സ്വപ്ന കേസില്‍ ഒന്നിച്ച് പ്രതിപക്ഷം, ചോദ്യങ്ങള്‍ ഇങ്ങനെ, വിസിറ്റിംഗ് കാര്‍ഡും, പിണറായിക്ക് നേരെ...
തിരുവനന്തപുരം: സ്വപ്ന സുരേഷിന്റെ സ്വര്‍ണക്കടത്ത് കേസില്‍ ഒറ്റക്കെട്ടായി പ്രതിപക്ഷം. മുഖ്യമന്ത്രി പിണറായി വിജയനെതിരെ ബിജെപിയും കോണ്‍ഗ്രസും ഒരുപോലെ രംഗത്ത് വന്നിരിക്കുകയാണ്. സ്വപ്ന സുരേഷിന്റെ വിസിറ്റിംഗ് കാര്‍ഡില്‍ സര്‍ക്കാര്‍ മുദ്രയുണ്ട്. ഐടി വകുപ്പില്‍ താല്‍ക്കാലിക നിയമനായിരുന്നു സ്വപ്നയുടേതെന്ന സര്‍ക്കാര്‍ അവകാശവാദമാണ് പൊളിച്ചത്. ഇക്കാര്യം പുറത്തുകൊണ്ടുവന്നത് ശബരീനാഥന് എംഎല്‍എയാണ്. സ്വപ്നയുടെ വിസിറ്റിംഗ് കാര്‍ഡും അദ്ദേഹം ഫേസ്ബുക്കിലൂടെ പുറത്തുവിട്ടു.

കേരള സര്‍ക്കാരിന്റെ സ്പേസ് പാര്‍ക്ക് പദ്ധതിക്ക് വേണ്ടി പ്രൈസ് വാട്ടര്‍ഹൗസ് കൂപേഴ്സ് മുഖാന്തരം ഓപ്പറേഷന്‍സ് തസ്തികയില്‍ ഇന്റര്‍വ്യൂ ഇല്ലാതെ ഉന്നത ശമ്പളത്തില്‍ നിയമിച്ച വ്യക്തിയുടെ വിസിറ്റിംഗ് കാര്‍ഡ് ഒന്ന് കാണമെന്ന കുറിപ്പും ശബരീനാഥ് പങ്കുവെച്ച് കുറിപ്പും പങ്കുവെച്ചിട്ടുണ്ട്. സ്വപ്ന മുപഖ്യമന്ത്രിയുടെ ഓഫീസിലെ നിത്യ സന്ദര്‍ശകയായിരുന്നുവെന്ന് ആര്‍എസ്പി നേതാവ് ഷിബു ബേബി ജോണും പറയുന്നു. എംഎല്‍എമാര്‍ക്കും മറ്റുള്ളവര്‍ക്കും നിയന്ത്രണമുള്ള ഓഫീസില്‍ എങ്ങനെ ഒരു പൊതുമേഖലാ സ്ഥാപനത്തിലെ കരാര്‍ ജീവനക്കാരി നിത്യ സന്ദര്ശകയായെന്നും അദ്ദേഹം ചോദിക്കുന്നു.
Recommended Video
മുഖ്യമന്ത്രിയുടെ ഓഫീസില്‍ കയറി ഇറങ്ങിയവരുടെ വിവരങ്ങള്‍ അറിയാന്‍ കഴിഞ്ഞ ആറ് മാസത്തെ സിസിടിവി ദൃശ്യം പുറത്തുവിടണം. ഈ സ്ത്രീക്ക് സര്‍ക്കാരിലും മുഖ്യമന്ത്രിയിലും വലിയ സ്വാധീനമാണ് ഉണ്ടായിരുന്നത്. താല്‍ക്കാലിക ജീവനക്കാരിയുടെ കൈവശമുണ്ടായിരുന്ന സംസ്ഥാന സര്‍ക്കാര്‍ മുദ്രയുള്ള വിസിറ്റിംഗ് കാര്‍ഡാണെന്നും ഷിബു ബേബി ജോണ്‍ പറഞ്ഞു. ഈ സ്ത്രീക്ക് പ്ലസ്ടു, അറബിക് വിദ്യാഭ്യാസം മാത്രമാണ് യോഗ്യത. ട്രാവല്‍ ആന്റ് ടൂറിസം കോഴ്സ് പഠിച്ച് ജോലി ചെയ്തതായും അറിയുന്നു. ഇവരുടെ വിദ്യാഭ്യാസ യോഗ്യതയുടെ ആധികാരികത പരിശോധിക്കണമെന്നും ഷിബു ബേബി ജോണ്‍ പറഞ്ഞു.
