• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ചെരുപ്പ് നക്കിയവരെ മഹത്വവല്‍ക്കരിക്കുന്നു', ഒറ്റുകാരെ ആദരിക്കേണ്ട ഗതികേടിലാണ് രാജ്യമെന്ന് വിഡി സതീശൻ

Google Oneindia Malayalam News

പാലക്കാട്: അധിനിവേശത്തിനെതിരെ പോരാടിയവരെ വര്‍ഗീയവാദികളായി ചിത്രീകരിക്കുകയും അധിനിവേശക്കാരന്റെ ചെരുപ്പ് നക്കി കാര്യങ്ങള്‍ നേടിയവരെ മഹത്വ വല്‍ക്കരിക്കുകയും ചെയ്യുന്നതാണ് പുതിയ ചരിത്രമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ഒറ്റുകാരെ സ്വാതന്ത്ര്യ സമരസേനാനികളായി ആദരിക്കേണ്ട ഗതികേടിലാണ് രാജ്യമെന്നും അദ്ദേഹം പറഞ്ഞു. മലബാര്‍ സമരനായകന്‍ നെല്ലിക്കുന്നത്ത് ആലി മുസ്ലിയാരുടെ 100-ാം രക്തസാക്ഷി ദിനത്തിന്റെ ഭാഗമായി ശുഹൈബ് കള്‍ചറല്‍ ഫോറം വേങ്ങര സംഘടിപ്പിച്ച ചരിത്ര സെമിനാര്‍ ഉദ്ഘാടനത്തിലാണ് സതീശന്റെ പരാമര്‍ശം

ചരിത്രത്തെ വളച്ചൊടിക്കുകയും മാറ്റിയെഴുതുകയും ഇല്ലാതാക്കുകയും ചെയ്യുന്നതാണ് അവരുടെ രീതി. ഇത് ഫാസിസ്റ്റ് രീതിയാണ്. രാജ്യം ഭരിക്കുന്നവര്‍ ഇതുതന്നെയാണ് ചെയ്യുന്നതെന്നും നെഹ്‌റുവിനില്ലാത്ത പ്രാധാന്യം സവര്‍ക്കറിന് നല്‍കുന്നത് ഇതുകൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ ഉമര്‍ ചെരിപ്പൂര്‍ അധ്യക്ഷത വഹിച്ചു. ഡോ. ഹൂസൈന്‍ രണ്ടത്താണി, ആര്യാടന്‍ ഷൗക്കത്ത്, എഴുത്തുകാരന്‍ പി സുരേന്ദ്രന്‍, എന്‍ എസ് അബ്ദുള്‍ എന്നിവര്‍ വിവിധ വിഷയങ്ങളില്‍ അവതരണം നടത്തി.

വെറൈറ്റി ഫോട്ടോഷൂട്ടുമായി മീര നന്ദൻ.... ഏറ്റെടുത്ത് ആരാധകര്‍ ... കാണാം ചിത്രങ്ങള്‍വെറൈറ്റി ഫോട്ടോഷൂട്ടുമായി മീര നന്ദൻ.... ഏറ്റെടുത്ത് ആരാധകര്‍ ... കാണാം ചിത്രങ്ങള്‍

1

സ്വാതന്ത്രി ദിനാഘോഷങ്ങള്‍ക്ക് പിന്നാലെയും ബിജെപിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വിഡി സതീശൻ രംഗത്തെത്തിയിരുന്നു.ഒറ്റുകൊടുത്തവരും പിന്നില്‍ നിന്ന് കുത്തിയവരുമാണ് സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികം ആഘോഷിച്ചതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. തീക്ഷ്ണമായ സമര കാലത്ത് ബ്രിട്ടീഷുകാരുമായി സന്ധിചെയ്ത് മാപ്പിരന്നവരാണ് ഇപ്പോൾ രാജ്യം ഭരിക്കുന്നതെന്നും സതീശൻ പറഞ്ഞിരുന്നു.

