'മുരളിക്ക് കൊടുക്കാന്‍ മറുപടിയുണ്ട്, പക്ഷെ വൈകാതെ മുരളീജീ എന്ന് വിളിക്കേണ്ടി വന്നാലോ? ശോഭ സുരേന്ദ്രന്‍
ആലപ്പുഴ: കോണ്‍ഗ്രസ് വിട്ട് ബി ജെ പിയിലേക്ക് പോകുന്ന പത്മജ വേണുഗോപാലിനെ രൂക്ഷമായി വിമര്‍ശിച്ച സഹോദരനും എം പിയുമായ കെ മുരളീധരനെ പരിഹസിച്ച് ശോഭാ സുരേന്ദ്രന്‍. മുരളീധരന് ശക്തമായ രീതിയില്‍ മറുപടി നല്‍കണം എന്ന് ആഗ്രഹമുണ്ട് എന്നും എന്നാല്‍ കുറച്ചുനാള്‍ കഴിഞ്ഞാല്‍ അദ്ദേഹത്തെ മുരളീജി എന്ന് വിളിക്കേണ്ടി വന്നാലോ എന്ന് കരുതിയാണ് അത് ചെയ്യാത്തത് എന്നും ശോഭാ സുരേന്ദ്രന്‍ പറഞ്ഞു.
ആലപ്പുഴയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ ആയിരുന്നു ശോഭാ സുരേന്ദ്രന്റെ പ്രതികരണം. പത്മജാ വേണുഗോപാല്‍ ബി ജെ പിയില്‍ ചേരുന്നത് സംബന്ധിച്ച് പ്രതികരിക്കവെ ആയിരുന്നു ആലപ്പുഴയിലെ എന്‍ ഡി എ സ്ഥാനാര്‍ത്ഥി കൂടിയായ ശോഭാ സുരേന്ദ്രന്റെ പരിഹാസം. ബി ജെ പിയിലേക്ക് കെ മുരളീധരന്‍ കൂടി കടന്ന് വരാന്‍ സാഹചര്യമൊരുക്കുന്നതാണ് ഇന്ത്യയുടെ ഇന്നത്തെ രാഷ്ട്രീയ പശ്ചാത്തലം എന്നും ശോഭ പറഞ്ഞു.

കരുണാകരന്‍ ജീവിച്ചിരുന്നപ്പോള്‍ രാഷ്ട്രീയ ലാഭം നോക്കി തള്ളി പറഞ്ഞയാളാണ് മുരളീധരന്‍ എന്നും ശോഭ സുരേന്ദ്രന്‍ ചൂണ്ടിക്കാട്ടി. 'കരുണാകരന്‍ ജീവിച്ചിരുന്ന കാലത്ത് അദ്ദേഹത്തിന്റെ താത്പര്യമില്ലാതെ മറ്റൊരു പാര്‍ട്ടി രൂപീകരിച്ച മുരളീധരന്‍ മാധ്യമങ്ങള്‍ക്ക് മുന്നിലെത്തി പറഞ്ഞത്, എനിക്ക് എന്റെ അച്ഛനാണെന്ന് പറയാന്‍ പോലും ലജ്ജ തോന്നുന്നുവെന്നായിരുന്നു,' അവര്‍ പറഞ്ഞു.
ജീവിച്ചിരിക്കുന്ന കാലത്ത് അച്ഛന്റെ പേര് മുരളീധരന്‍ വിലകുറച്ച് കാണിച്ച ഏറെ സംഭവങ്ങളുണ്ടായിട്ടുണ്ട് എന്നും ശോഭ പറഞ്ഞു. ഇന്ന് ബി ജെ പിയെ സംബന്ധിച്ച് കൂടുതല്‍ രാശിയുള്ള ദിവസമാണ് എന്നും ശോഭ സുരേന്ദ്രന്‍ പറഞ്ഞു. 'ഡല്‍ഹിയില്‍ ഒരു ചര്‍ച്ച നടക്കാന്‍ പോകുകയാണ്. എന്നോടൊപ്പം ഒരു സഹോദരി കൂടി പ്രസ്ഥാനത്തിലേക്ക് കടന്ന് വരുന്നു എന്ന ശുഭ വാര്‍ത്തയുമായാണ് ഞാന്‍ ആലപ്പുഴയില്‍ എത്തിയിരിക്കുന്നത്,' ശോഭ പറഞ്ഞു.
അതേസമയം ആലപ്പുഴയില്‍ പ്രചരണത്തിന് എത്താന്‍ വൈകിയതിനെ കുറിച്ചും ശോഭ വിശദീകരിച്ചു. വിശ്വാസപ്രകാരമുള്ള നല്ല സമയം നോക്കിയത് കൊണ്ടാണ് ആലപ്പുഴയില്‍ എത്താന്‍ വൈകിയത് എന്നാണ് ശോഭ സുരേന്ദ്രന്‍ പറയുന്നത്. അതേസമയം കകോണ്‍ഗ്രസ് വിട്ട് ബി ജെ പിയില്‍ ചേരാനുള്ള പത്മജയുടെ തീരുമാനം ചതിയാണെന്നും അംഗീകരിക്കാനാകില്ല എന്നുമായിരുന്നു മുരളീധരന്റെ പ്രതികരണം.
'കരുണാകരന്റെ ആത്മാവ് ഇത് പൊറുക്കില്ല. ഇനി പത്മജയുമായി യാതൊരു ബന്ധവുമില്ല. കോണ്‍ഗ്രസില്‍ നിന്ന് അവഗണന ഉണ്ടായെന്നും കാല് വാരാന്‍ നോക്കി തുടങ്ങിയ കാര്യങ്ങള്‍ അവര്‍ പറയുന്നത് കണ്ടു. കോണ്‍ഗ്രസ് എന്നും നല്ല പരിഗണന പത്മക്ക് കൊടുത്തിട്ടുണ്ട്. പത്മജയെ എടുത്തത് കൊണ്ട് കാല്‍ കാശിന്റെ ഗുണം ബി ജെ പിക്ക് കിട്ടാന്‍ പോകുന്നില്ല,' എന്നായിരുന്നു കെ മുരളീധരന്‍ പറഞ്ഞത്.
ഇന്ന് വൈകീട്ട് അഞ്ച് മണിക്കാണ് പത്മജ വേണുഗോപാല്‍ ബി ജെ പി അംഗത്വം സ്വീകരിക്കുന്നത്. ന്യൂഡല്‍ഹിയിലെ ബി ജെ പി ആസ്ഥാനത്ത് വെച്ച് അംഗത്വം സ്വീകരിക്കും എന്നാണ് റിപ്പോര്‍ട്ട്. ബി ജെ പി അധ്യക്ഷന്‍ ജെ പി നദ്ദയുമായി പത്മജ ചര്‍ച്ച നടത്തിയതിന് പിന്നാലെയാണ് പാര്‍ട്ടിയിലേക്ക് വരുന്നത് സംബന്ധിച്ച് അന്തിമ തീരുമാനമായത്.












Click it and Unblock the Notifications