തിരുവഞ്ചൂരിനെതിരെയുള്ള വധഭീഷണി: പിന്നില്‍ ടിപി കേസ് പ്രതികളെന്ന് പ്രതിപക്ഷം, അന്വേഷണം വേണം
തിരുവനന്തപുരം: മുന്‍ അഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനെതിരെയുള്ള വധഭീഷണിക്ക് പിന്നില്‍ സിപിഎം പ്രവര്‍ത്തകരാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്. ടിപി കേസ് പ്രതികളാണ് ഇതിന് പിന്നില്‍. സര്‍ക്കാര്‍ ഇക്കാര്യം ഗൗരവമായി അന്വേഷിക്കണമെന്നും വിഡി സതീശന് ആവശ്യപ്പെട്ടു. പത്ത് ദിവസത്തിനുള്ളില്‍ ഇന്ത്യ വിട്ടില്ലെങ്കില്‍ കൊല്ലുമെന്ന് ഭീഷണി മുഴക്കിയാണ് ഊമക്കത്ത് എത്തിയിരിക്കുന്നത്.
എംഎല്‍എ ഹോസ്റ്റലിലെ വിലാസത്തില്‍ ലഭിച്ച കത്തില്‍ പത്ത് ദിവസത്തിനകം ഇന്ത്യ വിടണമെന്നും ഇല്ലെങ്കില്‍ ഭാര്യയെയും മക്കളെയും ഉള്‍പ്പെടെ വകവരുത്തുമെന്നാണ് പറഞ്ഞിരിക്കുന്നത്. കോഴിക്കോട് നിന്നാണ് കത്ത് പോസ്റ്റ് ചെയ്തിരിക്കുന്നത്. സംഭവത്തിന് പിന്നില്‍ ടിപി കേസ് പ്രതികളുടെ പ്രതികാര നീക്കമാണെന്ന് തിരുവഞ്ചൂര്‍ പ്രതികരിച്ചിരുന്നു. ആ കേസ് നടക്കുമ്പോള്‍ ഉമ്മന്‍ചാണ്ടി മന്ത്രിസഭയില്‍ ആഭ്യന്തരമന്ത്രിയാണ് തിരുവഞ്ചൂര്‍.

അതേസമയം, തിരുവഞ്ചൂര്‍ രാധാകൃഷ്ണനെതിരെയുള്ള ഭീഷണി കത്ത് വന്നത് ജയിലില്‍ നിന്നാണെന്നും വിഡി സതീശന് ആരോപിച്ചു. കേരളത്തില്‍ ക്രിമിനലുകളുടെ അഴിഞ്ഞാട്ടമാണെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. വിഡി സതീശനൊപ്പം കെപിസിസസി അധ്യക്ഷനും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തിരുന്നു. സംഭവത്തില്‍ പ്രതികരിച്ച് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും രംഗത്തെത്തി.
തിരുവഞ്ചൂര്‍ രാധാകൃഷ്ണനെതിരെ വധഭീഷണി ഉണ്ടായ സംഭവം അതീവ ഗുരുതരമാണെന്നും ഇതേക്കുറിച്ച് അന്വേഷിച്ച് കുറ്റക്കാര്‍ക്കെതിരേ കര്‍ശന നടപടി എടുക്കണമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. തിരുവഞ്ചൂര്‍ രാധാകൃഷ്ണന് ആഭ്യന്തര മന്ത്രിയായിരുന്നപ്പോള്‍ നടപടി സ്വീകരിച്ച കേസിലെ പ്രതികളാണ് ഊമക്കത്തിനു പിന്നിലെന്നു സംശയിക്കുന്നു. മുന്‍ ആഭ്യന്തരമന്ത്രിക്കെതിരേ പോലും വധഭീഷണി ഉയരുന്ന സാഹചര്യം ഗൗരവമുള്ളതാണെന്ന് ഉമ്മന്‍ ചാണ്ടി ചൂണ്ടിക്കാട്ടി.
Recommended Video
-
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട്












Click it and Unblock the Notifications