2

സ്വാതന്ത്ര്യ സമരത്തെ പിന്നില്‍ നിന്ന് കുത്തിയവര്‍ 75ാം സ്വാതന്ത്യദിനം ആഘോഷിച്ചു എന്നത് നാം വിസ്മരിക്കരുത്. ഇന്ന് കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടിയുടെ പിൻമുറക്കാര്‍ ആദ്യം സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്തവര്‍ പിന്നീട് ജയിലില്‍ പോയി. ജയില്‍ കിടന്നപ്പോള്‍ അവര്‍ക്ക് ബോധോദയം ഉണ്ടായി ബ്രിട്ടീഷുകാരുമായി അവര്‍ സന്ധിചെയ്തു. മാപ്പിരന്നു, മാപ്പെഴുതികൊടുത്ത് അവര്‍ പുറത്ത് വന്നു.പിന്നീട് അവര്‍ സ്വാതന്ത്ര്യ സമരത്തെ ഒറ്റുകൊടുത്തു.

3

കമ്മ്യൂണിസ്റ്റ് നേതാക്കള്‍ക്കെതിരെയും വിഡി സതീശൻ ആരോപണമുന്നയിച്ചിരുന്നു. ക്വിറ്റ് ഇന്ത്യാ സമരത്തെ തള്ളിപ്പറഞ്ഞ അഞ്ചാം പത്തികളായിരുന്നു കമ്യൂണിസ്റ്റുകാരെന്നായിരുന്നു വിമര്‍ശനം. സായുധ വിപ്ലവത്തിലൂടെ നെഹ്റു സർക്കാരിനെ അട്ടിമറിക്കാൻ ശ്രമിച്ചവരാണ് കമ്മ്യൂണിസ്റ്റുകാര്‍. ഷ്യയില്‍ മഴപെയ്യുമ്പോല്‍ കൊച്ചിയിലും തിരുവനന്തപുരത്തും കുട പിടിക്കുന്നവരായിരുന്നു കമ്മ്യൂണിസ്റ്റുകാര്‍. . രണ്ടാം ലോകമഹായുദ്ധകാലത്ത് കമ്മ്യൂണിസ്റ്റുകാര്‍ ഹിറ്റലറുടെ കൂടെയായിരുന്നു.

4

പിന്നീട് ഹിറ്റ്ലര്‍ റഷ്യയെ ആക്രമിച്ചപ്പോള്‍ സ്റ്റാലിൻ ബ്രിട്ടീഷുകാരുടെ കൂടെ ചേര്‍ന്നും. അപ്പോല്‍ ഇന്ത്യയിലെ കമ്മ്യൂണിസ്റ്റുകാരും ബ്രിട്ടീഷുകാര്‍ക്കൊപ്പം ചേര്‍ന്നു.1942 ല്‍ ക്വറ്റ് ഇന്ത്യ സമരത്തിന്‍റെ ഭാഗമായി നടന്ന വലിയ പ്രക്ഷോഭത്തെ ഒറ്റിക്കൊടുത്തവരാണ് കമ്മ്യൂണിസ്റ്റുകാര്‍, 1947 ആഗസ്റ്റ് 15 കരിദിനമായി ആചരിച്ചവരാണവര്‍.നെഹ്റു സ്ഥാനമേറ്റപ്പോള്‍ ആ ഭരണത്തെ അവര്‍ അട്ടിമറിക്കാൻ ശ്രമിച്ചു. കല്‍ക്കട്ട തീസിസിലൂടെ ആക്രമണത്തിന് അവര്‍ ആഹ്വാനം ചെയ്തെന്നും സതീശൻ ആരോപിച്ചിരുന്നു.

വെറൈറ്റി ഫോട്ടോഷൂട്ടുമായി മീര നന്ദൻ.... ഏറ്റെടുത്ത് ആരാധകര്‍ ... കാണാം ചിത്രങ്ങള്‍

English summary
opposition leader vd Satheesan against vd hindu mahasabha leader savarkar says spies are the new freedom fighters
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X