കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അക്രമപ്രവർത്തനങ്ങൾ തടയാൻ 'ഓപ്പറേഷൻ കാവലു'മായി കേരള പൊലീസ്; മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചു

Google Oneindia Malayalam News

തിരുവനന്തപുരം: അക്രമപ്രവർത്തനങ്ങൾ തടയാൻ ഓപ്പറേഷൻ കാവലുമായി കേരള പൊലീസ്. മയക്കുമരുന്ന് കടത്ത്, മണല്‍കടത്ത്, കള്ളക്കടത്ത്, സംഘം ചേര്‍ന്നുള്ള ആക്രമണങ്ങള്‍ എന്നിവ തടയുന്നതിനാണ് പുതിയ പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്. വിവിധ തരത്തിലുള്ള ആക്രമണങ്ങൾക്ക് പിന്നിൽ പ്രവർത്തിക്കുന്നവരെ കണ്ടെത്തി നിയമനടപടികൾ സ്വീകരിക്കും. സംസ്ഥാന പൊലീസ് മേധാവി അനിൽകാന്ത് ഇത് സംബന്ധിച്ച മാർഗ്ഗ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു.

വിവിധ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടശേഷം ഒളിവില്‍ കഴിയുന്നവരെ കണ്ടെത്താനായി ജില്ലാ പൊലീസ് മേധാവിമാര്‍ പ്രത്യേകസംഘത്തിന് രൂപം നല്‍കും. സാമൂഹികവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവരുടെ പട്ടിക സ്പെഷ്യല്‍ ബ്രാഞ്ച് തയ്യാറാക്കും. പട്ടികയില്‍ ഉള്‍പ്പെട്ടവരെ സ്പെഷ്യൽ ബ്രാഞ്ച് കർശനമായി നിരീക്ഷിക്കും. ജാമ്യത്തിലിറങ്ങിയവര്‍ വ്യവസ്ഥകള്‍ ലംഘിക്കുന്നുണ്ടോയെന്ന് പരിശോധിക്കും. ലംഘിച്ചതായി കണ്ടെത്തിയാല്‍ ജാമ്യം റദ്ദാക്കി റിമാന്‍ഡ് ചെയ്യാന്‍ നടപടി സ്വീകരിക്കും. ഇതിനായി സ്റ്റേറ്റ് സ്പെഷ്യല്‍ ബ്രാഞ്ച് രഹസ്യാന്വേഷണം നടത്തും.

anikanthips


ക്രിമിനല്‍കേസിലെ പ്രതികളുടെയും കുറ്റവാളികളുടെയും നീക്കങ്ങള്‍ മനസ്സിലാക്കി അന്വേഷണം ഊര്‍ജ്ജിതമാക്കും. ആവശ്യമെങ്കില്‍ കുറ്റവാളികളുടെ സങ്കേതങ്ങളിലും പരിശോധന നടത്തും. നേരത്തെ അക്രമസംഭവങ്ങളില്‍ ഉള്‍പ്പെട്ടിട്ടുള്ളവരുടെ ഡേറ്റ ബേസ് ജില്ലാ അടിസ്ഥാനത്തില്‍ തയ്യാറാക്കും. ആവശ്യമെങ്കില്‍ കാപ്പ നിയമപ്രകാരം ഇത്തരത്തിലുള്ളവരെ അറസ്റ്റ് ചെയ്യാൻ നടപടികൾ സ്വീകരിക്കും. സ്ഥിരം കുറ്റവാളികളുടെ മുഴുവന്‍ വിവരങ്ങളും ജില്ലാ പൊലീസ് മേധാവിമാര്‍ തയ്യാറാക്കും.

ചുവപ്പഴകില്‍ മിന്നിത്തിളങ്ങി ഷംന കാസിം; എന്തൊരു ഭംഗിയാണെന്ന് ആരാധകര്‍
വിവിധ അക്രമസംഭവങ്ങളിലായി സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്തിട്ടുള്ള കേസുകളില്‍ ഉള്‍പ്പെട്ട അക്രമികളെ ദിവസങ്ങൾക്കുള്ളിൽ തന്നെ പൊലീസ് അറസ്റ്റ് ചെയ്യും. അക്രമപ്രവര്‍ത്തനങ്ങള്‍ക്കായി ആസൂത്രണവും ഗൂഢാലോചനയും നടത്തുന്നവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാൻ ബന്ധപ്പെട്ടവർ നടപടി സ്വീകരിക്കും.
കുറ്റകൃത്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന വാഹനങ്ങള്‍ കണ്ടുകെട്ടും. മാർഗനിർദ്ദേശങ്ങളിൽന്മേൽ സ്വീകരിച്ച നടപടികള്‍ ജില്ലാ പൊലീസ് മേധാവിമാര്‍ മുഖേന സ്പെഷ്യല്‍ ബ്രാഞ്ച് ഡിവൈ.എസ്.പിമാര്‍ എല്ലാ ദിവസവും രാവിലെ സംസ്ഥാന പോലീസ് മേധാവിക്ക് ലഭ്യമാക്കാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്.

Recommended Video

cmsvideo
Omicron threat in Kerala | Oneindia Malayalam

English summary
Kerala Police on high alert to curb violence.New project established
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X