Get Updates
Get notified of breaking news, exclusive insights, and must-see stories!

പത്മജയും ബിന്ദു കൃഷ്ണയും പുറത്ത്; 23 ജന:സെക്രട്ടറിമാരില്‍ 5 വനിതകള്‍, പ്രഖ്യാപനം ഇന്ന്

ദില്ലി: കെ പി സി സി ഭാരവാഹി പട്ടിക ഉടന്‍ തന്നെ പുറത്തിറക്കാന്‍ തീരുമാനിച്ച് നേതൃത്വം. കഴിഞ്ഞ ദിവസം കേരളത്തിന്റെ ചുമതലയുള്ള എ ഐ സി സി ജനറല്‍ സെക്രട്ടറി താരീഖ് അന്‍വറിന് കൈമാറിയ പട്ടിക നിലവില്‍ സോണിയ ഗാന്ധിയുടെ കൈവശമാണുള്ളത്. മാനദണ്ഡങ്ങളില്‍ ആര്‍ക്കും ഒരു ഇളവും നല്‍കേണ്ടതില്ലെന്നാണ് അവസാന നിമിഷം ഉണ്ടായ തീരുമാനം.

സംസ്ഥാന നേതൃത്വം തന്നെയായിരുന്നു മാനദണ്ഡങ്ങളില്‍ ഇളവ് വേണ്ടെന്ന നിലപാട് ദേശീയ നേതൃത്വത്തിന് മുന്നില്‍ വെച്ചത്. ഇത് ഹൈക്കമാന്‍ഡും അംഗീകരിച്ചു. ഇതോടെ പട്ടികയില്‍ ഉള്‍പ്പെടുമെന്ന് പ്രതീക്ഷിച്ചിരുന്ന ബിന്ദു കൃഷ്ണ, പത്മജ വേണുഗോപാല്‍ എന്നിവര്‍ പട്ടികയില്‍ നിന്നും പുറത്താവുമെന്ന കാര്യം ഉറപ്പായി.

ഡി സി സി അധ്യക്ഷന്‍മാരുടെ പട്ടിക പ്രഖ്യാപിച്ചപ്പോള്‍

പട്ടികയില്‍ വനിതകളുടെ പ്രാതിനിധ്യം ഉറപ്പിക്കുന്നതിന്റെ ഭാഗമായി മാനദണ്ഡങ്ങളില്‍ ഇളവ് വേണമെന്ന ആവശ്യം ഒരു വിഭാഗം ഉയര്‍ത്തിയിരുന്നു. നേരത്തെ ഡി സി സി അധ്യക്ഷന്‍മാരുടെ പട്ടിക പ്രഖ്യാപിച്ചപ്പോള്‍ ഒരു വനിതയ്ക്ക് പോലും അവസരം ലഭിച്ചിരുന്നില്ല. അന്ന് അതൃപ്തി അറിയിച്ച രാഹുല്‍ ഗാന്ധി ഉള്‍പ്പടേയുള്ളവരെ അനുനയിപ്പിച്ചത് കെ പി സി സി ഭാരവാഹി പട്ടികയില്‍ അര്‍ഹമായ പരിഗണന നല്‍കുമെന്ന ഉറപ്പ് നല്‍കിയായിരുന്നു.

ലേഡി ബേഡില്‍ ലേഡി സൂപ്പര്‍ സ്റ്റാര്‍: മ‍ഞ്ജു വാര്യരുടെ ചിത്രങ്ങള്‍ വൈറലാവുന്നു

പത്മജ വേണുഗോപാല്‍, ബിന്ദു കൃഷ്ണ എന്നിവരില്‍ ആരെങ്കിലും ഒരാള്‍

പുതിയ ഭാരവാഹി പട്ടികയില്‍ ഇളവുകളോടെ പത്മജ വേണുഗോപാല്‍, ബിന്ദു കൃഷ്ണ എന്നിവരില്‍ ആരെങ്കിലും ഒരാളെ വൈസ് പ്രസിഡന്റ് പദവിയിലേക്ക് പരിഗണിക്കുന്ന തരത്തിലായിരുന്നു ചര്‍ച്ചകള്‍. എന്നാല്‍ ആര്‍ക്കും മാനദണ്ഡങ്ങളില്‍ ഇളവില്ല എന്ന തീരുമാനം വന്നതോടെ ഇരുവരും ഒഴിവാക്കപ്പെട്ടു. 5 വര്‍ഷത്തിലേറെ ഭാരവാഹിയായതാണ് പത്മജ വേണുഗോപാലിന് തിരിച്ചടിയായതെങ്കില്‍ മുന്‍ ഡിസിസി പ്രസിഡന്റ് എന്നതാണ് ബിന്ദു കൃഷ്ണയ്ക്ക് വിലങ്ങ് തടിയായത്.

