കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാലാരിവട്ടത്തും കൂളിമാടിലും രണ്ട് രീതിയാണോയെന്ന് പ്രതിപക്ഷം; ആരോടും മമതയില്ലെന്ന് റിയാസ്

Google Oneindia Malayalam News

തിരുവനന്തപുരം: കൂളിമാട് പാലത്തിന്റെ ബീമുകള്‍ തകര്‍ന്ന സംഭവത്തില്‍ മന്ത്രിയോട് ചോദ്യങ്ങളുമായി പ്രതിപക്ഷം. നിര്‍മാണത്തിലിരിക്കെ ബീമുകള്‍ തകര്‍ന്നത് ഹൈഡ്രോളിക് ജാക്കി തകരാറിലായത് കൊണ്ടാണെന്ന് പൊതുമരാമത്ത് മന്ത്രി പിഎ മുഹമ്മദ് റിയാസ് ആവര്‍ത്തിച്ചു. എന്തുകൊണ്ട് ഊരാളുങ്കലിനെതിരെ നടപടി എടുത്തില്ലെന്ന ചോദ്യങ്ങളും പ്രതിപക്ഷം ഉയര്‍ത്തി. ഹൈഡ്രോളിക് ജാക്കി ഉപയോഗിച്ച് ബീമുകള്‍ ഉയര്‍ത്തുമ്പോള്‍ ഒരു ജാക്കി തകരാറിലായതാണ് ബീമുകള്‍ തകരാന്‍ കാരണമെന്നായിരുന്നു കരാറുകാരനായ ഊരാളുകള്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിയുടെ വിശദീകരണം.

നടന്‍ നരേഷ് നടിയുമൊത്ത് ഹോട്ടല്‍ മുറിയില്‍; കൈയ്യോടെ പൊക്കി മൂന്നാം ഭാര്യ, കൈയ്യാങ്കളി, കൂകി വിളിനടന്‍ നരേഷ് നടിയുമൊത്ത് ഹോട്ടല്‍ മുറിയില്‍; കൈയ്യോടെ പൊക്കി മൂന്നാം ഭാര്യ, കൈയ്യാങ്കളി, കൂകി വിളി

1

സര്‍ക്കാരിന് ഒരു കരാര്‍ കമ്പനിയോടും പ്രത്യേക മമതയില്ലെന്നായിരുന്നു മന്ത്രിയുടെ മറുപടി. കരാര്‍ കമ്പനിക്കും, മേല്‍നോട്ട ചുമതലയുള്ള പൊതുമരാമത്ത് ഉദ്യോഗസ്ഥര്‍ക്കും വീഴ്ച്ച സംഭവിച്ചതായി പ്രതിപക്ഷം സഭയില്‍ ആരോപിച്ചു. ഇതിനിടയിലാണ് കരാര്‍ കമ്പനിക്കെതിരെ എന്തുകൊണ്ടാണ് സര്‍ക്കാര്‍ നടപടി എടുക്കാത്തതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ചോദിച്ചത്. പാലാരിവട്ടത്ത് ഒരു രീതി കൂളിമാട് വേറൊരു രീതി എന്നത് സ്വീകാര്യമല്ലെന്ന് പ്രതിപക്ഷം ഉന്നയിച്ചു. പാലാരിവട്ടം പാലം സംബന്ധിച്ച കാര്യങ്ങള്‍ സഭയില്‍ ഉയര്‍ത്തുന്നത് ബോധപൂര്‍വമാണെന്നും മന്ത്രി മറുപടി നല്‍കി.

പാലാരിവട്ടം പാലവും കൂളിമാടും പാലവും തമ്മില്‍ എങ്ങനെയാണ് താരതമ്യപ്പെടുത്താന്‍ കഴിയുന്നതെന്ന് മന്ത്രി പ്രതിപക്ഷത്തോട് ചോദിച്ചു. ചിലരെ വലിച്ചിഴയ്ക്കാനാണ് പാലാരിവട്ടം പാലം ആവര്‍ത്തിക്കുന്നത്. എന്തിനാണ് പാലാരിവട്ടത്ത് മൊബിലൈസേഷന്‍ നല്‍കിയതെന്ന് മന്ത്രി ചോദിച്ചു. ആര് തെറ്റ് ചെയ്താലും നടപടി എടുക്കണം. എന്നാല്‍ കൂളിമാട് പാലത്തിന്റെ കാര്യത്തില്‍ എന്തുകൊണ്ട് നടപടി വരുന്നില്ലെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ചോദ്യം. ഒരു കരാര്‍ കമ്പനിയോടും സര്‍ക്കാരിന് പ്രത്യേക താല്‍പര്യമില്ല. പ്രതിപക്ഷത്തുള്ളവര്‍ തന്നെ ഇതേ കരാര്‍ കമ്പനിയുടെ സേവനം തേടിയവരാണെന്നും മുഹമ്മദ് റിയാസ് പറഞ്ഞു.

അതേസമയം ഇന്ന് സഭയില്‍ കടുത്ത വാദപ്രതിവാദങ്ങളാണ് നടന്നത്. എകെജി സെന്ററിന് നേരെ നടന്ന ആക്രമം ആസൂത്രിതമാണെന്നും പിന്നില്‍ കോണ്‍ഗ്രസ് ആണെന്ന നേതാക്കളുടെ ആരോപണം മുഖ്യമന്ത്രി ഏറ്റെടുത്തില്ല. പോലീസ് ഒത്താശയോടെ സിപിഎം അറിഞ്ഞ് നടത്തിയ അക്രമമെന്നായിരുന്നു പ്രതിപക്ഷം ആരോപിച്ചത്. ഏകെജി സെന്ററിന് നേരെ നടന്നത് ആസൂത്രിതമായ ആക്രമണാണെന്നും മുഖ്യമന്ത്രി പറഞ്ഞു. പോലീസിന് വീഴ്ച്ച പറ്റിയിട്ടുണ്ടെങ്കില്‍ പരിശോധിക്കും. എകെജി സെന്റര്‍ ആക്രമണം പ്രതിപക്ഷം അടിയന്തര പ്രമേയമാക്കിയപ്പോള്‍ ഒഴിഞ്ഞുമാറിയെന്ന പഴി ഒഴിവാക്കാന്‍ ഭരണപക്ഷം ചര്‍ച്ചയ്ക്ക് തയ്യാറാവുകയായിരുന്നു.

ഉദ്ധവിന് അടുത്ത പണിയുമായി ഏക്‌നാഥ് ഷിന്‍ഡെ.. സ്പീക്കര്‍ വെറുതെയല്ല, 16 എംഎല്‍എമാര്‍ പുറത്തേക്ക്?ഉദ്ധവിന് അടുത്ത പണിയുമായി ഏക്‌നാഥ് ഷിന്‍ഡെ.. സ്പീക്കര്‍ വെറുതെയല്ല, 16 എംഎല്‍എമാര്‍ പുറത്തേക്ക്?

English summary
opposition questions minister pa mohammed riyas on koolimadu bridge issue, he replies back
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X