'ഓപ്പറേഷന്‍ ജാസൂസ്'; ലക്ഷങ്ങളുടെ കൈക്കൂലി ഗൂഗിള്‍ പേ വഴി, കുടുങ്ങി മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍
തിരുവനന്തപുരം: വിജിലന്‍സിന്റെ ഒപ്പറേഷന്‍ ജാസൂസില്‍ മോട്ടോര്‍ വാഹനവകുപ്പില്‍ കണ്ടെത്തിയത് ഞെട്ടിക്കുന്ന കൈക്കൂലി ഇടപാട്. വാഹന എജന്റുമാരില്‍ നിന്ന് ലക്ഷങ്ങളുടെ കൈക്കൂലി പണമാണ് വിജിലന്‍സ് പിടിച്ചെടുത്തത്. ഉദ്യോഗസ്ഥര്‍ ഏജന്റുമാര്‍ വഴി ഗൂഗിള്‍ പേ അടക്കമുള്ള മാര്‍ഗങ്ങള്‍ വഴി ലക്ഷക്കണക്കിന് കൈക്കൂലി പണമാണ് ഉദ്യോഗസ്ഥര്‍ ഏജന്റുമാര്‍ വഴി വാങ്ങുന്നത്. ഇതുകൂടാതെ ഉദ്യോഗസ്ഥര്‍ നേരിട്ടും സേവിംഗ്‌സ് ബാങ്ക് വഴിയും ഉദ്യോഗസ്ഥര്‍ കൈക്കൂലി പണം വാങ്ങുന്നതായി വിജിലന്‍സ് കണ്ടെത്തിയിട്ടുണ്ട്.
മോട്ടോര്‍ വാഹന വകുപ്പുമായി ബന്ധപ്പെട്ട ഇടപാടുകള്‍ പരിവാഹന്‍ വെബ്‌സൈറ്റ് വഴിയാണ് നടത്തേണ്ടത്. പരിവാഹന്‍ വഴി അപേക്ഷിച്ചാലും അതിന്റെ ഫിസിക്കല്‍ കോപ്പി മോട്ടോര്‍ വാഹനവകുപ്പില്‍ നേരിട്ട് ഹാജരാക്കേണ്ടതുണ്ട്. ഈ നിബന്ധന മുതലാക്കിയാണ് വലിയ തോതില്‍ അഴിമതി മോട്ടോര്‍ വാഹന വകുപ്പില്‍ നടക്കുന്നത്.

ഇതുമായി ബന്ധപ്പെട്ട് പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഓപ്പറേഷന്‍ ജാസൂസ് എന്ന് പേരിട്ട് വിജിലന്‍സ് മിന്നല്‍ പരിശോധന നടത്തിയത്. ഇന്നലെ വൈകീട്ട് 3.30 മുതലാണ് മിന്നല്‍ പരിശോധന നടത്തിയത്. വിജിലന്‍സ് ഡയറക്ടര്‍ മനോജ് എബ്രഹാമിന്റെ നിര്‍ദ്ദേശപ്രകാരം വിജിലന്‍സ് ഐജി എച്ച് വെങ്കിടേഷ്, ഇന്റലിജന്‍സ് ഐ ജി എസ് ബിജുമോന്‍ എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.
സംസ്ഥാനത്തെ 53 ആര്‍ ടി ഒ ഓഫീസുകള്‍ കേന്ദ്രീകരിച്ചാണ് പരിശോധന നടത്തിയത്. പരിശോധനയില്‍ വലിയ തോതില്‍ കൈക്കൂലി ഇടപാടുകള്‍ നടക്കുന്നുണ്ടെന്നാണ് വിജിലന്‍സ് കണ്ടെത്തി. ഉദ്യോഗസ്ഥര്‍ നേരിട്ട് കൈക്കൂലി വാങ്ങുന്നതിന് പകരം ഏജന്റുമാരാണ് ഇത് ശേഖരിക്കുന്നത്. തുടര്‍ന്ന് ഓഫീസിന് പുറത്തുവെച്ച് നേരിട്ടോ, ഗൂഗിള്‍ പേ വഴിയോ കൈമാറുകയാണ്. ഇതിന് പുറമേ സേവിങ്സ് ബാങ്ക് അക്കൗണ്ട് വഴി കൈക്കൂലി നല്‍കുന്നതായും കണ്ടെത്തിയിട്ടുണ്ട്.
കോട്ടയം ആര്‍ ടി ഓഫിസില്‍ ഏജന്റുമാര്‍ ഉദ്യോഗസ്ഥര്‍ക്ക് ഗൂഗിള്‍ പേ വഴി 1,20,000 രൂപ കൈക്കൂലി നല്‍കിയതായി കണ്ടെത്തിയിട്ടുണ്ട്. അടിമാലി ആര്‍ടി ഓഫിസില്‍ ഗൂഗിള്‍ പേ വഴി 97,000 രൂപ ഏജന്റുമാര്‍ നല്‍കി. ചങ്ങനാശേരി ആര്‍ ടി ഓഫിസിലെ ഉദ്യേഗസ്ഥന് ഏജന്റുമാര്‍ വഴി ഗൂഗിള്‍ പേയിലൂടെ 72,200 രൂപയാണ് കൈക്കൂലിയായി നല്‍കിയത്.
അജിത്തിനൊപ്പം ലഡാക്കിലേക്ക്, മഞ്ജു..ചേച്ചി..അടിച്ചു പൊളിക്കുകയാണല്ലോ എന്ന് ആരാധകർ, വൈറൽ ചിത്രങ്ങൾ
നെടുമങ്ങാട് ആര്‍ ടി ഓഫിസില്‍ ഏജന്റിന്റെ പക്കല്‍ നിന്ന് ഉദ്യോഗസ്ഥര്‍ക്ക് നല്‍കാനുള്ള 1,50,000 രൂപയാണ് പിടിച്ചെടുത്തത്. കൊണ്ടോട്ടി ആര്‍ ടി ഓഫീസില്‍ നില്‍ക്കുകയായിരുന്ന ഏജന്‍ില്‍നിന്ന് 1,06,000 രൂപയും പിടിച്ചെടുത്തു. വടകര ആ ടി ഓഫീസില്‍ ടൈപ്പിസ്റ്റിന്റെ ബാഗില്‍ നിന്ന് ഓഫീസുമായി ബന്ധപ്പെട്ട രേഖകള്‍ വിജിലന്‍സ് പിടിച്ചെടുത്തു.












Click it and Unblock the Notifications