എംവി ഗോവിന്ദന്റെ പ്രസ്താവന സർക്കാറിന്റെ ദുഷ്ടലാക്ക് വ്യക്തമാക്കുന്നത്: കുമ്മനം രാജശേഖരന്‍
പാലക്കാട്: പാലക്കാട് സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ സർവ്വകക്ഷിയോഗം ചേരുന്നതിന് തൊട്ടു മുമ്പ് ന്യൂനപക്ഷ വർഗീയതയെ ന്യായീകരിക്കുന്ന മന്ത്രി എം വി ഗോവിന്ദന്റെ പ്രസ്താവന സംസ്ഥാന സർക്കാരിന്റെ ദൃഷ്ടലാക്ക് വ്യക്തമാക്കുന്നതാണെന്ന് ബി ജെ പി നേതാവ് കുമ്മനം രാജശേഖരന്‍ പ്രശ്നം പരിഹരിക്കപ്പെടരുതെന്നാണ് അവരുടെ ഉള്ളിലിരിപ്പ്. അതുകൊണ്ട് തന്നെ സർവ്വകക്ഷിയോഗം വെറും പ്രഹസനമാണെന്നും വ്യക്തമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഒരു പ്രകോപനവുമില്ലാതെയാണ് പാലക്കാട്ട് സഞ്ജിത് , ആലപ്പുഴയിൽ നന്ദു എന്നീ ആർ എസ് എസ് പ്രവർത്തകരെ എസ് ഡി പി ഐ ക്കാർ കൊലപ്പെടുത്തിയത്. മാസങ്ങൾ കഴിഞ്ഞിട്ടും അതിലെ പ്രതികളെ മുഴുവനും നിയമത്തിനു മുന്നിൽ കൊണ്ടുവരാൻ കഴിഞ്ഞിട്ടില്ല.ഇതെല്ലാം മറച്ച് വച്ച് ഭൂരിപക്ഷ വർഗീയതയാണ് ഏറെ ആപത്ക്കരം എന്ന മന്ത്രിയുടെ പ്രസ്താവനയുടെ ദുരുദ്ദേശം വളരെ വ്യക്തമാണ്.

തിരഞ്ഞെടുപ്പിൽ പോപ്പുലർ ഫ്രണ്ട് , എസ് ഡി പി ഐ. സംഘടനകളുടെ രഹസ്യ പിന്തുണ ലഭിച്ചതിനുള്ള നന്ദി പ്രകടനമാണ് മന്ത്രി ഗോവിന്ദന്റെ പ്രസ്താവന എന്ന് തിരിച്ചറിയാൻ സാമാന്യ ബുദ്ധി മാത്രം മതി. സി പി എമ്മിന്റെ നിലപാടും ഇത് തന്നെയാണോ എന്ന് വ്യക്തമാക്കിയാൽ കൊള്ളാമെന്നും കുമ്മനം രാജശേഖരന്‍ അഭിപ്രായപ്പെട്ടു.
സർക്കാരിന്റെ ഒത്താശയോടെ സംസ്ഥാനത്തു തീവ്രവാദികളും ഗുണ്ടകളും അഴിഞ്ഞാടുക ആണെന്നെന്നും അദ്ദേഹം ആരോപിച്ചു. ഭീകരവാദികൾക്ക് തട ഇടുന്ന കാര്യത്തിൽ സർക്കാരും പോലീസും നിഷ്ക്രിയമാണെന്നും പത്രക്കാരോട് അദ്ദേഹം സൂചിപ്പിച്ചു.. രാജ്യം ഭരിക്കുന്ന ബിജെപിയോട് ആശയം കൊണ്ട് നേരിടാൻ ഉള്ള കഴിവോ ശേഷിയോ ഇല്ലാത്തത് കൊണ്ടാണ് സി പി എം തീവ്രവാദികളുടെ കൈയ്യിൽ ആയുധവും പൊലീസ് സപ്പോർട്ടും കൊടുത്തു ബി ജെ പി നേതാക്കളെയും പ്രവർത്തകരെയും തിരഞ്ഞു പിടിച്ച് നിഷ്കരുണം അരിഞ്ഞു തള്ളുന്നത്.
ഇതിനുള്ള ഉദാഹരണം ആണ് സുബൈറിന്റെ കൊലയിൽ മലമ്പുഴ എം ൽ എ യുടെ അമിത ആവേശവും സഞ്ജിത് ന്റെ കൊലപാതത്തിൽ ഉള്ള നിഷ്ക്രിയത്വമെന്നും കുമ്മനം പറഞ്ഞു. ഈ മാസം 29ന് കേരളത്തിൽ എത്തുന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ജിയോട് കേരളത്തിലെ സ്ഥിതി വിശേഷങ്ങൾ അറിയിക്കും എന്നും കേന്ദ്ര സർക്കാരിനോട് ഈ കാര്യത്തിൽ ശക്തമായ നടപടി എടുക്കാൻ സമ്മർദ്ദം ചെലുത്തും എന്നും കുമ്മനം രാജശേഖരന്‍ കൂട്ടിച്ചേർത്തു.
-
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
'പാലക്കാട് നേമം ആവർത്തിക്കാനുളള പുറപ്പാട്, ബിജെപിയെ നേരിടേണ്ടത് കോമഡി കൊണ്ടല്ല', രമേഷിനെതിരെ ഐസക് -
ബിജെപി വിജയം 3ൽ ഒതുങ്ങില്ല, പത്തിലധികമെന്ന് സർവ്വേ, ഞെട്ടിക്കുന്ന മുന്നേറ്റമുണ്ടാക്കും, സീ ഫോർ പ്രവചനം ഇങ്ങനെ -
'ഗോൾവാൾക്കറുടെ ഫോട്ടോയ്ക്കു മുന്നിൽ താണുവണങ്ങിയത് ഏത് ഡീൽ ആയിരുന്നു?' വിഡി സതീശനോട് മുഖ്യമന്ത്രി -
‘കേരള ഇലക്ഷൻ ലീഗി’ൽ എൻഡിഎയുടെ ട്വന്റി 20 മാച്ച് -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ് -
‘ഒന്ന് മാറിത്തന്നൂടെ...’- ഇനി അപരന്മാർക്ക് ഡിമാന്റുള്ള രണ്ടുനാൾ -
രാജീവ് ഗാന്ധിയുടെ സോറി- ‘ഡീൽ’ ആരോപണം ചൂടുപിടിക്കുമ്പോൾ മൂന്നര പതിറ്റാണ്ടിനിപ്പുറവും ലൈവായി ‘കോലീബി സഖ്യം’ -
ത്രികോണപ്പോര് മുറുകി തലസ്ഥാന ജില്ല, മൂന്ന് ഹോട്ട്സ്പോട്ടുകൾ -
പത്തനംതിട്ടയിൽ അഞ്ചിടത്തും പഞ്ചതന്ത്രം പയറ്റി മുന്നണികൾ -
സൗദി അറേബ്യയും ഖത്തറും വീണു; ലാഭം കൊയ്യാന്‍ മറ്റൊരു രാജ്യം, ബ്രിട്ടനില്‍ സുപ്രധാന ചര്‍ച്ച -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000










Click it and Unblock the Notifications