Get Updates
Get notified of breaking news, exclusive insights, and must-see stories!

ഓപ്പറേഷൻ പി ഹണ്ടുമായി വലവിരിച്ച് പൊലീസ്,കൂടുതൽ പേർ ഇനിയും കുടുങ്ങും; 250ഓളം ഗ്രൂപ്പുകൾ നിരീക്ഷണത്തിൽ

തിരുവനന്തപുരം: കുട്ടികളുടെ അശ്ലീലദൃശ്യങ്ങള്‍ സൈബര്‍ലോകത്ത് പ്രചരിപ്പിക്കുന്നതും പങ്കുവെയ്ക്കുന്നതുമായി ബന്ധപ്പെട്ട് പോലീസ് സംസ്ഥാനവ്യാപകമായി നടത്തിയ ഓപ്പറേഷന്‍ പി-ഹണ്ടില്‍ കൂടുതല്‍ പേര്‍ കുടുങ്ങുമെന്ന് പൊലീസ് അറിയിച്ചു. കുട്ടികളുടെ നഗ്നചിത്രങ്ങള്‍ കൈമാറുന്ന സംഘങ്ങള്‍ ഉള്‍പ്പെടുന്ന 250ഓളം വരുന്ന സാമൂഹമാധ്യമ ഗ്രൂപ്പുകള്‍ ഇപ്പോള്‍ പൊലീസിന്റെ കര്‍ശന നിരീക്ഷണത്തിലാണ്. കുട്ടികളുടെ നഗ്നചിത്രങ്ങള്‍ വന്‍ തുകയ്ക്കാണ് സൈറ്റുകളില്‍ വില്‍ക്കുന്നതെന്ന് തെളിഞ്ഞിട്ടുണ്ട്. ഇതോടൊപ്പം കുട്ടികലെ ലൈംഗിക ചൂഷണം ചെയ്തിട്ടുണ്ടോ എന്ന കാര്യവും പൊലീസ് പരിശോധിക്കുന്നുണ്ട്. വിശദാംശങ്ങളിലേക്ക്...

ഇടപാടുകള്‍

ഇടപാടുകള്‍

കുട്ടികളുടെ നഗ്നചിത്രങ്ങള്‍ പണം നല്‍കിയാല്‍ കൈമാറാമെന്ന് ഗ്രൂപ്പുകളിലൂടെ ഇടപാടുകാര്‍ അറിയിക്കും. പണം നല്‍കിയാല്‍ മാത്രമേ ഇവര്‍ ദൃശ്യങ്ങളും ചിത്രങ്ങളും പോസ്റ്റ് ചെയ്യുകയുള്ളൂ, ബീറ്റ്‌കോയിന്‍ വഴിയാണ് എല്ലാ ഇടപാടുകളും വിദേശത്ത് ജോലി ചെയ്യുന്ന ഡോക്ടര്‍മാരും, എന്‍ജിനിയര്‍മാരും അടക്കമുള്ള ഉന്നത ജോലിയില്‍ ഇരിക്കുന്നവര്‍ ഈ ഗ്രൂപ്പില്‍ അംഗങ്ങളാണെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

ഫോണ്‍ പരിശോധന

ഫോണ്‍ പരിശോധന

കഴിഞ്ഞ ദിവസം 47 പേരാണ് ഓപ്പറേഷന്‍ ഹണ്ടിലൂടെ അറസ്റ്റിലായത്. ഇവരുടെ മൊബൈല്‍ ഫോണുകള്‍ പരിശോധിച്ചപ്പോള്‍ ചിലര്‍ കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്‌തോ എന്ന് സംശയിക്കുന്നുണ്ട്. ഇതില്‍ വിശദമായ അന്വേഷണം പൊലീസ് നടത്തുന്നുണ്ട്. കൂടുതല്‍ പേര്‍ ഇനിയും കുടുങ്ങുമെന്നാണ് സൂചന.

