ഒമ്പത് മണിയ്ക്ക് പരാതി, പത്ത് മണിക്ക് പരിഹാരം; ഞെട്ടിച്ച് മുഹമ്മദ് റിയാസ്
കോഴിക്കോട്: റോഡ് പണിയുമായി ബന്ധപ്പെട്ട പരാതിയില്‍ അതിവേഗം നടപടിയെടുത്ത് പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ്. രാവിലെ ഒമ്പത് മണിക്ക് നല്കിയ പരാതി അന്വേഷിച്ച് പത്ത് മണിക്കകം തന്നെ പരിഹാരത്തിനുള്ള പ്രവര്‍ത്തികള്‍ ആരംഭിക്കുകയാണ് മന്ത്രി മുഹമ്മദ് റിയാസ് ചെയ്തത് എന്ന് ഡൂള്‍ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. കോഴിക്കോട് കാരശ്ശേരിയില്‍ റോഡ് നവീകരണത്തിന്റെ ഭാഗമായി ഓട പണിയുകയും ഇതിന്റെ ഭാഗമായി വീട്ടിലേക്കുള്ള വഴി ഇല്ലാതാവുകയും ചെയ്തിരുന്നു. ഇതോടെയാണ് പൊതുമരാമത്ത് മന്ത്രിക്ക് മുന്നില്‍ പരാതി നല്‍കിയത്.
ഒരു ദിവസം കൊണ്ട് തീര്‍ക്കാം എന്നുപറഞ്ഞാണ് കരാറുകാരന് പണി ആരംഭിച്ചതെന്നും എന്നാല്‍ ഒരാഴ്ചയായിട്ടും പണി പൂര്‍ത്തിയാവാത്ത സാഹചര്യത്തിലാണ് അനസ് ദിച്ചു എന്നയാള്‍ മന്ത്രി മുഹമ്മദ് റിയാസിന് പരാതി അയക്കുന്നത്. ഫേസ്ബുക്കിലൂടെയാണ് അനസ് ദിച്ചു പരാതി നല്‍കിയത്. രാവിലെ ഒമ്പത് മണിയോടെയാണ് ഇയാള്‍ പരാതി അയച്ചത്. അധികം താമസിയാതെ പത്ത് മണിക്ക് തന്നെ പൊതുമരാമത്ത് മന്ത്രിയുടെ ഓഫീസില്‍ നിന്നും വിളിയെത്തിയതായി പരാതിക്കാരനെ ഉദ്ധരിച്ച് ഡൂള്‍ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

മന്ത്രിയുടെ ഓഫീസില്‍ നിന്ന് വിളിയെത്തിയതിന് പിന്നാലെ കരാറുകാരന് സ്ഥലത്തെത്തി പണി വീണ്ടും തുടങ്ങുകായിരുന്നുവെന്നും, മന്ത്രിയുടെ ഓഫീസില്‍ നിന്ന് രണ്ടും മൂന്നും തവണ വിളിച്ച് കാര്യങ്ങള്‍ അന്വേഷിക്കുകയും ചെയ്തതായും അനസ് ദിച്ചു പറയുന്നു. മന്ത്രിയെന്ന നിലയില്‍ മുഹമ്മദ് റിയാസിന്റെ ഇടപെടല്‍ മാതൃകാപരമാണെന്നും അനസ് ദിച്ചു കൂട്ടിച്ചേര്‍ത്തു.
നേരത്തെ പൊതുമരാമത്ത് മന്ത്രിയായി സ്ഥാനമേറ്റ ഉടന്‍ തന്നെ പൊതുജനങ്ങള്‍ക്ക് നേരിട്ട് തന്നെ മന്ത്രിയുമായി ആശയവിനിമയം നടത്തുവാനും പരാതികള്‍ ബോധിപ്പിക്കാനുമുള്ള തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ മുഹമ്മദ് റിയാസ് സ്വീകരിച്ചിരുന്നു. റിംഗ് റോഡ് എന്ന പരിപാടിയടക്കം നിരവധി പരിപാടികള്‍ ഇതിന്റെ ഭാഗമായി ആവിഷ്കരിച്ചിരുന്നു. മന്ത്രിയോട് ജനങ്ങള്‍ക്ക് നേരിട്ട് സംസാരിക്കാനുള്ള അവസരം ഉണ്ടാക്കുന്ന പരിപാടിയാണ് റിംഗ് റോഡ് എന്ന പേരില്‍ അറിയപ്പെടുന്നത്.
ജനങ്ങളുടെ പരാതികള്‍ കേള്‍ക്കുകയും അപ്പോള്‍ തന്നെ ബന്ധപ്പെട്ട ഉദ്യോഗസ്ഥനെ വിളിച്ച് ആ പരാതിയുടെ നിജസ്ഥിതി അന്വേഷിച്ച് വേണ്ട നടപടി സ്വീകരിക്കുകയുമാണ് പരിപാടിയിലൂടെ ചെയ്ത് വരുന്നത്. നിരവധി പരാതികള്‍ക്ക് അതിവേഗത്തില്‍ പരിഹാരം കാണാനും ഇതിലൂടെ കഴിഞ്ഞിട്ടുണ്ട്. ഇതിനൊപ്പം റോഡ് നിര്‍മാണത്തിന് ശേഷം കരാറുകാരുടെ വിവരങ്ങളും റോഡിന്റെ കാലാവധിയും അടക്കം പ്രസിദ്ധപ്പെടുത്തുന്നതിനുള്ള നടപടികളും റിയാസ് കൈക്കൊണ്ടിരുന്നു.
-
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ












Click it and Unblock the Notifications