സന്നദ്ധ സംഘടനകൾ കൂടുതലായി പാലിയേറ്റിവ് രംഗത്തേക്ക് വരണമെന്ന് സ്പീക്കർ ശ്രീരാമകൃഷ്ണൻ
വടകര: മണിയൂർ പാലിയം ട്രസ്റ്റിന്റെ പാലിയേറ്റീവ് കേന്ദ്രത്തിന് സ്പീക്കർ പി ശ്രീരാമകൃഷ്ണൻ തറക്കല്ലിട്ടു. സന്നദ്ധ സംഘടനകൾ കൂടുതലായി പാലിയേറ്റിവ് രംഗത്തേക്ക് വരണമെന്ന് സ്പീക്കർ പറഞ്ഞു.
പാറക്കൽ അബ്ദുള്ള എം എൽ എ അധ്യക്ഷത വഹിച്ചു. കെ മുരളി, തിരുവള്ളൂർ മുരളി, ആർ.ബാലറാം, എം ജയപ്രഭ, ആനന്ദവല്ലി ,കെ ടി കെ.മോളി, ടി പി ഗോപാലൻ, എം കെ ഹമീദ്, പ്രമോദ് കോണിച്ചേരി എന്നിവർ പ്രസംഗിച്ചു.

പാലിയേറ്റീവ് കേന്ദ്രത്തിന് സ്പീക്കർ പി ശ്രീരാമകൃഷ്ണൻ ശിലാസ്ഥാപനം നിർവ്വഹിക്കുന്നു












Click it and Unblock the Notifications