Get Updates
Get notified of breaking news, exclusive insights, and must-see stories!

സംവിധായകന്‍ പീഡനക്കേസ് പ്രതിയായതുകൊണ്ട് സിനിമ തടയാനാവില്ല; കോടതി പറഞ്ഞതിങ്ങനെ

കൊച്ചി: സംവിധായകന്‍ ലിജു കൃഷ്ണ പീഡനക്കേസില്‍ പ്രതി ആയതിനാല്‍ നിവിന്‍ പോളി നായകനായ 'പടവെട്ട്' എന്ന പുതിയ സിനിമയ്ക്കു പ്രദര്‍ശനാനുമതി നല്‍കരുത് എന്ന് ആവശ്യപ്പെട്ട് പീഡനത്തിനിരയായ യുവതി നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി.

പരാതിക്കാരിയുടെ ആരോപണങ്ങള്‍ ചിത്രത്തിന്റെ പ്രദര്‍ശനവുമായി ബന്ധപ്പെട്ടുള്ളതല്ലെന്നും അതിനാല്‍ ഇടപെടാന്‍ ആവില്ല എന്നും കേന്ദ്ര സര്‍ക്കാരും സെന്‍സര്‍ ബോര്‍ഡും അറിയിച്ചു. തുടര്‍ന്ന് ജസ്റ്റിസ് വി ജി അരുണ്‍ ഹര്‍ജി തള്ളുകയായിരുന്നു.സിനിമയുടെ ഷൂട്ടിങ് ഘട്ടത്തില്‍ യുവതി പരാതി നല്‍കിയതിനെത്തുടര്‍ന്ന് കണ്ണൂരിലെ ചിത്രത്തിന്റെ ലൊക്കേഷനില്‍ നിന്ന് ലിജുവിനെ അറസ്റ്റ് ചെയ്തിരുന്നു.

1


സംവിധായകന്‍ ലിജു കൃഷ്ണ വാടക വീട്ടിലേക്ക് നിര്‍ബന്ധപൂര്‍വ്വം കൊണ്ടുപോകുകയും ലൈംഗികമായി പീഡിപ്പിക്കുകയുമായിരുന്നുവെന്നാണ് പീഡനത്തിനിരയായി യുവതി പറഞ്ഞത്.വിമണ്‍ എഗൈന്‍സ്റ്റ് സെക്ഷ്വല്‍ ഹരാസ്മെന്റ് എന്ന പേജിലൂടെയാണ് പീഡനത്തിനിരയായ യുവതി രംഗത്ത് വന്നത്. എന്റെ സമ്മതമില്ലാതെ എന്നോട് ബലമായി ശാരീരിക ബന്ധത്തിലേര്‍പ്പെട്ട ലിജു കൃഷ്ണയുടെ മനുഷ്യത്വ രഹിതമായപ്രവര്‍ത്തി എന്നില്‍ കടുത്ത മനോവേദനയും മാനസിക സംഘര്‍ഷവുമാണ് ഉണ്ടാക്കിയത്. 2021 ജനുവരിയില്‍ ഗര്‍ഭിണിയാണെന്നറിയുകയും അബോര്‍ഷന്‍ നടക്കുകയും ചെയ്തു, അതിന് ശേഷം തന്റെ ശാരീരികവും മാനസികവുമായ ആരോഗ്യം പൂര്‍ണമായി തകരുകയും ചെയ്‌തെന്നും യുവതി കുറിപ്പില്‍ പറയുന്നു.

2

2020 ഫെബ്രുവരി മുതല്‍ പടവെട്ട് സിനിമയുടെ സംവിധായകന്‍ ലിജു കൃഷ്ണ എന്നെ പരിചയപെട്ട് സൗഹൃദം ഭാവിക്കുകയും മര്യാദയോടെയുള്ള എന്റെ പെരുമാറ്റം മുതലെടുത്തു അയാളുമായി ഞാന്‍ പ്രേമബന്ധത്തിലാണെന്ന് മറ്റുള്ളവരെയും എന്നെയും വിശ്വസിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തു. 2020 ജൂണ്‍ 21ന്, സണ്ണി വെയ്ന്‍ പ്രൊഡക്ഷന്‌സിന്റെ ബാനറില്‍ അയാള്‍ സംവിധാനം ചെയ്യുന്ന ഭപടവെട്ട്' എന്ന സിനിമയുടെനിര്‍മ്മാണ ആവശ്യങ്ങള്‍ക്ക് വേണ്ടി വാടകക്കെടുത്ത വീട്ടില്‍ എന്നെ നിര്‍ബന്ധപൂര്‍വം കൊണ്ടുപോവുകയും ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്തു.

3

ഈ സിനിമയുടെ നിര്‍മ്മാണം സംബന്ധിച്ച് അയാള്‍ കടുത്തമാനസിക സമ്മര്‍ദ്ദത്തിലാണെന്നും അതില്‍ നിന്ന് ആശ്വാസം കിട്ടാന്‍ എന്റെ സാമീപ്യം അത്യാവശ്യമാണെന്നും പറഞ്ഞ് അന്ന് ഉച്ചയോടെയാണ് അയാളുടെ കാറില്‍ എന്നെ ആ സിനിമയുടെ പ്രൊഡക്ഷന്‍ ഫ്ളാറ്റില്‍കൊണ്ടുപോയത്.

4


അവിടെ എത്തിയ ഉടന്‍ എന്റെ കണ്‍സെന്റ് ഇല്ലാതെ എന്നെ ബലപ്രയോഗത്തിലൂടെ കീഴ്പ്പെടുത്തി ആദ്യം എന്റെയോനിയിലൂടെയും പിന്നീട് മലദ്വാരത്തിലൂടെയും അയാളുടെ ലിംഗം കടത്തി. ആര്‍ത്തവത്തിലായിരുന്ന എനിക്ക് ശാരീരികമായി എതിര്‍ത്ത് നില്‍ക്കാനുള്ള ശക്തി ഉണ്ടായിരുന്നില്ല. രക്തം ഒഴുകുന്നത് അറിഞ്ഞിട്ടും അത്വകവെക്കാതെയാണ് എന്റെ മേല്‍ അയാള്‍ ബലപ്രയോഗം നടത്തിയത്. മലദ്വാരത്തിലൂടെയുള്ള ബലപ്രയോഗത്തിനിടയില്‍ എന്റെ നടുവിന് ക്ഷതം സംഭവിച്ചു എന്നും യുവതി വ്യക്തമാക്കിയിരുന്നു.

5


2021 ജനുവരിയില്‍ ഗര്‍ഭിണിയാണെന്നറിയുകയും അബോര്‍ഷന്‍ നടക്കുകയും നിര്‍ത്താതെയുള്ള ബ്ലീഡിങ് കാരണം എന്റെ ശാരീരികവും മാനസികവുമായ ആരോഗ്യം പൂര്‍ണമായി തകരുകയും ചെയ്തുവെന്നും യുവതി പറഞ്ഞു.

ചിരിക്കോണിലെ സൗന്ദ്യരം...സാരിയില്‍ നാണത്തോടെ ലക്ഷ്മി നക്ഷത്ര

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+