല്‍ രാജ്യങ്ങളിലേക്കാവും രക്ഷാ പ്രവർത്തതിന് നേതൃത്വം നല്‍കാന്‍ കേന്ദ്ര മന്ത്രിമാർ പുറപ്പെടുക. ദില്ലിയില്‍ പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ ചേരുന്ന ഉന്നതതല യോഗത്തിന്റേതാണ് തീരുമാനം. ഹർദീപ് പുരി, ജ്യോതിരാദിത്യ സിന്ധ്യ, കിരൺ റിജിജു, വികെ സിംഗ് എന്നിവരാണ് യുക്രൈന്‍ അയല്‍ രാജ്യങ്ങളിലേക്ക് പുറപ്പെടുന്ന കേന്ദ്ര മന്ത്രിമാർ. റൊമാനിയ, ഹംഗറി, സ്ലോവാക് റിപ്പബ്ലിക്, പോളണ്ട് എന്നിവിടങ്ങളിലേക്കാവും മന്ത്രിമാർ യാത്ര തിരിക്കുക
ഏകദേശം 16,000 ഇന്ത്യന്‍ വിദ്യാർത്ഥികൾ ഉക്രെയ്നിൽ കുടുങ്ങിക്കിടക്കുന്നതായിട്ടാണ് കണക്കാക്കുന്നത്. നിലവില്‍ ബങ്കറുകളിലും ബോംബ് ഷെൽട്ടറുകളിലും അവരുടെ ഹോസ്റ്റൽ ബേസ്മെന്റുകളിലുമാണ് ഇവരില്‍ പലരും കഴിയുന്നത്. പ്രതിപക്ഷ പാർട്ടികൾ, പ്രധാനമായും കോൺഗ്രസ്, വിദ്യാർത്ഥികളുടെ വീഡിയോകൾ പങ്കിടുകയും വിദ്യാർത്ഥികളെ വേഗത്തിൽ തിരികെ കൊണ്ടുവരാത്തതിന് സർക്കാരിനെ രൂക്ഷമായി വിമർശിക്കുകയും ചെയ്തിരുന്നു.

ഹെൽപ്പ് ലൈൻ നമ്പറുകൾ ഉപയോഗിച്ച് സർക്കാർ ഉദ്യോഗസ്ഥരുമായി ബന്ധപ്പെടാതെ ഇന്ത്യൻ പൗരന്മാർ ഒരു അതിർത്തി പോസ്റ്റുകളിലേക്കും യാത്ര തിരിക്കരുതെന്ന് ഉക്രെയ്നിലെ ഇന്ത്യൻ എംബസി ശനിയാഴ്ച ട്വിറ്ററിൽ അറിയിച്ചു. തങ്ങളെ അറിയിക്കാതെ അതിർത്തി ചെക്ക്‌പോസ്റ്റുകളിലെത്തിയവരെ സഹായിക്കാൻ ബുദ്ധിമുട്ടാണെന്നും എംബസി പറഞ്ഞിരുന്നു. യാതൊരു പദ്ധതിയുമില്ലാതെ അതിർത്തി ചെക്ക്‌പോസ്റ്റുകളിൽ എത്തിച്ചേരുന്നതിനെ അപേക്ഷിച്ച് വെള്ളം, ഭക്ഷണം, താമസം, അടിസ്ഥാന സൗകര്യങ്ങൾ എന്നിവയുള്ള ഉക്രെയ്നിലെ പടിഞ്ഞാറൻ നഗരങ്ങളിൽ താമസിക്കുന്നത് താരതമ്യേന സുരക്ഷിതവും ഉചിതവുമെന്നും എംബസി പറയുന്നു.












Click it and Unblock the Notifications