Get Updates
Get notified of breaking news, exclusive insights, and must-see stories!

പുരാവസ്തു തട്ടിപ്പ്: സുധാകരൻ ജാഗ്രത കാണിച്ചില്ല ബെന്നി; പിന്തുണ പ്രഖ്യാപിച്ച് സതീശൻ

കൊച്ചി: പുരാവസ്തു തട്ടിപ്പ് കേസിൽ അറസ്റ്റിലായ മോൻസൺ മാവുങ്കൽ രാജ്യാന്തര പുരാവസ്തു കള്ളക്കടത്ത് കേസിലെ കണ്ണിയാണോയെന്ന് സംശയിക്കുന്നതായി കോൺഗ്രസ് നേതാവും എം പിയുമായ ബെന്നി ബെഹന്നാൻ. മോന്‍സണിന്റേത് വെറും പണമിടപാടല്ല. കോടികളുടെ തട്ടിപ്പ് നടത്തിയ കേസിൽ കേന്ദ്ര ഏജന്‍സിയുടെ സമഗ്രഅന്വേഷണം വേണമെന്നും അദ്ദേഹം കൊച്ചിയിൽ പറഞ്ഞു.

1

അന്വേഷണങ്ങളും ആരോപണങ്ങളും ഇയാളെ രക്ഷിക്കാൻ മാത്രം പുറത്ത് വന്നിട്ടുള്ളതാണ്. മഞ്ഞുമലയുടെ ഒരംശം മാത്രമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നതെന്നും ബെന്നി ബെഹന്നാൻ വ്യക്തമാക്കി.അതേസമയം, മോൺസണുമായുള്ള ബന്ധത്തിൽ കെ സുധാകരൻ ജാഗ്രത കാണിക്കണമായിരുന്നുവെന്നും പൊതുപ്രവര്‍ത്തകര്‍ ഇത്തരം കാര്യങ്ങളില്‍ ജാഗ്രത പാലിക്കാതിരുന്നാല്‍ അപകടത്തിലേക്ക് പോകുമെന്നും ബെന്നി വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.

എന്തൊരു ലുക്കാണ് കാണാന്‍; ബിഗ് ബോസ് താരം അലസാന്‍ഡ്രയുടെ ഫോട്ടോഷൂട്ട് ഏറ്റെടുത്ത് ആരാധകര്‍

2

നിരവധി ആളുകളെ പറഞ്ഞു പറ്റിച്ച് കോടിക്കണക്കിന് രൂപയുടെ പുരാവസ്തു തട്ടിപ്പ് നടത്തിയ കേസിൽ അറസ്റ്റിലായ മോൺസൺ രാജ്യാന്തര പുരാവസ്തു കള്ളക്കടത്ത് കേസിലെ കണ്ണിയാണോയെന്ന് സംശയിക്കുന്നു. മോന്‍സണിന്റേത് വെറും പണമിടപാടല്ല. കോടികളുടെ തട്ടിപ്പ് നടത്തിയ കേസിൽ കേന്ദ്ര ഏജന്‍സിയുടെ സമഗ്രഅന്വേഷണം വേണമെന്നും ബെന്നി ബഹനാൻ എം പി വ്യക്തമാക്കി. ഇനിയും നിരവധി വിവരങ്ങൾ പുറത്തു വരാനുണ്ട്. മഞ്ഞുമലയുടെ ഒരംശം മാത്രമാണ് ഇപ്പോൾ തെളിഞ്ഞിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

3

രാജ്യാന്തരതലത്തിലുള്ള മയക്കുമരുന്ന് കള്ളക്കടത്ത് കേസ് കഴിഞ്ഞാൽ ഏറ്റവും പ്രാധാന്യമർഹിക്കുന്ന ഒന്നാണ് പുരാവസ്തു കള്ളക്കടത്തുകേസ്. കള്ളക്കടത്തു നടത്തിയതിനെ കുറിച്ചുള്ള അന്വേഷണമാണ് മോൺസനെതിരെ നടക്കേണ്ടത്. ഈ സംഘത്തിൻ്റെ പണം ഭീകരപ്രവർത്തനങ്ങൾക്കടക്കം ഉപയോഗിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട് - ബെന്നി ബഹനാൻ പറഞ്ഞു.