ഇന്റര്‍പോള്‍ സഹായം തേടും

ഇന്റര്‍പോള്‍ സഹായം തേടും

ഗ്രൂപ്പുകള്‍ ഇടയ്ക്കിടെ പേരുകള്‍ മാറ്റിയാണ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. കേസില്‍ ഇന്റര്‍ പോളിന്റെ സഹായത്തോടെ പരിശോധന നടത്താനാണ് പൊലീസ് തീരുമാനം. ഗ്രൂപ്പുകള്‍ ഇടയ്ക്കിടെ പേര് മാറ്റുന്നത് പൊലീസിനെ സംബന്ധിച്ച് കനത്ത വെല്ലുവിളിയാണ്. രണ്ട് മാസം മുമ്പ് നടന്ന പി ഹണ്ടിനെ തുടര്‍ന്ന് പൂട്ടിയ സൈറ്റുകളിലെ അംഗങ്ങള്‍ വീണ്ടും വിദേശത്ത് നിന്ന് മറ്റ് പുതിയ സൈറ്റുകളിലെ പ്രവര്‍ത്തനം ശക്തമാക്കിയെന്നാണ് ഏറ്റവും അവസാനമായി പുറത്തുവന്ന വിവരം.

47 പേര്‍ അറസ്റ്റില്‍

47 പേര്‍ അറസ്റ്റില്‍

കുട്ടികളുടെ അശ്ലീലദൃശ്യങ്ങള്‍ സൈബര്‍ലോകത്ത് പ്രചരിപ്പിക്കുന്നതും പങ്കുവെയ്ക്കുന്നതുമായി ബന്ധപ്പെട്ട് പോലീസ് സംസ്ഥാനവ്യാപകമായി നടത്തിയ ഓപ്പറേഷന്‍ പി-ഹണ്ട് എന്ന റെയ്ഡില്‍ 89 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 47 പേര്‍ അറസ്റ്റിലായി. 143 ഇലക്ട്രോണിക് ഉപകരണങ്ങള്‍ പിടിച്ചെടുത്തു. സംസ്ഥാനത്തെ എല്ലാ ജില്ലകളിലുമായി 110 സ്ഥലങ്ങളിലാണ് പരിശോധന നടത്തിയത്.

ഏറ്റവും കൂടുതല്‍ മലപ്പുറത്ത്

ഏറ്റവും കൂടുതല്‍ മലപ്പുറത്ത്

സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തത് മലപ്പുറത്താണ്. 15 പേര്‍. തിരുവനന്തപുരം ജില്ലയിലും കോഴിക്കോട് ജില്ലയിലും നാലുപേര്‍ വീതവും എറണാകുളം ജില്ലയില്‍ അഞ്ചുപേരും അറസ്റ്റിലായി. തിരുവനന്തപുരത്ത് എട്ട് സ്ഥലങ്ങളിലും എറണാകുളത്ത് 15 സ്ഥലങ്ങളിലും കോഴിക്കോട് ഏഴ് സ്ഥലങ്ങളിലുമാണ് റെയ്ഡ് നടത്തിയത്.

ലോക്ക് ഡൗണ്‍ കാലത്ത്

ലോക്ക് ഡൗണ്‍ കാലത്ത്

കൊവിഡിനെ തുടര്‍ന്ന് പ്രഖ്യാപിച്ച ലോക്ക് ഡൗണ്‍ കാലത്തും കുട്ടികളുടെ അശ്ലീല ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിപ്പിക്കുകയും വില്‍പ്പന നടത്തുകയും ചെയ്യുന്നുണ്ടെന്ന വിവരം ലഭിച്ചതോടെയാണ് പൊലീസ് അന്വേഷണം ശക്തമാ്കിയത്. ആറ് വയസിനും 12 വയസിനും താഴെയുള്ള മലയാളികളായ കുട്ടികളുടെ അശ്ലീല ദൃശ്യങ്ങള്‍ ഡാര്‍ക്ക് നെറ്റില്‍ ഉള്‍പ്പടെ വില്‍പ്പനയ്ക്ക് വച്ചിട്ടുണ്ടെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യപ്പെട്ടിട്ടുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+