നടന്നത് രാഷ്ട്രീയ കൊലപാതകം; മാരക ആയുധങ്ങൾ ഉപയോഗിച്ചു; സുബൈര്‍ വധത്തിലെ എഫ്ഐആര്‍ ഞെട്ടിക്കുന്നത്
പാലക്കാട്: പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ സുബൈറിന്റെ കൊലപാതകത്തിലെ എഫ് ഐ ആർ റിപ്പോർട്ട് പുറത്ത്. സുബൈറിന്റെ കൊലപാതകം രാഷ്ട്രീയ കൊലപാതകം ആണെന്ന് എഫ് ഐ ആർ വ്യക്തമാക്കുന്നു.
രാഷ്ട്രീയ വിരോധം കാരണം വെട്ടിക്കൊലപ്പെടുത്തി എന്നാണ് എഫ് ഐ ആറിൽ വ്യക്തമാക്കുന്നത്. അക്രമികൾ മാരക ആയുധങ്ങൾ ഉപയോഗിച്ചുള്ള അക്രമമാണ് നടത്തിയത്. അക്രമി സംഘത്തിന്റെ അരും കൊലയിൽ മരിച്ച സുബൈറിന്റെ അച്ഛൻ അബൂബക്കറിന്റെ പരാതിയിലാണ് എഫ് ഐ ആർ രജിസ്റ്റർ ചെയ്തത്.
പാലക്കാട് കസബ പൊലീസ് ആണ് എഫ് ഐ ആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. അതേസമയം ആരെയും പ്രതി ചേർത്തിട്ടില്ല എന്നാണ് വിവരം. കൊല്ലണം എന്ന ഉദ്ദേശത്തോടെ ആണ് സുബൈറിന്റെ കൊലപാതകം നടത്തിയിരിക്കുന്നതെന്ന് എഫ് ഐ ആറിൽ വ്യക്തമാക്കുന്നു.

അതേസമയം, പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ സുബൈറിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ പ്രതികരണവുമായി പാലക്കാട് എസ് പി ആർ വിശ്വനാഥൻ പ്രതികരിച്ചിരുന്നു. കേസിന്റെ പ്രാഥമിക അന്വേഷണം ആർ എസ് എസ് പ്രവർത്തകരെ കേന്ദ്രീകരിച്ചാണ് നടക്കുന്നത് എന്ന് അദ്ദേഹം പറഞ്ഞു. കൊല്ലപ്പെട്ട സുബൈറിന്റെ പിതാവിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ ആണ് ഈ അന്വേഷണം എന്നും എസ് പി വ്യക്തമാക്കി. കൊലപാതകത്തിന് പിന്നാലെ അന്വേഷണത്തിനായി പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട് എന്നും ആർ വിശ്വനാഥൻ പറഞ്ഞു. ക്രൈംബ്രാഞ്ച് ഡി വൈ എസ് പി ഷംസുദ്ദീന്റെ നേതൃത്വത്തിൽ ഉളള പ്രത്യേക അന്വേഷണ സംഘമാണ് കേസ് അന്വേഷിക്കുന്നത്.

ഇതിൽ മൂന്ന് സി.ഐ മാരും ഉണ്ടെന്ന് എസ് പി വ്യക്തമാക്കി. അക്രമികൾ എത്തിയത് കാറിലായിരുന്നു. ഈ കാറ്റിനെ കുറിച്ചുള്ള വിവരങ്ങൾ അന്വേഷിച്ചു വരികയാണ്. ബി ജെ പി - ആർ എസ് എസ് പ്രവർത്തകൻ സഞ്ജിത്തിന്റെ കാർ ആണ് ഇതെന്നാണ് ഇപ്പോൾ പുറത്തു വരുന്ന പ്രാഥമിക നിഗമനം. ഇയാൾ കൊല്ലപ്പെട്ടിരുന്നു.രാഷ്ട്രീയ വൈരാഗ്യം കാരണം ആയിരിക്കാം സുബൈറിന്റെ മരണം എന്നാണ് വിലയിരുത്തൽ. എന്നാൽ ആർ എസ് എസിന്റെ രാഷ്ട്രീയ വൈരാഗ്യം സംബന്ധിച്ച് കൊല്ലപ്പെട്ട സുബൈറിന്റെ അച്ഛൻ അബൂബക്കർ പൊലീസിന് മൊഴി നൽകി.

