കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ദ്രൗപതി മുര്‍മുവിന് ലഭിച്ച വോട്ട് എന്റേതല്ല', അപ്പോള്‍ പിന്നെ സുരേന്ദ്രന്‍ വന്നത്? മാണി സി കാപ്പന്‍ പറയുന്നു

Google Oneindia Malayalam News

കോഴിക്കോട്: രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ എന്‍ ഡി എ സ്ഥാനാര്‍ത്ഥി ദ്രൗപതി മുര്‍മുവിന് അനുകൂലമായി വോട്ട് ചെയ്തിട്ടില്ല എന്ന് പാലാ എം എല്‍ എ മാണി സി. കാപ്പന്‍. മാതൃഭൂമി ഡോട്ട് കോമിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു മാണി സി കാപ്പന്‍.

ദ്രൗപതി മുര്‍മുവിന് വോട്ടു ചെയ്തിട്ടുണ്ടെങ്കില്‍ അത് പറയാന്‍ മടിയുള്ളയാളല്ല താന്‍ എന്നും അദ്ദേഹം പറഞ്ഞു. ഈ വിഷയത്തില്‍ തന്നെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തുന്നത് എന്തുകൊണ്ടാണ് എന്നറിയില്ല എന്നും അദ്ദേഹം വ്യക്തമാക്കി.

MANI

ദ്രൗപതി മുര്‍മുവിന് വോട്ട് ചെയ്തിട്ടുണ്ടെങ്കില്‍ അത് സമ്മതിക്കുന്നതിന് ഒരു വിഷമവുമില്ല. നേരത്തെ രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ കേരള നിയമസഭയിലെ ഒരു വോട്ട് എന്‍ ഡി എ സ്ഥാനാര്‍ത്ഥിയായ ദ്രൗപതി മുര്‍മുവിന്. അത് മാണി സി കാപ്പനാണ് എന്ന തരത്തില്‍ റിപ്പോര്‍ട്ടും പുറത്ത് വന്നിരുന്നു. ഇരുമുന്നണികളും ഘടകകക്ഷികളെയാണ് സംശയിക്കുന്നത്.

ചൈനീസ് ഭീഷണിക്ക് പുല്ലുവില? നാന്‍സി പെലോസി തായ്‌വാന്‍ സന്ദര്‍ശിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്ചൈനീസ് ഭീഷണിക്ക് പുല്ലുവില? നാന്‍സി പെലോസി തായ്‌വാന്‍ സന്ദര്‍ശിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്

അടുത്തിടെ ബി ജെ പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍ മാണി സി കാപ്പനെ സന്ദര്‍ശിച്ചതോടെ സംശയത്തിന് ആക്കം കൂടി. എന്നാല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അധികാരമേറ്റതിന്റെ എട്ടാം വാര്‍ഷികം പ്രമാണിച്ച് പുറത്തിറക്കിയ ബ്രോഷര്‍ നേരിട്ട് തരാനാണ് സുരേന്ദ്രന്‍ വന്നത് എന്നും അദ്ദേഹം പറഞ്ഞു.

നടിയെ ആക്രമിച്ച കേസിലെ കോടതി മാറി, വിചാരണ ജഡ്ജി മാറിയില്ല? കാരണം ഇത്നടിയെ ആക്രമിച്ച കേസിലെ കോടതി മാറി, വിചാരണ ജഡ്ജി മാറിയില്ല? കാരണം ഇത്

എല്ലാ ജനപ്രതിനിധികളെയും നേരിട്ട് കണ്ട് ബ്രോഷര്‍ കൈമാറുന്നതിന്റെ ഭാഗമായിരുന്നു ഇതെന്നും അദ്ദേഹം പറഞ്ഞു. യു ഡി എഫുമായി നിലവിലുള്ള പ്രശ്‌നങ്ങളെല്ലാം രമ്യമായി പരിഹരിച്ചിട്ടുണ്ട് എന്നും മാണി സി കാപ്പന്‍ വ്യക്തമാക്കി.

വളരെ മാന്യമായാണ് യു ഡി എഫ് നേതൃത്വം തന്റെ പ്രശ്‌നത്തില്‍ ഇടപെട്ടത്. അതുകൊണ്ട് തന്നെ നിലവില്‍ ഒരു തരത്തിലുള്ള സംഘര്‍ഷവുമില്ല എന്നും മാണി സി കാപ്പന്‍ വ്യക്തമാക്കി.

മാലിദ്വീപില്‍ കലക്കന്‍ ചിത്രങ്ങളുമായി സാധിക...എങ്ങനെ സാധിക്കുന്നു എന്ന് ആരാധകര്‍

യു ഡി എഫിന്റെ ഭാഗമായാണ് പാലാ മണ്ഡലത്തില്‍ താന്‍ ജയിച്ചത് എന്നും യു ഡി എഫില്‍ തന്നെയാണ് ഇപ്പോഴുമുള്ളത് എന്നും അദ്ദേഹം പറഞ്ഞു. യു ഡി എഫില്‍ തന്നെ തുടരുകയും ചെയ്യും എന്നും മാണി സി കാപ്പന്‍ കൂട്ടിച്ചേര്‍ത്തു.

കെ എം മാണി അന്തരിച്ച ശേഷം നടന്ന ഉപതെരഞ്ഞെടുപ്പില്‍ എല്‍ ഡി എഫില്‍ നിന്ന് എന്‍ സി പി സ്ഥാനാര്‍ത്ഥിയായാണ് മാണി സി കാപ്പന്‍ ആദ്യമായി എം എല്‍ എയായത്. എന്നാല്‍ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്‍പ് ജോസ് കെ മാണി എല്‍ ഡി എഫിലെത്തിയതോടെ മാണി സി കാപ്പന് പാലാ സീറ്റ് എല്‍ ഡി എഫ് കൊടുത്തിരുന്നില്ല. ഇതോടെ അദ്ദേഹം യു ഡി എഫ് പിന്തുണയോടെ മത്സരിച്ച് ജയിക്കുകയായിരുന്നു.

Recommended Video

cmsvideo
വെള്ളം വെള്ളം സർവത്ര, മഴയിൽ മുങ്ങി റൂറൽ കൊച്ചി | *Weather

English summary
Pala MLA Mani C. Kappan said that he did not vote in favor of NDA candidate Draupadi Murmu
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X