Get Updates
Get notified of breaking news, exclusive insights, and must-see stories!

രാജ്യദ്രോഹം, ഗൂഢാലോചന: പാനായിക്കുളം സിമി ക്യാമ്പില്‍ അഞ്ച് പ്രതികള്‍ കുറ്റക്കാര്‍

കൊച്ചി: ഏറെ കോളിളക്കം സൃഷ്ടിച്ച പാനായിക്കുളം സിമി ക്യാമ്പ് കേസില്‍ എന്‍ഐഎ പ്രത്യേക കോടതി വിധി വന്നു. കേസിലെ അഞ്ച് പ്രതികള്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. ഇവര്‍ക്കുള്ള ശിക്ഷ അടുത്ത ദിവസം വിധിയ്ക്കും.

കേസിലെ ആദ്യ അഞ്ച് പ്രതികള്‍ കുറ്റക്കാരാണെന്നാണ് കോടതി കണ്ടെത്തിയിരിയ്ക്കുന്നത്. ഇതില്‍ ആദ്യ മൂന്ന് പ്രതികള്‍ക്കെതിരെ യുഎപിഎ ചുമത്തിയിരുന്നു. ഇത് കോടതി ശരിവച്ചു. അവസാനത്തെ രണ്ട് പ്രതികള്‍ക്കെതിരെ രാജ്യദ്രോഹ കുറ്റം നിലനില്‍ക്കില്ല.

Terrorism

പിഎ ഷാഹുദലി, അബ്ദുള്‍ റസീഖ്, അന്‍സാര്‍, നിസാമുദ്ദീന്‍, ഷമീം എന്നിവരാണ് ഒന്നുമുതല്‍ അഞ്ച് വരെയുള്ള പ്രതികള്‍. നിരോധിത സംഘടനയായ സിമിയില്‍ അംഗങ്ങളായിരുന്നു ഇവരെന്ന് കണ്ടെത്തിയിട്ടുണ്ട്.

2006 ഓഗസ്റ്റ് 15 നാണ് ആലുവയ്ക്കടുത്ത് പാനായിക്കുളത്ത് ഇവര്‍ രഹസ്യ യോഗം ചേര്‍ന്നത്. സിമിയെ പുനരുജ്ജീവിപ്പിയ്ക്കുകയായിരുന്നു ലക്ഷ്യം. ഇന്ത്യയെ മുസ്ലീം രാഷ്ട്രമാക്കാന്‍ ഇവര്‍ യോഗത്തില്‍ ആഹ്വാനം ചെയ്തുവെന്നും കുറ്റപത്രത്തില്‍ ഉണ്ട്.

കേസില്‍ ഒരാള്‍ മാപ്പു സാക്ഷിയായി. റഷീദ് മൗലവി എന്നയാളെയാണ് മാപ്പുസാക്ഷിയാക്കിയത്. സംഭവം നടക്കുമ്പോള്‍ പ്രായപൂര്‍ത്തിയാകാത്ത ഒരാളും സംഘത്തിലുണ്ടായിരുന്നു. ഇയാളേയും കേസില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+