സ്വപ്നയുമായി മുഖ്യമന്ത്രിയുടെ ഓഫീസിനുള്ള ബന്ധത്തെ കുറിച്ച് സിബിഐ അന്വേഷിക്കണമെന്ന് ബിജെപി നേതാവ് പികെ കൃഷ്ണദാസ് പറഞ്ഞു. യുഎഇയിലെ കോണ്‍സുലേറ്റില്‍ ഓഫീസ് സെക്രട്ടറി ജോലി നല്കിയ കോണ്‍ഗ്രസ് നേതാവിനെ കുറിച്ചും അന്വേഷിക്കണം. ശിവശങ്കറിനെ മാറ്റുന്നതിന് മുമ്പ് മുഖ്യമന്ത്രി സ്വയം ഒഴിയുകയാണ് വേണ്ടത്. ലാവ്ലിന് കേസ് പോലെ ഈ കേസില്‍ മുഖ്യമന്ത്രി രക്ഷപ്പെടില്ല. കേന്ദ്ര സര്‍ക്കാരും ഏജന്‍സികളുമാണ് അന്വേഷണം നടത്തുന്നതെന്നും കൃഷ്ണദാസ് പറഞ്ഞു.
സ്വര്‍ണക്കടത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് ഔദ്യോഗികമായി കത്തയച്ചെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. തനിക്ക് രക്ഷപ്പെടാന്‍ ബലിയാടുകളെ അന്വേഷിച്ച് നടക്കുന്ന ദിശയിലേക്ക് മുഖ്യമന്ത്രി നീങ്ങിയെന്നും ചെന്നിത്തല തുറന്നടിച്ചു. ശിവശങ്കറിനെ മാറ്റിയതിലൂടെ മുഖ്യമന്ത്രി ആരോപണങ്ങള്‍ ശരിവെച്ചെന്നും ചെന്നിത്തല പറഞ്ഞു. അതേസമയം കേസുമായി ബന്ധപ്പെട്ട എല്ലാവരെയും സമഗ്ര അന്വേഷണം നടത്തിയ ശിക്ഷിക്കുമെന്ന് കോടിയേരി പറഞ്ഞു. തെറ്റ് ചെയ്തവര്‍ ആരായിരുന്നാലും രക്ഷപ്പെടാന്‍ പോകുന്നില്ലെന്നായിരുന്നു കോടിയേരിയുടെ പോസ്റ്റ്.
-
കുത്തനെ ഇടിയുന്നു, പിന്നാലെ തിരിച്ചുകയറുന്നു! സ്വര്‍ണത്തിന് ഈ ആഴ്ച എന്ത് സംഭവിക്കും? -
ഇതുവരെ കൂടിയതൊന്നുമല്ല... സ്വര്‍ണത്തിന്റെ കുതിപ്പ് വരാനിരിക്കുന്നതേയുള്ളൂ... വെള്ളിക്കും വില കൂടും -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
യുദ്ധം അവസാനിച്ചാല്‍ സ്വര്‍ണം എങ്ങനെ വ്യാപാരം ചെയ്യണം? വിലയിടിവ് തുടരുമോ? -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണം വിറ്റ് തുർക്കി; രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍, റഷ്യയും വിറ്റു 15 ടണ്‍..ഇനി സ്വർണ വില കുത്തനെ താഴേക്കോ? -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
ഗ്രാമിന് 100 ദിര്‍ഹത്തോളം കുറവ്!! ആഭരണങ്ങളും സ്വര്‍ണനാണയങ്ങളും വാരിക്കൂട്ടി ദുബായ് ജനത -
ഗള്‍ഫില്‍ ആരും സ്വര്‍ണം വാങ്ങുന്നില്ലേ..!? സ്വര്‍ണവില്‍പ്പന ഇടിയുന്നു... 70% കുറവ് -
'സ്വർണം ഇപ്പോൾ വാങ്ങിയില്ലെങ്കിൽ ഇനി വാങ്ങാനേ നിങ്ങൾ പോകില്ല';നിക്ഷേപകർക്ക് മുന്നറിയിപ്പ് -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില












Click it and Unblock the Notifications