അബൂബക്കറിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ ആണ് നിലവിലെ കേസ് അന്വേഷണം പുരോഗമിക്കുന്നത്. രാഷ്ട്രീയ വൈരാഗ്യം കണക്കിലെടുത്ത് ആണ് നിലവിലെ കേസ് അന്വേഷണം. നടന്നത് രാഷ്ട്രീയ കൊലപാതകം ആണെന്ന് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. പ്രതികൾ ആരാണെന്നും നിലവിൽ വ്യക്തമല്ല. അക്രമികൾക്ക് രാഷ്ട്രീയ ബന്ധമുണ്ടോ എന്നതും പരിശോധിക്കേണ്ടതാണ്. ഇക്കാര്യവും വ്യക്തമല്ല. ഇതിന് മുൻപ് കൊല്ലപ്പെട്ട സുബൈറിന് ഇത്തരത്തിലുള്ള ഭീഷണി എന്തെങ്കിലും വന്നിട്ടുണ്ടോ എന്ന് പരിശോധിക്കുമെന്നും എസ് പി ആർ വിശ്വനാഥ് വ്യക്തമാക്കി.
സാക്ഷി അഗർവാളിന്റെ ഈ നോട്ടത്തിൽ ദാ ആരാധകർ വീണ് പോകില്ലെ; ഇൻസ്റ്റ ഇളക്കി മറിച്ച ചിത്രങ്ങൾ ഇത്

പാലക്കാട് എലപ്പുള്ളിയിലാണ് സംഭവം നടന്നത്. 47 - കാരനായ സുബൈറാണ് കൊല്ലപ്പെട്ടത്. സുബൈറും പിതാവും പള്ളിയിൽ നിന്ന് നിസ്കരിച്ച് പുറത്തേക്ക് മടങ്ങിയിരുന്നു. ഇതിന് പിന്നാലെ ആണ് ഇരുവർക്കും നേരെ അക്രമം ഉണ്ടായത്. പിതാവിനൊപ്പം ബൈക്കിൽ യാത്ര ചെയ്യുകയായിരുന്നു സുബൈർ. കാറിൽ വന്ന ഒരു സംഘം ആണ് ഇരുവരെയും അക്രമിച്ചത്. ഇവരെ അക്രമി സംഘം ഇടിച്ച് വീഴ്ത്തുകയായിരുന്നു. തുടർന്ന് നടന്ന സംഘർഷങ്ങൾക്കൊടുവിൽ സുബൈറിനെ വെട്ടിക്കൊലപ്പെടുത്തി.

രണ്ട് കാറിൽ ആയിരുന്നു അക്രമി സംഘം എത്തിയത്. അക്രമത്തിൽ സുബൈറിന്റെ പിതാവിന് ബൈക്കിൽ നിന്ന് വീണ് പരുക്ക് പറ്റി. അക്രമത്തിൽ സുബൈറിന് സാരമായ പരിക്കുകൾ പറ്റി. നിരവധി തവണ സുബൈറിനെ അക്രമികൾ വെട്ടിയതായാണ് റിപ്പോർട്ട്. ശരീരത്തിൽ വെട്ടേറ്റ പാടുകൾ ഉണ്ട്. സംഭവത്തിന് പിന്നാലെ ഇദ്ദേഹത്തെ പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടു പോയിരുന്നു. എന്നാൽ, ജീവൻ രക്ഷിക്കാൻ സാധിച്ചിരുന്നില്ല.












Click it and Unblock the Notifications