കാര്യങ്ങൾ അതിവേഗം അറിയാൻ
For Daily Alerts
പികെ ശശി എംഎല്‍എയെ ജില്ലാ സെക്രട്ടേറിയേറ്റിലേക്ക് തിരിച്ചെടുക്കാന്‍ ശുപാര്‍ശ
പാലക്കാട്: പികെ ശശി എംഎല്‍എയെ സിപിഎം പാലക്കാട് ജില്ലാ സെക്രട്ടേറിയേറ്റിലേക്ക് തിരിച്ചെടുക്കാന്‍ ശുപാര്‍ശ . ഇന്ന് ചേര്‍ന്ന് പാലക്കാട് ജില്ലാ കമ്മറ്റി യോഗം ഇക്കാര്യം സംസ്ഥാന സമിതിയോട് ശുപാര്‍ശ ചെയ്തു. സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്റെ സാന്നിധ്യത്തില്‍ ചേര്‍ന്ന ജില്ല കമ്മിറ്റി യോഗത്തിലാണ് പികെ ശശി എംഎല്‍എയെ സെക്രട്ടേറിയേറ്റില്‍ തിരച്ചെടുക്കാന്‍ തീരുമാനമെടുത്തത്.
ഡിവൈഎഎഫ്ഐ വനിതാ നേതാവിന്റെ പരാതിയെ തുടര്‍ന്നാണ് പികെ ശശിക്കെതിരെ നടപടി എടുത്തത്. പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് എംഎല്‍എയെ സസ്പന്റ് ചെയ്തിരുന്നു. 2018 നംവംബര്‍ 26നാണ് ശശിക്കെതിരെ നടപടിയെടുത്തത്. സസ്പെന്ഷന് കാലാവധി കഴിഞ്ഞതോടെ 2019ല്‍ ശശിയെ ജില്ലാ കമ്മിറ്റിയില്‍ തിരിച്ചെടുത്തിരുന്നു.
Comments
English summary
palakkad CPM district committee suggest to promote PK sasi MLA to district secretariat