പന്തീരങ്കാവ് യുഎപിഎ; താഹയുടെ ജാമ്യം റദ്ദ് ചെയ്‌ത് ഹൈക്കോടതി; അലന് ജാമ്യത്തില്‍ തുടരാം
കൊച്ചി: പന്തീരങ്കാവ് യുഎപിഎ കേസില്‍ പ്രതികളിലൊരാളായ താഹ ഫസലിന്റെ ജാമ്യം റദ്ദാക്കി ഹൈക്കോടതി.താഹയോട് ഉടന്‍ കീഴടങ്ങണമെന്ന് ഹൈക്കോടതി നിര്‍ദേശം നല്‍കി. എന്‍ഐഎ സമര്‍പ്പിച്ച അപ്പീലിലാണ് ഹൈക്കോടതി വിധി. എന്നാല്‍ കേസിലെ കൂട്ട് പ്രതിയായ അലന്‍ ശുഹൈബിന്റെ ജാമ്യം ഹൈക്കോടതി റദ്ദാക്കിക്കിയില്ല. അലന്‍ ശുഹൈബിനെതിരെ യുഎപിഎ ചുമത്താനാകില്ലെന്നും കോടതി പറഞ്ഞു.
അലന്‍ ശുഹൈബില്‍ നിന്ന് പിടിച്ചെടുത്ത ലഘുരേഖകള്‍ യുഎപിഎ നിലനില്‍ക്കാന്‍ പര്യാപ്‌തമായ തെളിവ് അല്ല. പ്രതിയുടെ പ്രായവും കണക്കിലെടുക്കുന്നുവെന്നും ഹൈക്കോടതി പറഞ്ഞു.അതേസമയം താഹ ഫസലിന്റെ കയ്യില്‍ നിന്നും പിടിച്ചെടുത്ത ലഘുരേഖകള്‍ യുഎപിഎയ്‌ക്ക് പര്യാപ്‌തമായ തളിവുകളാണെന്നും കോടതി വ്യക്തമാക്കി. ഹൈക്കോടതി ജാമ്യം റദ്ദാക്കിയ വിധിയില്‍ പ്രതികരിക്കാനില്ലെന്ന് അലന്റെ കുടുംബം വ്യക്തമാക്കി. പിന്നീട് പ്രതികരിക്കാമെന്ന് താഹയുടെ കുടുംബം പ്രതികരിച്ചു.

2019 നവംബര്‍ ഒന്നിനാണ് മോവോയിസ്‌റ്റ് ബന്ധം ആരോപിച്ച് വിദ്യാര്‍ഥികളായ അലനേയും താഹയേയും പന്തീരങ്കാവ് പൊലീസ് അറസ്റ്റ് ചെയ്‌തത്. പിന്നീട് സെപ്‌റ്റംബര്‍ 9ന് കോടതി കര്‍ശന ഉപാധികളോടെ ഇരുവര്‍ക്കും ജാമ്യം അനുവദിക്കുകയായിരുന്നു. തെളിവുകള്‍ പരിശോധിക്കതെയാണ് പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചതെന്നായിരുന്നു ഹൈക്കോടതിയില്‍ വാദിച്ചിരുന്നത്. വിദ്യാര്‍ഥികള്‍ക്കെതിരെ യുഎപിഎ ചുമത്തിയ കേരളാ പൊലീസ് നടപടിക്കെതിരെ വലിയ രീതിയിലുള്ള വിമര്‍ശനമായിരുന്നു നേരത്തെ ഉയര്‍ന്നു വന്നത്.












Click it and Unblock the Notifications