പി സി ജോര്‍ജ്ജിന്റെ വിദ്വേഷ പ്രസംഗം കോടതി നേരിട്ട് കാണും
തിരുവനന്തപുരം: പി സി ജോര്‍ജ്ജ് നടത്തിയ വിദ്വേഷ പ്രസംഗം നേരിട്ട് കാണാന്‍ കോടതി. പി സി ജോര്‍ജ്ജിനെതിരെ മതവിദ്വേഷത്തിന് കേസെടുക്കാന്‍ കാരണമായ പ്രസംഗമാണ് കോടതി നേരിട്ട് കാണുന്നത്. പ്രസംഗം കോടതിയില്‍ പ്രദര്‍ശിപ്പിക്കാനുള്ള സൗകര്യരം ഒരുക്കാന്‍ സൈബര്‍ പൊലീസിന് കോടതി നിര്‍ദേശം നല്‍കി. മത വിദ്വേഷ പ്രസംഗ കേസില്‍ പി സി ജോര്‍ജ്ജിന്റെ ജാമ്യം റദ്ദാക്കണമെന്ന സര്‍ക്കാരിന്റെ ഹര്‍ജി പരിഗണിക്കവെയാണ് കോടതി ഇക്കാര്യം അറിയിച്ചത്.
പി സി ജോര്‍ജ് നടത്തിയ പ്രസംഗത്തിന്റെ ഡിവിഡി പ്രോസിക്യൂഷന്‍ കോടതിയില്‍ ഹാജരാക്കിയിരുന്നു. ഈ വീഡിയോ കാണാന്‍ തിങ്കളാഴ്ച ഉച്ചക്ക് 12 മണിക്ക് സൗകര്യം ഒരുക്കണമെന്നാണ് കോടതിയുടെ നിര്‍ദേശം. തിരുവനന്തപുരം ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ്-രണ്ടാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്.

ഭരണഘടന നല്‍കുന്ന അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ അടിസ്ഥാനത്തിലാണ് പ്രസംഗം നടത്തിയതെന്നായിരുന്നു പിസി ജോര്‍ജ്ജിന്റെ അഭിഭാഷകന്‍ വാദിച്ചത്. പൊലീസ് രാഷ്ട്രീയ പ്രേരിതമായാണ് കേസെടുത്തതെന്നും പറഞ്ഞു. ജനാധിപത്യ മര്യാദകള്‍ പാലിക്കാത്ത വ്യക്തിയാണ് പിസി ജോര്‍ജ്ജെന്നും ജാമ്യാവസ്ഥ ലംഘിച്ച് കോടതിയെ പോലും വെല്ലുവിളിക്കുകയാണെന്നുമാണ് പ്രതിഭാഗത്തെ എതിര്‍ത്ത് പ്രോസിക്യൂഷന്‍ വാദിച്ചത്. തുടര്‍ന്നാണ് പ്രസംഗം നേരിട്ട് കാണാന്‍ കോടതി തീരുമാനിക്കുന്നത്.
'അതിജീവിത അങ്ങോട്ട് പോയില്ല, മഞ്ജു വാര്യർ ഇങ്ങോട്ട് വന്ന് കാര്യങ്ങളനേഷിച്ചതാണ്;തെറ്റിദ്ധാരണയുണ്ടായി'
തിരുവനന്തപുരത്ത് നടന്ന അനന്തപുരി ഹിന്ദുമഹാ സംഗമം പരിപാടിയില്‍ വെച്ചായിരുന്നു പി സി ജോര്‍ജ്ജ് മതവിദ്വേഷ പ്രസംഗം നടത്തിയത്. പ്രസംഗത്തിന്റെ വീഡിയോ വ്യാപകമായി പ്രചരിക്കുകയും സംഭവം വിവാദമാവുകയും ചെയ്തതോടെ തിരുവനന്തപുരം ഫോര്‍ട്ട് പോലീസ് കേസെടുക്കുക ആയിരുന്നു. കേസില്‍ അറസ്റ്റിലായെങ്കിലും പിസി ജോര്‍ജ്ജിന് ജാമ്യം ലഭിക്കുകയായിരുന്നു. താന്‍ നടത്തിയ പ്രസംഗത്തില്‍ മാറ്റമൊന്നുമില്ലെന്നും ജാമ്യം കിട്ടിയതിന് പിന്നാലെ പിസി ജോര്‍ജ്ജ് പറഞ്ഞിരുന്നു.
മുസ്ലിങ്ങളുടെ ഹോട്ടലിലെ ചായയില്‍ വന്ധ്യത വരാനുള്ള തുള്ളിമരുന്ന് ചേര്‍ക്കുന്നുണ്ടെന്നും മുസ്ലിങ്ങള്‍ അവരുടെ ജനസംഖ്യ വര്‍ദ്ധിപ്പിച്ച് മുസ്ലിം രാജ്യമാക്കി മാറ്റാന്‍ ശ്രമിക്കുന്നുണ്ടെന്നും പി സി ജോര്‍ജ്ജ് പ്രസംഗത്തില്‍ പറഞ്ഞിരുന്നു.
Recommended Video
ദില്‍ഷാ ഡു യൂ ലൗ മി, യെസ് ഓര്‍ നോ? ബിഗ് ബോസ് വീട്ടില്‍ പ്രേക്ഷകര്‍ കാത്തിരുന്ന ചോദ്യം
ഈ സംഭവത്തിന് പിന്നാലെ പി സി ജോര്‍ജ്ജ് വീണ്ടും വിദ്വേഷ പ്രസംഗം നടത്തിയിരുന്നു. സംഭവത്തില്‍ പൊലീസ് കേസെടുത്തിരുന്നു. എറണാകുളം വെണ്ണല മഹാദേവ ക്ഷേത്രത്തില്‍ നടത്തിയ വിദ്വേഷ പ്രസംഗത്തിലായിരുന്നു ജോര്‍ജ്ജിനെതിരെ പാലാരിവട്ടം പോലീസ് കേസെടുത്തത്. വര്‍ഗീയ വിദ്വേഷം ഉണ്ടാക്കാന്‍ ശ്രമിച്ചതിന് 153 എ, 295 എ എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. ആവശ്യമെങ്കില്‍ സംഘാടകര്‍ക്കെതിരെയും കേസെടുക്കുമെന്ന് പൊലീസ് പറഞ്ഞിരുന്നു.












Click it and Unblock the Notifications