Get Updates
Get notified of breaking news, exclusive insights, and must-see stories!

സന്ദീപ് വാര്യരെ സിപിഎമ്മിലേക്ക് സ്വാഗതം ചെയ്ത് എംവി ഗോവിന്ദന്‍; 'വ്യക്തികളല്ല, നയമാണ് പ്രശ്‌നം'

കണ്ണൂര്‍: ബി ജെ പി നേതാവ് സന്ദീപ് വാര്യരെ സ്വാഗതം ചെയ്ത് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. എല്‍ ഡി എഫിന്റെ നയം പിന്തുടരാന്‍ തയ്യാറുള്ള എല്ലാവരേയും തങ്ങള്‍ സ്വാഗതം ചെയ്യും എന്ന് എം വി ഗോവിന്ദന്‍ പറഞ്ഞു. പാര്‍ട്ടിയുമായി ഇടഞ്ഞ് നില്‍ക്കുന്ന സന്ദീപ് വാര്യരെ സിപിഎമ്മിലേക്ക് സ്വാഗതം ചെയ്യുമോ എന്ന ചോദ്യത്തോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

'എല്‍ഡിഎഫിന്റെ രാഷ്ട്രീയകാര്യങ്ങള്‍ സംബന്ധിച്ച് കൃത്യമായ നിലപാട് സ്വീകരിക്കുന്ന എല്ലാവരെയും സ്വാഗതം ചെയ്യും. വ്യക്തികളല്ല നയമാണ് പ്രശ്‌നം. ഇടതുപക്ഷത്തിന് അനുകൂലമായ നയം സ്വീകരിച്ചാല്‍ സന്ദീപ് വാര്യരെ സ്വീകരിക്കും. മുന്‍പും സമാനമായ കാഴ്ചപ്പാടുള്ള വരെ സിപിഎം സ്വീകരിച്ചിട്ടുണ്ട്,' അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നാല്‍ സന്ദീപ് വാര്യരുമായി ബന്ധപ്പെട്ട വിഷയത്തില്‍ ചര്‍ച്ചയൊന്നും നടന്നിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Sandeep Varier

'ഞങ്ങള്‍ ആരെയും സ്വാഗതം ചെയ്യാതിരിക്കുന്നില്ല, ഇടതുപക്ഷ ജനാധിപത്യ മുന്നണിയുമായി സഹകരിക്കുന്ന എല്ലാവരെയും സ്വാഗതം ചെയ്യുന്ന നിലപാടാണ് ഞങ്ങള്‍ സ്വീകരിക്കുന്നത്,' അദ്ദേഹം പറഞ്ഞു. അതേസമയം പാലക്കാട്ടെ എല്‍ ഡി എഫ് സ്വതന്ത്രസ്ഥാനാര്‍ഥിക്ക് അനുകൂലമായ ഘടകങ്ങള്‍ രൂപപ്പെട്ട് വരികയാണ് എന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. ബി ജെ പിക്ക് അകത്തുള്ള അതൃപ്തി ഓരോന്നായി പുറത്തുവരുന്നുണ്ട് എന്നും അദ്ദേഹം പറഞ്ഞു.

കൊടകര കുഴല്‍പ്പണക്കേസിലും ബി ജെ പിക്ക് അകത്തുള്ള വൈരുധ്യങ്ങളും പ്രശ്നങ്ങളുമാണ് പുറത്തുവരുന്നതെന്ന് ഗോവിന്ദന്‍ പറഞ്ഞു. നേരത്തെ സംസ്ഥാന നേതൃത്വത്തിനും പാലക്കാട്ടെ ബിജെപി സ്ഥാനാര്‍ഥി സി കൃഷ്ണകുമാറിനുമെതിരെ തുറന്നടിച്ച് പാര്‍ട്ടി സംസ്ഥാന സമിതിയംഗം കൂടിയായ സന്ദീപ് വാര്യര്‍ രംഗത്തെത്തിയിരുന്നു. പാര്‍ട്ടിയില്‍ നിന്ന് അവഗണനയും അപമാനവും നേരിടുന്ന നിരവധി സന്ദീപ് വാര്യര്‍മാര്‍ പാലക്കാടുണ്ടെന്ന് അദ്ദേഹം പറഞ്ഞിരുന്നു.

എന്നാല്‍ അത്തരക്കാരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ നേതൃത്വത്തിന്റെ ഭാഗത്തുനിന്ന് യാതൊരു ഇടപെടലും ഉണ്ടാകുന്നില്ല. ബിജെപിയില്‍ ജനാധിപത്യ വിരുദ്ധ നടപടികളാണുണ്ടാകുന്നത്. ഇനി പ്രതീക്ഷയില്ല. താനിപ്പോഴും ബിജെപി പ്രവര്‍ത്തകനാണ് എന്നും അദ്ദേഹം പറഞ്ഞിരുന്നു. സിപിഎമ്മുമായി ചര്‍ച്ച നടത്തിയിട്ടില്ലെന്നും സന്ദീപ് വാര്യര്‍ പറഞ്ഞു. പാലക്കാട് കൃഷ്ണ കുമാറിന് വേണ്ടി പ്രചരണത്തിനിറങ്ങില്ല എന്നും അദ്ദേഹം വ്യക്തമാക്കി.

'എന്റെ നാട്ടിലെ ബിജെപി പ്രവര്‍ത്തകര്‍ക്കൊപ്പം തുടരും. ജാതിമത രാഷ്ട്രീയങ്ങള്‍ക്ക് അതീതമായിട്ടുള്ള പ്രവര്‍ത്തനമാണ് നടത്തുന്നത്. സിപിഎമ്മുമായി ചര്‍ച്ച നടത്തിയിട്ടില്ല. നിലവില്‍ ബിജെപിയുടെ പ്രവര്‍ത്തകനാണ് എന്നിരിക്കെ അത്തരം കാര്യങ്ങളെക്കുറിച്ച് മറുപടി പറയേണ്ട കാര്യമില്ല. എന്നെക്കുറിച്ച് പറഞ്ഞ നല്ല വാക്കുകള്‍ക്ക് നന്ദിയുണ്ട്,' സന്ദീപ് വാര്യര്‍ കൂട്ടിച്ചേര്‍ത്തു.

നാളെ എന്ത് സംഭവിക്കുമെന്ന് പറയാനാകില്ലെന്നുമായിരുന്നു സിപിഎമ്മിലേക്ക് പോകുമോ എന്ന ചോദ്യത്തിനോട് സന്ദീപിന്റെ പ്രതികരണം. മാറ്റി നിര്‍ത്തപ്പെട്ട ഒരുപാട് പേര്‍ പാലക്കാട് ബിജെപിയിലുണ്ട് എന്നും പാലക്കാട് കെ സുരേന്ദ്രന്‍ മത്സരിച്ചിരുന്നെങ്കില്‍ പ്രാദേശികമായ എതിര്‍പ്പുകള്‍ ഒഴിവാക്കാമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+