പുതിയ പട്ടികയില്‍ പത്മജയും ബിന്ദു കൃഷ്ണയും നിര്‍വാഹക സമിതിയാകും

പുതിയ പട്ടികയില്‍ പത്മജയും ബിന്ദു കൃഷ്ണയും നിര്‍വാഹക സമിതിയാകും. പത്മജയും ബിന്ദു കൃഷ്ണയും ഒഴിവായതോടെ നാല് വൈസ് പ്രസിഡന്റുമാരില്‍ വനിതകളായി ആരും ഉണ്ടാവില്ല. നേരത്തെ രമണി പി നായരേയും വൈസ് പ്രസിഡന്റ് പദവിയിലേക്ക് പരിഗണിച്ചിരുന്നതെങ്കിലും ചില എതിര്‍പ്പുകള്‍ വന്നതോടെ ഒഴിവാക്കുകയായിരുന്നു. ഇവരേയും നിര്‍വാഹക സമിതിയില്‍ ഉള്‍പ്പെടുത്തിയേക്കുമെന്നാണ് സൂചന.

എ ഐ സി സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാല്‍

സോണിയയുടെ കൈവശമുള്ള പട്ടിക ഇന്ന് തന്നെ പ്രഖ്യാപിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. സംഘടനാ ചുമതലയുള്ള എ ഐ സി സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലായിരിക്കും പാര്‍ട്ടി ആസ്ഥാനത്ത് നിന്നും പട്ടിക പ്രഖ്യാപിക്കുക. ജനറൽ സെക്രട്ടറിമാരുടെ എണ്ണം 19 ൽ നിന്ന് 22 ആയി ഉയർത്തി. 3 വനിതകളെ കൂടി പട്ടികയില്‍ ഉള്‍പ്പെടുത്താന‍് തീരുമാനിച്ചതോടെയാണ് എണ്ണത്തില്‍ മാറ്റം വന്നത്.

കെ പി സി സി പ്രസിഡന്റ്, 3 വർക്കിങ് പ്രസിഡന്റുമാർ, ട്രഷറർ

കെ പി സി സി പ്രസിഡന്റ്, 3 വർക്കിങ് പ്രസിഡന്റുമാർ, ട്രഷറർ എന്നിവരെക്കൂടി ചേർത്ത് ആകെ ഭാരവാഹികൾ 31 ആകും. നിര്‍വാഹക സമിതിയില്‍ മുന്‍ ഡി സി സി പ്രസിഡന്റുമാര്‍ ഉള്‍പ്പടെ 20 പേര്‍ മാത്രമാണ് ഉണ്ടാവുക. ഇത്തരത്തില്‍ പട്ടിക 51 ല്‍ ഒതുക്കും. 5 വനിതകളാണ് പട്ടികയിലുള്ളത്. ആകെ അംഗങ്ങളുടെ 10% എന്ന കണക്കിലാണ് വനിതാ, പട്ടിക വിഭാഗ പ്രാതിനിധ്യം നിശ്ചയിച്ചത്. ഭാരവാഹി പ്രഖ്യാപനത്തിന് പിന്നാലെ സെക്രട്ടറിമാരെ പ്രഖ്യാപിക്കും. ഒരു ജനറൽ സെക്രട്ടറിക്ക് 2 സെക്രട്ടറി എന്ന കണക്കിൽ 44 സെക്രട്ടറിമാരെ നിയമിച്ചേക്കുമെന്നാണ് സൂചന.

എന്തൊരു നോട്ടമാണിത്; ഭാര്യ ഐശ്വര്യക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് ബിഗ് ബോസ് താരം അനൂപ്

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+