Get Updates
Get notified of breaking news, exclusive insights, and must-see stories!

ജയിലില്‍ നിന്നു പി ജയരാജനെ ആശുപത്രിയിലേക്ക് മാറ്റി

കണ്ണൂര്‍: കതിരൂര്‍ മനോജ് വധക്കേസില്‍ കോടതിയില്‍ കീഴടങ്ങിയ സിപിഎം ജില്ലാ സെക്രട്ടറി പി ജയരാജനെ ആശുപത്രിയിലേക്ക് മാറ്റി. പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കാണ് ജയരാജനെ മാറ്റിയത്. മോശം ആരോഗ്യസ്ഥിതിയായതു കൊണ്ട് ജയരാജന്‍ ചികിത്സയിലായിരുന്നു. ആരോഗ്യനില മോശമായതു കൊണ്ട് ഡോക്ടറുടെ നിര്‍ദ്ദേശമനുസരിച്ചാണ് ജയരാജനെ ആശുപത്രിയിലേക്ക് മാറ്റിയത്.

ജയരാജന് ഹൃദയസംബന്ധമായ അസുഖങ്ങള്‍ ഉണ്ടെന്ന് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ ഡോക്ടര്‍മാരും ഇക്കാര്യം സ്ഥിരീകരിച്ചശേഷമാണ് ജയരാജനെ പരിയാരത്തേക്ക് മാറ്റിയത്. കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റാനാണ് ആദ്യം തീരുമാനിച്ചത്.

p-jayarajan

എന്നാല്‍, അടുത്ത ആശുപത്രിയിലേക്ക് മാറ്റാന്‍ അധികൃതര്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. പരിയാരം മെഡിക്കല്‍ കോളേജില്‍ നേരത്തെ ചികിത്സയിലായിരുന്നു ജയരാജന്‍. ഒരു മാസത്തേക്ക് റിമാന്‍ഡ് ചെയ്ത ജയരാജനെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് അയച്ചിരുന്നു. അസുഖം പൂര്‍ണമായും ഭേദമാകാതെയാണ് ജയരാജന്‍ കീഴടങ്ങാന്‍ തീരുമാനിച്ചത്.

ആശുപത്രിയില്‍ നിന്നും ആംബുലന്‍സിലാണ് ജയരാജന്‍ കോടതിയിലെത്തിയത്. സിപിഎം നേതാക്കളെ കള്ളക്കേസില്‍ കുടുക്കാനുള്ള ഗൂഡാലോചനയുടെ ഭാഗമാണ് തനിക്കെതിരെ യുഎപിഎ ചുമത്താനുള്ള നീക്കത്തിന് പിന്നിലെന്ന് കോടതിയില്‍ ഹജരാകുന്നതിന് മുമ്പ് ജയരാജന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. പോലീസ് കാവലിലായിരിക്കും പി ജയരജാന്‍ കഴിയുക.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+