Get Updates
Get notified of breaking news, exclusive insights, and must-see stories!

'പാലക്കാട്ടെ പെട്ടി വലിച്ചെറിഞ്ഞ് സിപിഎം ഓടി'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ഭൂരിപക്ഷം പ്രവചിച്ച് വി ഡി സതീശൻ

പാലക്കാട്: മുഖ്യമന്ത്രിയെ വിമർശിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. മുഖ്യമന്ത്രി പിണറായി വിജയൻ സി പി എമ്മിനെ കുഴിച്ചുമൂടുമെന്ന് വി ഡി സതീശൻ പറഞ്ഞു. പൂരം കലക്കി ബി ജെ പി യെ ജയിപ്പിച്ചതിന്റെ ജാള്യതയിലാണ് മുഖ്യമന്ത്രി യു എഡി എഫിനെ കുറ്റപ്പെടുത്തുന്നതെന്നും പാലക്കാട്ടെ പെട്ടി വലിച്ചെറിഞ്ഞ് സി പി എം ഓടിയെന്നും സതീശൻ പറഞ്ഞു.

പാലക്കാട് 10000 വോട്ടിന്റെ ഭൂരിപക്ഷം കിട്ടുമെന്നും സതീശൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. സി പി എമ്മിന്റെ അവസാന മുഖ്യമന്ത്രിയാകും പിണറായി വിജയനെന്നും ഉപതിരഞ്ഞെടുപ്പിൽ ചേലക്കര പിടിക്കുമെന്നും സതീശൻ പറഞ്ഞു.

rahul

സി പി എം കൊണ്ടുവന്ന വിഷയങ്ങളൊക്കെ അവർക്ക് തന്നെ തിരിച്ചടിയായി മാറുകയാണെന്ന് കഴിഞ്ഞ ദിവസം വി ഡി സതീശൻ പറഞ്ഞിരുന്നു.
പെട്ടി വിവാദവും തിരിച്ചടയായി മാറിയെന്നാണ് സി പി എം വിലയിരുത്തലെന്നും മന്ത്രി എം ബി രാജേഷും അളിയനും ചേർന്ന് ഒരുക്കിയ തിരക്കഥയായിരുന്നു പാതിരാ നാടകമെന്ന് എല്ലാവർക്കും ബോധ്യമായെന്നും മുൻ എം പിയും മുതിർന്ന സി പി എം നേതാവുമായ കൃഷ്ണ ദാസ് തന്നെയാണ് പെട്ടി ചർച്ച ചെയ്യേണ്ടതില്ലെന്നും പെട്ടി ദൂരേക്ക് വലിച്ചെറിയുമെന്നും പറഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.

dd

സ്വയം പരിഹാസ്യരായി നിൽക്കുകയാണ് സി പി എം നേതാക്കളെന്നും സർക്കാരിന് എതിരെയുള്ള അതിശക്തമായ വികാരം ചർച്ച ചെയ്യപ്പെടാതിരിക്കുന്നതിന് വേണ്ടിയാണ് അപ്രധാനമായ കാര്യങ്ങൾ സി പി എം കൊണ്ടുവരുന്നത്. അത് കാെണ്ട് തന്നെ തിരഞ്ഞെടുപ്പിലെ യഥാർത്ഥ വിഷയങ്ങൾ മാറ്റാൻ യു ഡി എഫ് അനുവദിക്കില്ല. ഖജനാവ് കാലിയാക്കി, എല്ലാം രം​ഗത്തും ജനങ്ങൾക്ക് ആഘാതം ഏൽപ്പിച്ച് കേരളത്തെ തകർത്തുകളഞ്ഞ ഈ സർക്കാരിന്റെ ജനവിരുദ്ധ പ്രവർത്തനങ്ങളാകും ഈ തിരഞ്ഞെടുപ്പിൽ യു ഡി എഫ് വിജയത്തിന്റെ മുഖ്യ കാരണങ്ങളിൽ ഒന്നെന്നും സതീശൻ പറഞ്ഞു.

സർക്കാരിനെതിരെ അതിശക്തമായ വികാരം ജനങ്ങൾക്കിടയിൽ ഉണ്ടെന്ന റിപ്പോർട്ടാണ് പ്രവർ‌ത്തകർ നേതൃത്വത്തിന് നൽകിയിരിക്കുന്നത്. കേരളം കണ്ട് ഏറ്റവും വലിയ ദുർഭരണമാണ് പിണറായി സർക്കാരിന്റേതെന്നും കുടുംബ യോ​ഗങ്ങളിൽ പറയാൻ വിട്ടുപോയ കാര്യങ്ങൾ സ്ത്രീകൾ, ഉൾപ്പെടെയുള്ളവർ ഓർ‌മ്മിപ്പിക്കുകയാണ് സ്ത്രീകൾക്കിടയിലപം സർക്കാരിനെതിരെ അതിശക്തമായ വികാരമാണ് നിലനിൽക്കുന്നതെന്നും വി ഡി സതീശൻ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+