പാലക്കാട് ബിജെപി മുന്നില്‍; ചേലക്കര എല്‍ഡിഎഫും വയനാട്ടില്‍ പ്രിയങ്ക ഗാന്ധിയും
പാലക്കാട്: ചേലക്കര, പാലക്കാട് നിയമസഭ മണ്ഡലങ്ങളിലേക്കും വയനാട് ലോക്സഭ മണ്ഡലങ്ങളിലേക്കും നടന്ന ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആരംഭിച്ചു. പതിവ് പോലെ പോസ്റ്റല്‍ വോട്ടുകളാണ് എണ്ണുന്നത്. ചേലക്കരയില്‍ നിന്നുള്ള ആദ്യ ഫല സൂചനകള്‍ പുറത്ത് വരുമ്പോള്‍ യുആർ പ്രദീപും പാലക്കാട് സി കൃഷ്ണകുമാറുമാണ് മുന്നില്‍, വയനാട്ടില്‍ പ്രിയങ്ക ഗാന്ധിയും മുന്നിട്ട് നില്‍ക്കുന്നു. പോസ്റ്റല്‍ വോട്ടുകള്‍ക്കൊപ്പം ഹോം വോട്ടുകളും എണ്ണിത്തുടങ്ങിയിട്ടുണ്ട്.
അതിശക്തമായ ത്രികോണമത്സരം നടന്ന പാലക്കാട് ആദ്യ ഫലസൂചനകള്‍ പുറത്ത് വരുമ്പോള്‍ മുപ്പതിലേറെ വോട്ടുകള്‍ ലീഡ് നേടിയാണ് സി കൃഷ്ണകുമാർ മുന്നിട്ട് നില്‍ക്കുന്നത്. രണ്ടാ സ്ഥാനത്ത് യു ഡി എഫ് സ്ഥാനാർത്ഥി രാഹുല്‍ മാങ്കൂട്ടത്തിലാണ് രണ്ടാം സ്ഥാനത്ത്. ചേലക്കരയിലേക്ക് വരികയാണെങ്കില്‍ തുടക്കത്തില്‍ തന്നെ ലീഡ് പിടിക്കാന്‍ സാധിച്ചത് എല്‍ ഡി എഫ് സ്ഥാനാർത്ഥി യു ആർ പ്രദീപിനും എല്‍ ഡി എഫിനും ആശ്വാസകരമാണ്. 110 വോട്ടുകളുടെ ലീഡാണ് പ്രദീപ് ഇതുവരെ നേടിയിരിക്കുന്നത്.

ഇവിഎം യന്ത്രങ്ങളിലെ വോട്ടുകള്‍ കൂടി എണ്ണിയ വയനാട്ടില്‍ യു ഡി എഫ് സ്ഥാനാർത്ഥി പ്രിയങ്ക ഗാന്ധ മികച്ച മുന്നേറ്റം തുടരുകാണ്. ഇതുവരെ 25000 വോട്ടുകളുടെ ലീഡാണ് പ്രിയങ്ക ഗാന്ധി സ്വന്തമാക്കിയത്. നിലമ്പുർ, വണ്ടൂർ മേഖലകളിലെ വോട്ടുകളാണ് എണ്ണിയിരിക്കുന്നത്. വയനാട്ടില്‍ കോഴിക്കോട് ജില്ലയിൽ വരുന്ന തിരുവമ്പാടി മണ്ഡലം, മലപ്പുറം ജില്ലയിൽ വരുന്ന നിലമ്പൂർ, വണ്ടൂർ, ഏറനാട് മണ്ഡലങ്ങൾ എന്നിവിടങ്ങളിലേത് ഉൾപ്പെടെ മുഴുവൻ തപാൽ വോട്ടുകളും എണ്ണുന്നത് വയനാട്ടിലെ വോട്ടെണ്ണൽ കേന്ദ്രത്തിലാണ്.
തിരുവമ്പാടി മണ്ഡലത്തിൽ ആകെ 1096 തപാൽ വോട്ടുകളാണ് എണ്ണാനുള്ളത്. തപാൽ വോട്ടുകൾ കഴിഞ്ഞശേഷം 8.30 നാണ് ഇവിഎം വോട്ടുകൾ എണ്ണാൻ തുടങ്ങുക. ഈ സമയം കൂടത്തായി സെന്റ് മേരീസ് സ്കൂളിലും വോട്ടെണ്ണൽ തുടങ്ങും.
വോട്ടെണ്ണൽ ഹാളിൽ 14 ടേബിളുകൾ സജ്ജീകരിച്ചിട്ടുണ്ട്. ഓരോ ടേബിളിലും നാല് വീതം ജീവനക്കാർ ഉണ്ടാകും-കൗണ്ടിംഗ് സൂപ്പർവൈസർ, കൗണ്ടിംഗ് അസിസ്റ്റൻറ്, മൈക്രോ ഒബ്സർവർ, വോട്ടിംഗ് യന്ത്രം കൊണ്ടുവരുന്ന ജീവനക്കാരൻ. ഇതിനുപുറമേ 25% ഉദ്യോഗസ്ഥരെ റിസർവ് ആയും വിന്യസിച്ചിട്ടുണ്ട്. ആകെ 53 ജീവനക്കാരാണ് വോട്ടെണ്ണൽ ചുമതലയിലുള്ളത്. 13 റൗണ്ടുകളായാണ് എണ്ണുക
എല്ലാ മണ്ഡലത്തിലും പുലർച്ചെ 5 മണിക്ക് കൗണ്ടിങ് ഉദ്യോഗസ്ഥരുടെ മൂന്നാംഘട്ട റാൻഡമൈസേഷൻ തെരഞ്ഞെടുപ്പ് നിരീക്ഷകന്റെ (കൗണ്ടിങ്) സാന്നിധ്യത്തിൽ നടന്നു. തുടർന്ന് 7 മണിക്ക് ശേഷം സ്ട്രോങ്ങ് റൂം തുറന്ന് വോട്ടിംഗ് യന്ത്രങ്ങൾ വോട്ടെണ്ണൽ ഹാളിലേക്ക് കൊണ്ടുവന്നു. പിന്നീട് വോട്ടെണ്ണല്‍ ആരംഭിക്കുകയായിരുന്നു.












Click it and Unblock the Notifications