സെൻകുമാറിനെതിരെ പി ജയരാജൻ; 'സെൻകുമാറിനെ മാറ്റിയത് തന്റെ നിർദേശപ്രകാരമല്ല!!'

  • By: Akshay
Subscribe to Oneindia Malayalam

കണ്ണൂർ: തന്റെ നിര്‍ദേശപ്രകാരമല്ല പോലീസ് മേധാവി സ്ഥാനത്ത് നിന്ന് സെന്‍കുമാറിനെ മാറ്റിയതെന്ന് സിപിഎം കണ്ണൂർ ജില്ല സെക്രട്ടറി പിജയരാജൻ. എൽഡിഎഫ് സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം തന്നെ ഡിജിപി അധികാര സ്ഥാനത്തുനിന്ന് മാറ്റിയത് പ്രതികാര ബുദ്ധിയെന്ന തൊപ്പി ചേരുക സെന്‍കുമാറിനാണ്.സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി പി.ജയരാജൻ പറഞ്ഞിട്ടാകാമെന്നും ടിപി സെൻകുമാർ പറഞ്ഞിരുന്നു.

ഇതിനുള്ള മറുപടി നൽകുകയായിരുന്നു പി ജയരാജൻ. തനിക്ക് സെന്‍കുമാറിനോട് ശത്രുതയോ വൈരാഗ്യമോ ഇല്ലന്നും യുഡിഎഫ് കാലത്തെ രാഷ്ട്രീയ ദൗത്യം ഏറ്റെടുത്തയാളാണ് സെന്‍കുമാറെന്നും ജയരാജന്‍ പറഞ്ഞു. പി ജയരാജനുമായി ഇതുവരെ സംസാരിച്ചിട്ടില്ല. സിപിഎമ്മിന്റെ മറ്റു കണ്ണൂർ നേതാക്കളുമായി ബന്ധമുണ്ടെന്നും സെൻകുമാർ മനോരമ ന്യൂസ് സംഘടിപ്പിച്ച പരിപാടിയില്‍ പറഞ്ഞിരുന്നു.

P Jayarajan

സിപിഎമ്മിലെ ചെറിയൊരു വിഭാഗത്തിനു മാത്രമാണ് തന്നോട് പകയുള്ളൂ. ടിപി ചന്ദ്രശേഖരൻ വധക്കേസ് അന്വേഷണവുമായി ബന്ധപ്പെട്ട പകയാകാം ഇതിനു കാരണം. ഏറെ വിവാദമായ സര്‍ക്കാര്‍ നടപടിയെ കുറിച്ച് പ്രതിക്കവെയായിരുന്നു ഏറെ വിവാദ പരമായ സർക്കാർ നടപടിയെ കുറിച്ച് സെൻകുമാർ പറഞ്ഞത്. മുഖ്യമന്ത്രി പിണറായി വിജയനുമായി നല്ല ബന്ധമാണ്. നല്ല രീതിയില്‍ മാത്രമേ അദ്ദേഹം പെരുമാറിയിട്ടുള്ളൂ. പെരുമാറിയിട്ടുള്ളൂ. ചിലരുടെ സമര്‍ദ ഫലമാകാം തന്നെ സ്ഥാനത്ത് നിന്ന് മാറ്റിയതെന്നും സെന്‍കുമാര്‍ പറഞ്ഞിരുന്നു.

English summary
P Jayarajan against TP Senkumar
Please Wait while comments are loading...