കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പേവിഷ ബാധയേറ്റ് ശ്രീലക്ഷ്മിയുടെ മരണം: 'തലച്ചോറില്‍ വൈറസ് അതിവേഗമെത്തി'

Google Oneindia Malayalam News

തൃശൂര്‍: കൃത്യമായി പ്രതിരോധ കുത്തിവയ്‌പെടുത്തിട്ടും പാലക്കാട് സ്വദേശി ശ്രീലക്ഷ്മി പേവിഷ ബാധയേറ്റു മരിച്ചതിന് കാരണം ഉയര്‍ന്ന തോതിലുള്ള വൈറസ് സാന്നിധ്യവും വൈറസ് അതിവേഗം തലച്ചോറില്‍ എത്തിയതും ആണെന്ന് വിലയിരുത്തല്‍. മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ജനറല്‍ മെഡിസിന്‍, കമ്യൂണിറ്റി മെഡിസിന്‍, ന്യൂറോളജി, മൈക്രോ ബയോളജി ചികിത്സാ വിഭാഗം മേധാവികള്‍ പ്രിന്‍സിപ്പല്‍ ഡോ. പ്രതാപ് സോമനാഥിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ആണ് ഈ വിലയിരുത്തല്‍.

തിരുവനന്തപുരം പാലോടുള്ള റാബിസ് ടെസ്റ്റിങ് ലാബില്‍ ശ്രീലക്ഷ്മിയില്‍ നിന്ന് ശേഖരിച്ച സ്രവ സാംപിള്‍ പരിശോധന നടത്തി. ഇതിന്റെ ഫലം ഇന്ന് ലഭിക്കും. നായയുടെ കടി കൈ വിരലുകള്‍ക്ക് ഏറ്റതിനാല്‍ വളരെ വേഗത്തില്‍ വൈറസ് തലച്ചോറില്‍ എത്താന്‍ ഇടയാക്കിയതായും ഉന്നതതലയോഗം വിലയിരുത്തി. പേവിഷബാധ പ്രതിരോധിക്കാന്‍ ആശുപത്രിയില്‍ സ്വീകരിച്ചു വരുന്ന ചികിത്സാ രീതികളും മരണ നിരക്കും പ്രതിപാദിക്കുന്ന വിശദമായ റിപ്പോര്‍ട്ട് സര്‍ക്കാരിന് അയച്ചതായും ഡോക്ടര്‍മാര്‍ അറിയിച്ചു.

sreelekshmi

കോയമ്പത്തൂരില്‍ ഒന്നാം വര്‍ഷ ബിസിഎ വിദ്യാര്‍ഥിനിയായ പാലക്കാട് മങ്കര മഞ്ഞക്കര പടിഞ്ഞാര്‍ക്കര സുഗുണന്റെ മകള്‍ ശ്രീലക്ഷ്മി ആണ് (19) പേവിഷ ബാധയേറ്റു തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വ്യാഴാഴ്ച പുലര്‍ച്ചെ മരിച്ചത്. വളരെ അപൂര്‍വമായി സംഭവിക്കാവുന്ന ദുരന്തമാണ് ശ്രീലക്ഷ്മിയുടെ കാര്യത്തില്‍ ഉണ്ടായതെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നു. ചില മരുന്നുകള്‍ ചിലരില്‍ ഫലിക്കാതെ വരാം. ശ്രീലക്ഷ്മിയെ ചികിത്സിക്കുന്നതിനിടെ ചെറിയ മുറിവേറ്റ മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഡോക്ടറും കുത്തിവയ്‌പെടുത്തു തുടങ്ങി.

'ജോര്‍ജ് അച്ചായനെന്ത് കേസ്, പന്ത്രണ്ടാമത്തെ കേസിനൊപ്പം ഒന്ന്'; പഴയ വീഡിയോയുമായി സന്ദീപ് വാര്യര്‍'ജോര്‍ജ് അച്ചായനെന്ത് കേസ്, പന്ത്രണ്ടാമത്തെ കേസിനൊപ്പം ഒന്ന്'; പഴയ വീഡിയോയുമായി സന്ദീപ് വാര്യര്‍

അതേസമയം, പ്രതിരോധ വാക്‌സിന്‍ എടുത്തിട്ടും പേവിഷബാധയേറ്റ് മരിച്ച കോളേജ് വിദ്യാര്‍ത്ഥിനിക്ക് നായ കടിച്ച് ആഴത്തില്‍ മുറിവേറ്റിരുന്നു എന്ന പ്രചാരണം ശരിയല്ലെന്ന് കുടുംബം പറഞ്ഞിരുന്നു.

അല്ലേലും റിമി സിംപിളാ... എയ‍‍‍ർപോർട്ടിലെ ചേച്ചിമാർക്കൊപ്പം സെൽഫിയുമായി റിമി ടോമി
നായകടിച്ച് ആഴത്തില്‍ മുറിവേറ്റതാകാം പ്രതിരോധ വാക്‌സിന്‍ എടുത്തിട്ടും ശ്രീലക്ഷ്മിയ്ക്ക് പേവിഷബാധയേല്‍ക്കാന്‍ കാരണമായതെന്നാണ് ആരോഗ്യ വകുപ്പിന്റെ പ്രാഥമിക നിഗമനം. എന്നാല്‍ ഇത് തെറ്റാണെന്ന് ശ്രീലക്ഷ്മിയുടെ പിതാവ് സുഗുണന്‍ പറയുന്നു. നായ കടിച്ചതിനു ശേഷവും കോളേജില്‍ പോയിരുന്ന ശ്രീലക്ഷ്മിക്ക് പനി ബാധിച്ചിരുന്നു. വീട്ടിലെത്തി വെള്ളം കുടിച്ചതോടെയാണ് പേവിഷബാധയുടെ ലക്ഷണം കാണിച്ചത്. കുത്തിവെപ്പ് എടുത്തിട്ടും എന്തുകൊണ്ടാണ് ശ്രീലക്ഷ്മി മരണപ്പെട്ടത് എന്നത് സംബന്ധിച്ച് സംശയം ഉയർന്നുവന്നിരുന്നു. ഇതിന് പിന്നാലെയാണ് വിശദമായ വിലയിരുത്തല് നടത്തിയത്.

English summary
palakkad rabies death: doctors said virus reaches brain very fast
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X