ഇന്ധന സെസ് വര്‍ധനവില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം: നിയമസഭാ കവാടത്തില്‍ സത്യാഗ്രഹമിരിക്കും
ഇന്ധന സെസ് ഉയര്‍ത്തിയത് പിന്‍വലിക്കണമെന്നാണ് പ്രതിപക്ഷം ആവശ്യപ്പെടുന്നത്. ഇതിന്റെ ഭാഗമായിട്ടാണ് നിയമസഭാ കവാടത്തില്‍ സത്യാഗ്രഹമിരിക്കുന്നത്.

തിരുവനന്തപുരം: സംസ്ഥാന ബജറ്റിലെ ഇന്ധന സെസ് വര്‍ധനവിലും മറ്റ് വിവിധ നികുതി വര്‍ധനവിലും ശക്തമായി പ്രതിഷേധിച്ച് പ്രതിപക്ഷം നിയസഭയ്ക്കുള്ളിലും പുറത്തുമായിട്ടാണ് പ്രതിപക്ഷത്തിന്റെ സമരം. നിയമസഭയില്‍ ഇന്ധന നികുതി വര്‍ധനവിലായിരുന്നു പ്രതിപക്ഷ സമരം.
എംഎല്‍എമാര്‍ പ്ലക്കാര്‍ഡുകളുമായിട്ടാണ് സഭയിലേക്ക് എത്തിയത്. എംഎല്‍എമാര്‍ സഭകവാടത്തില്‍ സത്യാഗ്രഹ സമരവും നടത്തും. ചോദ്യോത്തരവേള ആരഭിച്ചതിന് പിന്നാലെ പ്ലക്കാര്‍ഡും ബാനറും ഉയര്‍ത്തി പ്രതിഷേധിക്കുകയായിരുന്നു പ്രതിപക്ഷം. മുദ്രാവാക്യം വിളികളും ഇതോടൊപ്പം ഉയര്‍ന്നു. അതേസമയം ചോദ്യോത്തരവേളയുമായി പ്രതിപക്ഷം സഹകരിച്ചു.
ഇന്ധന സെസ് ഉയര്‍ത്തിയത് പിന്‍വലിക്കണമെന്നാണ് പ്രതിപക്ഷം ആവശ്യപ്പെടുന്നത്. ഇതിന്റെ ഭാഗമായിട്ടാണ് നിയമസഭാ കവാടത്തില്‍ സത്യാഗ്രഹമിരിക്കുന്നത്. ബജറ്റ് ചര്‍ച്ചയ്ക്ക് മുമ്പ് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ സഭയില്‍ ഈ പ്രഖ്യാപനം നടത്തും.

യുഡിഎഫ് പാര്‍ലമെന്ററികാര്യ സമിതി എടുത്ത തീരുമാനത്തിന്റെ ഭാഗമായിട്ടാണ് സമരം. സംസ്ഥാനത്ത് ബജറ്റില്‍ ഇന്ധന നികുതി, ഭൂനികുതിതയും, വാഹന നികുതിയും, അടക്കമുള്ള സുപ്രധാന നികുതികളെല്ലാം വര്‍ധിപ്പിച്ചിരുന്നു.
വരുമാനം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു ഈ വര്‍ധന. സംസ്ഥാന സര്‍ക്കാരിനെതിരെ ഇതേ തുടര്‍ന്ന് വ്യാപക വിമര്‍ശനമുയര്‍ന്നിരുന്നു. ജീവിത ചെലവ് വര്‍ധിപ്പിക്കുന്നതാണ് ഈ തീരുമാനങ്ങളെന്നാണ് വിലയിരുത്തല്‍.












Click it and Unblock the Notifications