4

മോൺസൻ്റെ വീടിനും വ്യാജ പുരാവസ്തുക്കൾക്കും സംരക്ഷണം നൽകാൻ മുൻ ഡിജിപി ലോക്നാഥ് ബഹ്റ കത്തു നൽകിയ സാഹചര്യം ബഹ്റ തന്നെ വിശദീകരിക്കണം. ക്രൈംബ്രാഞ്ച് അന്വേഷണത്തിലൂടെ വിശദവിവരങ്ങൾ പുറത്തു വരില്ല. അതിനാൽ, കേന്ദ്ര അന്വേഷണ ഏജൻസിയുടെ സമഗ്രമായ അന്വേഷണം തന്നെ ഇതിനു പിന്നിൽ ഉണ്ടാകണമെന്നും ബെന്നി ബെഹന്നാൻ പറഞ്ഞു.

5

ബലാത്സംഗക്കേസിലെ ഇരയെ ഭീഷണിപ്പെടുത്താനും കേസ് ഒതുക്കിത്തീർക്കാനും ശ്രമിച്ചത് ഗുരുതരമായ കുറ്റകൃത്യമാണ്. കേസിലെ പെൺകുട്ടിയായ ഇര നൽകിയ മൊഴി മോൺസന് ചോർത്തി നൽകിയ പോലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കണം. മുൻ ഡിജിപിയും എഡിജിപിയും വീട്ടിൽ ചെന്ന് വാളും പിടിച്ച് നിൽക്കുന്നത് അന്വേഷണത്തിൻ്റെ ഭാഗമാണോയെന്നും ബെന്നി ബഹനാൻ ചോദിച്ചു.

6

കള്ളക്കടത്ത് റാക്കറ്റിനെ പിടികൂടാൻ തക്കവണ്ണമുള്ള ഇഡി, ഡിആർഐ അടക്കമുള്ള കേന്ദ്രഏജൻസികളുടെ എല്ലാ വിഭാഗങ്ങളുടെയും സംയുക്തമായ അന്വേഷണമാണ് വേണ്ടത്. എന്നാൽ മാത്രമേ യഥാർഥ വിവരങ്ങൾ പുറത്തു വരികയുള്ളൂയെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

7

അതേസമയം, മോൺസണുമായുള്ള ബന്ധത്തിൽ കെ സുധാകരൻ ജാഗ്രത കാണിക്കണമായിരുന്നുവെന്നും പൊതുപ്രവര്‍ത്തകര്‍ ഇത്തരം കാര്യങ്ങളില്‍ ജാഗ്രത പാലിക്കാതിരുന്നാല്‍ അപകടത്തിലേക്ക് പോകുമെന്നും അദ്ദേഹം പറഞ്ഞു. സുധാകരന്‍ ചികിത്സയുമായി ബന്ധപ്പെട്ട് മോന്‍സനെ സന്ദർശിച്ചതായിട്ടാണ് പറയുന്നത്. സുധാകരന്‍ പറഞ്ഞത് താന്‍ പൂര്‍ണമായും വിശ്വസിക്കുകയാണ്. പക്ഷേ, മോന്‍സണ്‍ ഒരു ഡോക്ടര്‍ പോലും ആയിരുന്നില്ലെന്ന് ഇപ്പോൾ തെളിഞ്ഞിരിക്കുകയാണെന്നും ബെന്നി കൂട്ടിച്ചേർത്തു.

8

എന്നാൽ, മോൻസൺ മാവുങ്കലുമായി അടുത്ത ബന്ധമുണ്ടെന്ന ആരോപണത്തിൽ കെപിസിസി അധ്യക്ഷൻ കെ.സുധാകരന് വി ഡി സതീശൻ പൂർണപിന്തുണ പ്രഖ്യാപിച്ചു. രാഷ്ട്രീയ നേതാക്കൻമാർക്കെതിരെയുള്ള കാര്യങ്ങൾ പൊലിപ്പിക്കുന്നതാണ് നിലവിലെ രീതി. മാധ്യമങ്ങൾക്ക് വേറെ പണിയൊന്നുമില്ലേ ? തട്ടിപ്പുകാരനെന്നറിഞ്ഞാൽ സുധാകരൻ അവിടെ പോകുമോയെന്നും ചോദിച്ചു. ജനപ്രതിനിധികൾക്ക് പലതരം ആളുകളുമായി ബന്ധപ്പെടേണ്ടി വരും. ചിലർ അടുത്തു വന്ന് ഫോട്ടോ എടുക്കും. സിനിമാക്കാർക്ക് അത് തടയാനാകും പക്ഷേ രാഷ്ട്രീയക്കാർക്ക് അതിന് കഴിയില്ലല്ലോയെന്നും സതീശൻ കാസർകോട്ട് പറഞ്ഞു.

Recommended Video

cmsvideo
    Monson Mavunkal's dramatic arrest | Oneindia Malayalam

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+